വിവോ വൈ58 5ജി ഇന്ത്യ ലോഞ്ച് തിയതി പുറത്ത്; കുറഞ്ഞ വിലയില്‍ മികച്ച ഫോണ്‍ കൈകളിലേക്കോ?
രണ്ട് നിറങ്ങളിലാണ് വിവോ വൈ58 5ജി സ്‌മാര്‍ട്ട്ഫോണ്‍ ഇന്ത്യയിലേക്ക് വരുന്നത്
ദില്ലി: രണ്ട് കളര്‍ വേരിയന്‍റുകളില്‍ വിവോയുടെ വൈ58 5ജി ഇന്ത്യയിലേക്ക്. ജൂണ്‍ 20ന് Vivo Y58 5G ഇന്ത്യയില്‍ അവതരിപ്പിക്കും എന്ന് കമ്പനി വ്യക്തമാക്കി.
രണ്ട് നിറങ്ങളിലാണ് വിവോ വൈ58 5ജി സ്‌മാര്‍ട്ട്ഫോണ്‍ ഇന്ത്യയിലേക്ക് വരുന്നത്. പ്രത്യേക കറുപ്പ്, നീല ഷെയ്‌ഡുകളാണിവ. രണ്ട് ക്യാമറ സെന്‍സറുകളോടെ ഗോളാകൃതിയിലുള്ള റിയര്‍ ക്യാമറ മൊഡ്യൂളാണ് ഫോണിനുള്ളത്. മുമ്പ് ഇറങ്ങിയ വിവോ വൈ200ടിയില്‍ കണ്ടതുപോലെ റിങ് ഫ്ലാഷും എല്‍ഇഡി ഫ്ലാഷും ഈ മോഡലിലുമുണ്ട്. 50 മെഗാപിക്‌സല്‍ പിന്‍ ക്യാമറ പുതിയ ഫോണില്‍ മികച്ച ഫോട്ടോകളും വീഡിയോകളും ഉറപ്പാക്കും എന്നാണ് പ്രതീക്ഷ. എട്ട് മെഗാപിക്‌സലായിരിക്കും ഫ്രണ്ട് ക്യാമറ എന്നുമാണ് വിവരം. ചൈനയില്‍ കഴിഞ്ഞ മെയ് മാസത്തിലായിരുന്നു വിവോ വൈ200ടി അവതരിപ്പിച്ചിരുന്നത്. എട്ട് ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിന് ഏകദേശം 13000 രൂപയായിരുന്നു വില.
സ്‌നാപ്‌ഡ്രാഗണ്‍ 4 ജനറേഷന്‍ എസ്‌ഒസി പ്രൊസസറിലായിരിക്കും വിവോ വൈ58 5ജി ഫോണിന്‍റെ നിര്‍മാണം എന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്‍ഡ്രോയ്‌ഡ് 14 ആയിരിക്കും ഓപ്പറേറ്റിംഗ് സിസ്റ്റം. ബാറ്ററിയാണ് എടുത്തുപറയേണ്ട മറ്റൊരു ഘടകം. 6000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയില്‍ 44 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനമാകും വിവോ വൈ58 5ജിക്കുണ്ടാവുക. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 6.72 ഇഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്‌പ്ലെയിലായിരിക്കും വിവോ വൈ58 5ജിയുടെ വരവ്. 8ജിബി റാം, 1ടിബി വരെ വര്‍ധിപ്പിക്കാവുന്ന 128 ജിബി സ്റ്റോറേജ്, 7.99 മില്ലിമീറ്റര്‍ കനം, 199 ഗ്രാം ഭാരം, സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്‍റ് സ്കാനര്‍ എന്നിവയും ശ്രദ്ധേയമാണ്. ഫോണിന്‍റെ വിലവിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.
Read more: ഇനി കമ്പ്യൂട്ടറുകളില്‍ നിന്ന് ആന്‍ഡ്രോയ്‌ഡ് ഫോണുകളിലേക്ക് ഫയലുകള്‍ അയക്കുന്നത് എളുപ്പമാകും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം