Vivo Y33s 5G : അത്ഭുതപ്പെടുത്തുന്ന വിലയുമായി വൈ33എസ് 5ജി പുറത്തിറങ്ങി
Vivo Y33s 5G : 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അതിന്റെ അടിസ്ഥാന മോഡലിന്റെ വില ഏകദേശം 15,500 രൂപയാണ്. അതേസമയം 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഏകദേശം 16,500 രൂപയുമാണ് വില.
വിവോ വൈ33എസ് 5ജി പുറത്തിറങ്ങി, പോളികാര്‍ബണേറ്റ് ഡിസൈന്‍, പിന്നില്‍ ഒരു ചതുര ക്യാമറ മൊഡ്യൂള്‍, അതുപോലെ ഒരു ഡ്യൂ ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേ എന്നിവയുണ്ട്. ഡൈമെസിറ്റി ചിപ്സെറ്റ്, എല്‍സിഡി ഡിസ്പ്ലേ, 5000എംഎഎച്ച് ബാറ്ററി എന്നിവ ഫോണില്‍ സജ്ജീകരിച്ചിരിക്കുന്നു. 8 ജിബി റാമും 128 ജിബി സ്റ്റോറേജും ലഭിക്കുന്ന മുന്‍നിര മോഡലിന് മൂന്ന് കോണ്‍ഫിഗറേഷനുകളിലാണ് വിവോ വാഗ്ദാനം ചെയ്യുന്നത്.
4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അതിന്റെ അടിസ്ഥാന മോഡലിന്റെ വില ഏകദേശം 15,500 രൂപയാണ്. അതേസമയം 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഏകദേശം 16,500 രൂപയുമാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ടോപ്പ് എന്‍ഡ് മോഡല്‍ ഏകദേശം 19,100 രൂപയ്ക്കും റീട്ടെയില്‍ ചെയ്യുന്നു.
720x1600 പിക്‌സല്‍ റെസല്യൂഷനുള്ള 6.58 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണ് വിവോ വൈ33എസ് 5ജിയുടെ സവിശേഷത. മീഡിയടെക് ഡൈമെന്‍സിറ്റി 700 ചിപ്സെറ്റാണ് ഇത് നല്‍കുന്നത്, ഇത് 7nm നിര്‍മ്മാണ പ്രക്രിയയെ അടിസ്ഥാനമാക്കിയുള്ളതും 2.2GHz വേഗതയുള്ളതുമാണ്. മുകളില്‍ സൂചിപ്പിച്ചതുപോലെ, ഈ പ്രോസസര്‍ 4 ജിബി, 6 ജിബി, 8 ജിബി റാം ഓപ്ഷനുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. 128 ജിബിയുടെ ഇന്റേണല്‍ സ്റ്റോറേജ് വേരിയന്റുകളില്‍ സ്ഥിരമാണ്.
ഒപ്റ്റിക്സിനായി, ഇതില്‍ 13-മെഗാപിക്‌സല്‍ പ്രധാന ക്യാമറയും 5-മെഗാപിക്‌സല്‍ മാക്രോ ലെന്‍സും ഉള്‍പ്പെടുന്ന ഡ്യുവല്‍ പിന്‍ ക്യാമറകള്‍ സജ്ജീകരിച്ചിരിക്കുന്നു. മുന്‍വശത്ത്, സെല്‍ഫികള്‍ക്കായി 8 മെഗാപിക്‌സല്‍ ക്യാമറയുണ്ട്. ഫോണ്‍ 18W ചാര്‍ജിംഗിനുള്ള പിന്തുണയുമായി വരുന്നു. കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ 5G, GPS, WiFi, Bluetooth 5.1, 3.5mm ഓഡിയോ ജാക്ക് എന്നിവ ഉള്‍പ്പെടുന്നു. ശ്രദ്ധേയമായ സവിശേഷത അതിന്റെ സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറാണ്. ബ്ലാക്ക്, നെബുല ബ്ലൂ, സ്‌നോ ഡോണ്‍ എന്നീ കളര്‍ ഓപ്ഷനുകളില്‍ ഈ ഫോണ്‍ ചൈനയില്‍ വാങ്ങാന്‍ ലഭ്യമാണ്. ഇന്ത്യയിലെ ലഭ്യതയെക്കുറിച്ച് ഇപ്പോള്‍ ഒരു വിവരവുമില്ല.
വിവോ വി23ഇ ഇന്ത്യയില്‍ ഇറങ്ങി; വിലയും പ്രത്യേകതകളും
ഇന്ത്യയിലെ വിവോ വി23ഇ 5ജി തിങ്കളാഴ്ച ഔദ്യോഗിക ലോഞ്ച് ചെയ്തു. കഴിഞ്ഞ വര്‍ഷം തായ്ലന്‍ഡില്‍ അവതരിപ്പിച്ച അതേ റാമിലും സ്റ്റോറേജ് കോണ്‍ഫിഗറേഷനിലും പുതിയ വിവോ ഫോണ്‍ രാജ്യത്ത് അരങ്ങേറുകയാണ് ഇന്ത്യയിലെ വിവോ വി23ഇ 5ജി സ്‌പെസിഫിക്കേഷനുകളും അതിന്റെ തായ്ലന്‍ഡ് മോഡലിന് സമാനമാണ്. 20:9 അമോലെഡ് ഡിസ്പ്ലേ, ട്രിപ്പിള്‍ റിയര്‍ ക്യാമറകള്‍, ഒക്ടാ കോര്‍ മീഡിയടെക് ഡൈമന്‍സിറ്റി 810 SoC എന്നിവയുള്‍പ്പെടെയുള്ള സവിശേഷതകളോടെയാണ് സ്മാര്‍ട്ട്ഫോണ്‍ വരുന്നത്. ഇന്ത്യയിലെ വില 8ജിബി+ 128ജിബി സ്റ്റോറേജ് വേരിയന്റിന് 25,990 രൂപയാണ്. മിഡ്നൈറ്റ് ബ്ലൂ, സണ്‍ഷൈന്‍ ഗോള്‍ഡ് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.
സ്‌പെസിഫിക്കേഷനുകളുടെ ഭാഗത്ത്, നവംബറില്‍ തായ്ലന്‍ഡില്‍ ലോഞ്ച് ചെയ്ത അതേ ഹാര്‍ഡ്വെയര്‍ ഇന്ത്യയില്‍ ഉണ്ടാവും. ആന്‍ഡ്രോയിഡ് 12 ഔട്ട്-ഓഫ്-ദി-ബോക്സും 6.44-ഇഞ്ച് ഫുള്‍-എച്ച്ഡി+ (1,080x2,400 പിക്സല്‍) അമോലെഡ് ഡിസ്പ്ലേയുമായാണ് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.
മീഡിയാടെക് ഡയമെന്‍സിറ്റി 810 SoC ഉപയോഗിച്ച് വിവോ ഫോണ്‍ പ്രവര്‍ത്തിപ്പിക്കാം. എഫ്/1.8 ലെന്‍സുള്ള 50 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ഷൂട്ടറും 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടറും ഉള്‍ക്കൊള്ളുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണവും ഇതിന് വഹിക്കാനാകും. 44 എംപിയാണ് മുന്നിലെ ക്യാമറ സംവിധാനം.
മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടിനൊപ്പം 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജും ഫോണിന് ലഭിച്ചേക്കാം. ഇതിന് ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും 44വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 4,050 എംഎഎച്ച് ബാറ്ററിയും ഉണ്ടായിരിക്കാം.