പുതിയ യുഗത്തിലേക്ക് സ്വാഗതം; അതുക്കും മേലെ അതുക്കും മേലെ എന്ന് പറഞ്ഞത് വെറുതെയല്ല, ഐഫോൺ 16 ഒരു സംഭവം തന്നെ

രണ്ട് മോഡലുകളിലും പിക്സൽ ബിന്നിംഗുള്ള 48 എംപി പ്രധാന ക്യാമറ, 2 എക്സ് സൂം ഉള്ള 12 എംപി ടെലിഫോട്ടോ ക്യാമറ, ഓട്ടോഫോക്കസോടുകൂടിയ മെച്ചപ്പെട്ട അൾട്രാവൈഡ് ക്യാമറ എന്നിവയുമുണ്ട്

Welcome to new era of apple iPhone 16 and iPhone 16 Plus

ഐഫോണിന്റെ പുതിയ യുഗത്തിലേക്ക് സ്വാഗതം എന്ന് പറഞ്ഞാണ് ആപ്പിൾ സിഇഒ ടിം കുക്ക് ആപ്പിൾ ഐഫോൺ 16ന്‍റെ ലോഞ്ചിങ് ഇവന്റായ 'ഗ്ലോടൈ'മിന് തുടക്കം കുറിച്ചത്. ആപ്പിൾ ഇന്റലിജൻസിനായി നിർമ്മിച്ച ഐഫോൺ 16 ലൈനപ്പ് നിങ്ങൾക്ക് ശക്തവും വ്യക്തിപരവും സ്വകാര്യവുമായ അനുഭവം നൽകുന്നു. പുതിയ ക്യാമറ കൺട്രോൾ ഉപയോഗിച്ച് നിങ്ങൾക്ക് ഒരു നിമിഷവും നഷ്ടമാകില്ലെന്നും കുക്ക് പറയുന്നു.

സെപ്റ്റംബർ ഒമ്പതിന് നടന്ന ഗ്ലോ ടൈം ഇവന്‍റിലാണ് ആപ്പിൾ ഹാർഡ്‌വെയറിന്‍റെ ഒരു നിര - പുതിയ ഉൽപ്പന്നങ്ങളും നവീകരിച്ച ഫീച്ചറുകളും അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ ഐഫോൺ 16 സീരീസ്, ആപ്പിൾ വാച്ച് സീരീസ് 10, അപ്‌ഡേറ്റ് ചെയ്‌ത ആപ്പിൾ വാച്ച് അൾട്രാ 2, നവീകരിച്ച എയർപോഡ്സ് ലൈനപ്പ് എന്നിവയും ഉൾപ്പെടുന്നു. ഐഫോൺ 16 ലൈനപ്പിൽ ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവ ഉൾപ്പെടുന്നു, എല്ലാം ആപ്പിള്‌ ഇന്‍റലിജൻസുമായി സംയോജിപ്പിച്ചിരിക്കുന്നതാണ്.ഐഫോൺ 16, 16 പ്ലസ് എന്നിവയിൽ അഞ്ച് പുതിയ കളർ ഓപ്ഷനുകളുമുണ്ട്.

രണ്ട് മോഡലുകളിലും പിക്സൽ ബിന്നിംഗുള്ള 48 എംപി പ്രധാന ക്യാമറ, 2 എക്സ് സൂം ഉള്ള 12 എംപി ടെലിഫോട്ടോ ക്യാമറ, ഓട്ടോഫോക്കസോടുകൂടിയ മെച്ചപ്പെട്ട അൾട്രാവൈഡ് ക്യാമറ എന്നിവയുമുണ്ട്. ഐഫോൺ 16 പ്രോ, പ്രോ മാക്സ് എന്നിവ യഥാക്രമം 6.3 ഇഞ്ച്, 6.9 ഇഞ്ച് എന്നീ വലിയ ഡിസ്‌പ്ലേകളോടെയാണ് വരുന്നത്, കൂടാതെ 3-നാനോമീറ്റർ പ്രോസസ്സിൽ നിർമ്മിച്ച നൂതന A18 പ്രോ ചിപ്‌സെറ്റാണ് ഇതിന് നൽകുന്നത്.

ഐഫോൺ 16ന്‍റെ 256ജിബി പതിപ്പിനും 512ജിബി പതിപ്പിനും യഥാക്രമം 89,900 രൂപ, 1,09,900 രൂപ എന്നിങ്ങനെയാണ് വില. ഐഫോൺ 16 പ്ലസിന്‍റെ 256 ജിബി, 512 ജിബി വേരിയന്‍റുകൾക്ക് യഥാക്രമം 99,900 രൂപ, 1,19,900 രൂപ എന്നിങ്ങനെയാണ് വില. രണ്ട് മോഡലുകളും സെപ്തംബർ 13-ന് പ്രീ-ഓർഡറിന് ലഭ്യമാകും. സെപ്റ്റംബർ 20 മുതൽ ഔദ്യോഗികമായി വിൽപ്പനയ്‌ക്കെത്തും.

ഭർത്താവ് വിദേശത്ത്, യുവാവിനെ ഞായറാഴ്ച വീട്ടിലേക്ക് വിളിച്ച് അൻസീന; പിന്നിൽ നിഗൂഡ പദ്ധതി, പരാതിയിൽ അറസ്റ്റ്

വാശിക്ക് ലേലം വിളിച്ച് ബെന്യാമിനും; ആടിന് കിട്ടിയത് 13,800 രൂപ, പണം നൽകിയ ശേഷം ആടിനെ തിരികെ ഏൽപ്പിച്ച് നൗഷാദ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios