കെട്ടിലും മട്ടിലും മാത്രമല്ല, ഉള്ളടക്കത്തിലും മാറ്റങ്ങള്‍; ഐഫോണ്‍ 16നെ കുറിച്ചുള്ള പ്രധാന നാല് സൂചനകള്‍ ഇവ
ഐഫോണ്‍ 16നെ കുറിച്ച് ഇതിനകം ചര്‍ച്ചകളില്‍ നിറഞ്ഞിരിക്കുന്ന പ്രധാന നാല് അഭ്യൂഹങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം
കാലിഫോര്‍ണിയ: ഐഫോണ്‍ 16 സിരീസ് ഈ സെപ്റ്റംബര്‍ മാസം പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നിവയാണ് ഈ സിരീസിലെ മോഡലുകള്‍. ഐഫോണ്‍ 16നെ കുറിച്ച് ഇതിനകം നിരവധി വിവരങ്ങള്‍ ലീക്കായി കഴിഞ്ഞു. അതേസമയം ആപ്പിള്‍ കമ്പനി പുത്തന്‍ സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകളുടെ സവിശേഷതകള്‍ അധികം പുറത്തുവിട്ടിട്ടുമില്ല. ഐഫോണ്‍ 16 സിരീസിനെ കുറിച്ച് ഇതിനകം ചര്‍ച്ചകളില്‍ നിറഞ്ഞിരിക്കുന്ന പ്രധാന നാല് അഭ്യൂഹങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
1. എ17 ബയോണിക് ചിപ്പ്
ഇതിനകം ശ്രദ്ധേയമായ എ16ന്‍റെ പിന്‍ഗാമിയായി എ17 ബയോണിക് ചിപ്പ് ഐഫോണ്‍ 16 സിരീസിലൂടെ ആപ്പിള്‍ അവതരിപ്പിക്കും എന്നാണ് കരുതപ്പെടുന്നത്. കൂടുതല്‍ വേഗത്തിലുള്ള പ്രൊസസിംഗും, ഉയര്‍ന്ന ഗ്രാഫിക്‌സ് മികവും, മെച്ചപ്പെട്ട ഊര്‍ജ കാര്യക്ഷമതയും ഈ ചിപ്പ് ഉറപ്പുവരുത്തും എന്നാണ് പറയപ്പെടുന്നത്.
2. വലിയ ഡിസ്‌പ്ലെ
ഐഫോണ്‍ 16 പ്രോ, പ്രോ മാക്‌സ് എന്നീ മോഡലുകളില്‍ മുന്‍ മോഡലുകളെ അപേക്ഷിച്ച് വലിയ ഡിസ്‌പ്ലെയാണ് വരിക എന്നതാണ് സജീവമായിട്ടുള്ള മറ്റൊരു അഭ്യൂഹം. കൂടുതല്‍ മികവാര്‍ന്ന കാഴ്‌ചാനുഭവം ഈ വലിയ ഡിസ്‌പ്ലെ നല്‍കും എന്നാണ് പ്രതീക്ഷ.
3. ഉയര്‍ന്ന ബാറ്ററി ലൈഫ്
ആപ്പിളിന്‍റെ ഐഫോണുകള്‍ ബാറ്ററികളുടെ ആയുസ് കൊണ്ട് എപ്പോഴും ശ്രദ്ധേയമാണ്. ഐഫോണ്‍ 16 സിരീസില്‍ പുത്തന്‍ സാങ്കേതികവിദ്യകളില്‍ അണിയിച്ചൊരുക്കുന്ന ബാറ്ററികള്‍ നിലവിലുള്ളവയേക്കാള്‍ ഏറെനേരം ഫോണില്‍ ചാര്‍ജ് നിലനിര്‍ത്താന്‍ സഹായകമാകും എന്ന് പ്രതീക്ഷിക്കാം.
4. കൂടുതല്‍ നിറങ്ങള്‍
ഐഫോണ്‍ 16 കൂടുതല്‍ നിറങ്ങളിലായിരിക്കും വരിക എന്ന റൂമറാണ് മറ്റൊരു പ്രധാന ചര്‍ച്ച. കറുപ്പ്, പച്ച, പിങ്ക്, നീല, വെള്ള നിറങ്ങളിലാവും ഐഫോണ്‍ 16 വരിക എന്നാണ് സൂചനകള്‍.
Read more: ഐഫോണ്‍ 16 സിരീസ് കാത്തിരിക്കുന്നവര്‍ക്ക് നിരാശ വാര്‍ത്ത
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം