Tech Review 2021 : 2021ലെ അഴകായ 10 സ്മാര്‍ട്ട് ഫോണുകള്‍ ഇവയാണ്
സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍റുകള്‍ എപ്പോഴും തങ്ങളുടെ ഡിസൈന്‍റെ കാര്യത്തില്‍ എന്നും പരീക്ഷണങ്ങള്‍ നടത്താറുണ്ട്. അതിനാല്‍ തന്നെ ഗ്യാലക്സി Z ഫ്ലിപ്പ് ഇഷ്ടപ്പെടുന്നവര്‍ക്ക് ചിലപ്പോള്‍ ഐഫോണിന്റെ ഡിസൈന്‍ ഇഷ്ടമാകണം എന്നില്ല.
സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍റുകള്‍ എപ്പോഴും തങ്ങളുടെ ഡിസൈന്‍റെ കാര്യത്തില്‍ എന്നും പരീക്ഷണങ്ങള്‍ നടത്താറുണ്ട്. അതിനാല്‍ തന്നെ ഗ്യാലക്സി Z ഫ്ലിപ്പ് ഇഷ്ടപ്പെടുന്നവര്‍ക്ക് ചിലപ്പോള്‍ ഐഫോണിന്റെ ഡിസൈന്‍ ഇഷ്ടമാകണം എന്നില്ല. അതേ സമയം തന്നെ അസ്യൂസ് റോഗ് ഫോണ്‍ 5, എംഐ എം11 അള്‍ട്രയുടെ ഡിസൈന്‍ മറ്റൊരു രീതിയില്‍ വ്യത്യസ്തമാകുന്നു. 2021ലെ മികച്ച ഫോണ്‍ ഡിസൈനുകള്‍ ഒന്ന് പരിചയപ്പെട്ടാലോ.
ആപ്പിള്‍ ഐഫോണ്‍ 13 Pro Max
ഡിസൈനിംഗ് ഭാഷയില്‍ ഐഫോണ്‍ 12 Pro Max മാക്സിന്‍റെ മറ്റൊരു പതിപ്പാണ് 13 Pro Max എന്ന് പറയാം. എന്നാല്‍ ചില ചെറിയ മാറ്റങ്ങള്‍ ദൃശ്യമാകാതിരിക്കുന്നുമില്ല. ചെറിയ നോച്ചാണ് അതില്‍ പ്രധാന മാറ്റം. ആപ്പിള്‍ ഐഫോണ്‍ 13 Pro Max ന്‍റെ എ15 ബയോണിക് ചിപ്പാണ് പ്രധാന മാറ്റം എന്ന് പറയാം.
സാംസങ്ങ് ഗ്യാലക്സി Z ഫ്ലിപ്പ് 3
മടക്കാവുന്ന ഡിസ്പ്ലേ ഫോണുകളില്‍ 2021 ല്‍ ഇറങ്ങിയ സാംസങ്ങ് ഗ്യാലക്സി Z ഫ്ലിപ്പ് 3യെ സുന്ദരന്‍ എന്ന് തന്നെ വിളിക്കാം. തീര്‍ത്തും മുന്‍ഗാമികളില്‍ വ്യത്യസ്തമായി പുതിയ ഡിസൈനിലാണ് ഈ ഫോണ്‍ ഇറങ്ങിയത്. പുറത്തെ ഡിസ്പ്ലേ സിമ്മെട്രിക്കലായ വലിയ സ്ക്രീനാണ്. ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 888 ചിപ്പ് സെറ്റാണ് ഈ ഫോണിന്‍റെ കരുത്ത്. 8ജിബി റാം ശേഷിയുടെ 256 ജിബി സ്റ്റേറേജും ഉണ്ട്.
വണ്‍പ്ലസ് 9 പ്രോ
വണ്‍പ്ലസിന്‍റെ പുതിയ ഡിസൈന്‍ ഭാഷയുമായി എത്തിയ ഫോണാണ് വണ്‍പ്ലസ് 9 പ്രോ. പുതിയ ക്യാമറ മൊഡ്യൂള്‍ ഇതുവരെയുള്ള വണ്‍പ്ലസ് ഫോണ്‍ ഡിസൈനുകളെ തകിടം മറിച്ചുവെന്ന് തന്നെ പറയാം. മൂന്ന് കളര്‍ ഓപ്ഷനിലാണ് ഈ ഫോണ്‍ എത്തിയത്. മോണിംഗ് മിസ്റ്റ്, പൈന്‍ ഗ്രീന്‍, സ്റ്റെല്ലര്‍ ബ്ലാക്ക്. ഈ മൂന്ന് കളറുകളും തീര്‍ത്തും പ്രിമീയം ലുക്ക് ഫോണിന് നല്‍കി. ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 888 ചിപ്പ് സെറ്റാണ് ഈ ഫോണിന്‍റെ കരുത്ത്.
അസ്യൂസ് ROG Phone 5
ഒരു ഗെയിമിംഗ് ഫോണിന് ഉതകുന്ന പ്രിമീയം ഡിസൈനോടെയാണ് ഈ ഫോണ്‍ എത്തിയത്. പതിവ് പോലെ ഡെഡിക്കേറ്റഡ് എല്‍ഇഡി ബാക്ലിറ്റ് ROG ലോഗോ ഈ ഫോണിനുണ്ട്. കസ്റ്റമറൈസ് എല്‍ഇഡി ഡിസ്പ്ലേയാണ് ഈ ഫോണിന്. സ്നാപ്ഡ്രാഗണ്‍ 888 ചിപ്പാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
സാംസങ്ങ് ഗ്യാലക്സി എസ് 21
ഐഫോണ്‍ 13 മിനി പോലെ ഗ്യാലക്സി എസ് 21 ഏറ്റവും കോംപാക്ടായ ആന്‍ഡ്രോയ്ഡ് ഫോണ്‍ ആണ് ഇതെന്ന് പറയാം. യൂനിബോഡി ഡിസൈനാണ് ഈ ഫോണിനുള്ളത്. എന്നാല്‍ ക്യാമറ ഹൗസിംഗ് വേറെ കളറിലാണ്. തീര്‍ത്തും സ്ലീം ആയ ഫോണാണ് ഇത്.
വിവോ X7O Pro പ്ലസ്
വിവോ X7O Pro പ്ലസ് വളരെ സ്ലീക്ക് ഡിസൈനില്‍ ഉള്ള ഫോണാണ്. കര്‍വ്ഡ് ഡിസ്പ്ലേയാണ് ഇതിനുള്ളത്. മെറ്റേ ഫിനിഷ് കര്‍വ്‍ഡ് പാനലാണ് പിറക് വശത്ത്. ലൈറ്റ് സ്ലീം ഡിസൈന്‍ കയ്യില്‍ ഒരു പ്രിമീയം ലുക്ക് നല്‍കുന്നു. ക്യൂവല്‍കോം സ്നാപ് ഡ്രാഗണ്‍ 888 പ്ലസ് എസ്ഒസിയാണ് ഇതിന് ശക്തി നല്‍കുന്ന ചിപ്പ് സെറ്റ്.
എംഐ 11 അള്‍ട്ര
ഷവോമി എംഐ11 അള്‍ട്ര കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് മോഡലാണ്. കര്‍വ്ഡ് ഡിസ്പ്ലേയോടെയും, കര്‍വ്ഡ് ബാക്ക് പാനലോടെയുമാണ് ഈ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. തിരശ്ചിനമായി നല്‍കിയിക്കുന്ന ക്യാമറപാനലാണ് ഇതിന്‍റെ പ്രധാന ഡിസൈന്‍ പ്രത്യേകത. ഒപ്പം ഈ പാനലില്‍ ഒരു ചെറിയ ഡിസ്പ്ലേയില്‍ സമയം നോട്ടിഫിക്കേഷന്‍ എന്നിവ കാണിക്കും.
ഓപ്പോ ഫൈന്‍ഡ് X3 Pro
ഓപ്പോ ഫൈന്‍ഡ് എക്സ് 4 പ്രോ യൂണിബോഡി സിംഗിള്‍ ഷീറ്റ് ഡിസൈനാണ്. ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 888 ചിപ്പും 12ജിബി റാം, 256 ജിബി സ്റ്റോറേജ് എന്നിവയെല്ലാം ഇതിന്‍റെ പ്രത്യേകതയാണ്.
ഇതൊരു ഗെയിമിംഗ് സ്മാര്‍ട്ട്ഫോണായാണ് ഇറങ്ങിയിരിക്കുന്നത്. സിംമെട്രിക്കല്‍ ഡിസൈന്‍ ലംഗ്വേജാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് പറയാം. ബ്ലാക്ക് പാനലിലാണ് പിന്നിലെ ക്യാമറ വിഭാഗം തീര്‍ത്തിരിക്കുന്നത്. പിന്നിലെ പാനലില്‍ ഒരു ട്രൈകളര്‍ ബാന്‍റ് ഇതിന്‍റെ ഡിസൈന്‍ പ്രത്യേകതയാണ്.
റിയല്‍ മീ GT
മിഡ് റൈഞ്ച് പ്രിമീയം സ്മാര്‍ട്ട് ഫോണാണ് ഇത്. മള്‍ട്ടിപ്പിള്‍ കളര്‍ ഓപ്ഷനിലാണ് ഈ ഫോണ്‍ ഇറങ്ങുന്നത്. ഇതിന്‍റെ പിന്നിലെ ഡിസൈനില്‍ റിയല്‍ മീ മോട്ടോയായ 'ഡെയര്‍ ടു ലീപ്പ്' എന്ന് ഡിസൈന്‍ ചെയ്തിട്ടുണ്ട്.