Vivo Y21T India Price : വിവോ വൈ21 ടി ഇന്ത്യയില്‍ എത്തുന്നു; വിലയും പ്രത്യേകതകളും

ഇന്തോനേഷ്യന്‍ വിപണിയില്‍ ഇതിനകം ലഭ്യമാകുന്ന ഈ ഫോണിന് അവിടെ ലഭിക്കുന്ന 6ജിബി റാം+128 ജിബി സ്റ്റോറേജ് പതിപ്പിന്‍റെ വില ഇന്ത്യന്‍ കറന്‍സിയില്‍ 16,200 രൂപയാണ്. 

Vivo Y21T With Triple Rear Cameras, Snapdragon 680 SoC Launched: Price, Specifications

വിവോ വൈ21 ടി ഇന്ത്യയില്‍ ഔദ്യോഗികമായി പുറത്തിറങ്ങുന്നു. വാട്ടര്‍ഡ്രോപ്പ് നോച്ച് സ്റ്റെലിലാണ് ഈ ഫോണ്‍ എത്തുന്നത്. ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 680 എസ്ഒസി ചിപ്പാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 18w ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ട് ഈ ഫോണില്‍ ലഭ്യമാണ്. രണ്ട് വ്യത്യസ്തകളറുകളില്‍ ഇറങ്ങുന്ന ഈ ഫോണ്‍. ഒറ്റ സ്റ്റോറേജ് മോഡലില്‍ മാത്രമേ ലഭിക്കൂ. അടുത്ത ആഴ്ച മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും. 

ഇന്തോനേഷ്യന്‍ വിപണിയില്‍ ഇതിനകം ലഭ്യമാകുന്ന ഈ ഫോണിന് അവിടെ ലഭിക്കുന്ന 6ജിബി റാം+128 ജിബി സ്റ്റോറേജ് പതിപ്പിന്‍റെ വില ഇന്ത്യന്‍ കറന്‍സിയില്‍ 16,200 രൂപയാണ്. മിഡ്നൈറ്റ് ബ്ലൂ, പേള്‍ വൈറ്റ് കളറുകളിലാണ് ഈ ഫോണ്‍ ലഭിക്കുന്നത്. നിലവിലെ വിവരങ്ങള്‍ അനുസരിച്ച ഇന്ത്യയില്‍ 4ജിബി റാം+128 ജിബി സ്റ്റോറേജ് പതിപ്പാണ് ലഭിക്കുക. ഇതിന് 16490 രൂപയായിരിക്കും വില എന്നാണ് അഭ്യൂഹം.

നാനോ ഡ്യൂവല്‍ സിം ഉപയോഗിക്കാന്‍ കഴിയുന്ന ഫോണാണ് വൈ21ടി. 50എംപി+2 എംപി+2 എംപി ഡെപ്ത് സെന്‍സര്‍ ഉള്‍കൊള്ളുന്ന ട്രിപ്പിള്‍ ക്യാമറ സെറ്റപ്പ് ഈ ഫോണിന് പിന്നിലുണ്ട്. 8 എംപിയാണ് ഈ ഫോണിന്‍റെ സെല്‍ഫി ക്യാമറ. ഇതിന്‍റെ ലെന്‍സ് അപ്പാച്ചര്‍ എഫ്1.8 ആണ്. 1ടിബിവരെ ശേഖരണ ശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്നതാണ് ഈ ഫോണ്‍. 4ജി എല്‍ടിഇയാണ് ഈ ഫോണ്‍. 5ജി സപ്പോര്‍ട്ട് ലഭിക്കില്ല. യുഎസ്ബി സി ടൈപ്പ് ആണ്. 3.5 ഓഡിയോ ജാക്കറ്റ് ലഭിക്കും. 

Latest Videos
Follow Us:
Download App:
  • android
  • ios