ഐഫോണ്‍ എസ്ഇ 3 മുതല്‍ റെഡ്മി നോട്ട് 11 പ്രോ വരെ: ഈയാഴ്ച അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ഫോണുകള്‍

അതേസമയം, ഈയാഴ്ച നാല് സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതില്‍ ഐഫോണ്‍ എസ്ഇ 3, റെഡ്മി നോട്ട് 11 പ്രോ, സാംസങ്ങ് ഗ്യാലക്‌സി എഫ് 23, എന്‍ട്രി ലെവല്‍ സി 35 എന്നിവ ഉള്‍പ്പെടുന്നു. 

The latest phones to be introduced this week

ദില്ലി: നിരവധി ഫോണ്‍ ലോഞ്ചുകള്‍ മാര്‍ച്ചില്‍ നടക്കാനിരിക്കുന്നു. വണ്‍പ്ലസ് കൃത്യമായ ലോഞ്ച് തീയതി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, മുന്‍നിര വണ്‍പ്ലസ് 10 പ്രോ ഈ മാസം എപ്പോഴെങ്കിലും എത്തിയേക്കും. അതേസമയം, ഈയാഴ്ച നാല് സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതില്‍ ഐഫോണ്‍ എസ്ഇ 3, റെഡ്മി നോട്ട് 11 പ്രോ, സാംസങ്ങ് ഗ്യാലക്‌സി എഫ് 23, എന്‍ട്രി ലെവല്‍ സി 35 എന്നിവ ഉള്‍പ്പെടുന്നു. അടുത്തയാഴ്ച പുറത്തിറങ്ങുന്ന ഫോണുകളെ അടുത്തറിയാം.

ഐ ഫോണ്‍ എസ്ഇ 3

ഈ ഫോണ്‍ മിക്കവാറും മാര്‍ച്ച് 8 ന് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാര്‍ട്ട്ഫോണുകളിലൊന്നാണ് ഐഫോണ്‍ എസ്ഇ 3. ഔദ്യോഗിക നാമം എന്തായിരിക്കുമെന്ന് നിലവില്‍ അറിവായിട്ടില്ല. ലഭിച്ച വിവരങ്ങൾ അനുസരിച്ച് ഇതിനെ എസ്ഇ 3 അല്ലെങ്കില്‍ എസ്ഇ പ്ലസ് എന്ന് വിളിക്കാം. എസ്ഇ 2020-ല്‍ കണ്ട അതേ ഡിസൈനിലാണ് ഇത് വരുന്നതെന്ന് പറയപ്പെടുന്നു. ഇതിനര്‍ത്ഥം കട്ടിയുള്ള ബെസലുകളും ഒരു കോംപാക്റ്റ് 4.7 ഇഞ്ച് സ്‌ക്രീനും ചുവടെ ഒരു ഫിസിക്കല്‍ ഹോം ബട്ടണും കാണുമെന്നാണ്.

കൂടാതെ, ഐഫോണ്‍ 13 സീരീസിനുള്ളില്‍ കാണപ്പെടുന്ന പുതിയതും ഏറ്റവും ശക്തവുമായ 5nm എ15 ബയോണിക് 5ജി ചിപ്സെറ്റ് ഈ ഫോണ്‍ പായ്ക്ക് ചെയ്യുമെന്ന് പ്രതീക്ഷിക്കാം. ഇതൊരു 5ജി സ്മാര്‍ട്ട്ഫോണായിരിക്കും, ഒപ്പം ഒരു 12 മെഗാപിക്‌സല്‍ പിന്‍ ക്യാമറ പായ്ക്ക് ചെയ്യുമെന്നും ഊഹിക്കപ്പെടുന്നു. മെച്ചപ്പെട്ട ഫോട്ടോഗ്രാഫിക്കായി ഇത് ഒരു എക്‌സ്റ്റേണല്‍ X60XM 5G ചിപ്പ് പിന്തുണയ്ക്കും. ഏകദേശം 22,604 രൂപയായിരിക്കും ഇതിന്റെ വില. എന്നാലും, കസ്റ്റം ഡ്യൂട്ടിയും ജിഎസ്ടി ചാര്‍ജുകളും കാരണം ഈ ഫോണിന് ഇന്ത്യയില്‍ 30,000 രൂപയിലധികം വില വന്നേക്കാം.

സാംസങ് ഗാലക്സി എഫ് 23 മാര്‍ച്ച് 8 ന് ഇന്ത്യയില്‍ അവതരിപ്പിക്കും

അതേ ദിവസം തന്നെ സാംസങ് അതിന്റെ സാംസങ് ഗ്യാലക്സി എഫ് 23 5 ജി അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നു എന്നതാണ് ശ്രദ്ധേയം. പുതിയ ഗ്യാലക്സി എഫ് സീരീസ് ഫോണിലൂടെ ആധുനിക ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഫോണ്‍ പുറത്തിറക്കുന്നതെന്ന് കമ്പനി പറയുന്നു. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, ഈ ഫോണ്‍ ഒരു ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 750G SoC പായ്ക്ക് ചെയ്യുമെന്ന് സാംസങ് വെളിപ്പെടുത്തി. നിലവില്‍ 24,999 രൂപയ്ക്ക് ലഭ്യമായ വണ്‍പ്ലസ് നോര്‍ഡ് സിഇ-യും ഇത് പവര്‍ ചെയ്യുന്നു.

പുതിയ മിഡ് റേഞ്ച് ഫോണിന് എഫ്എച്ച്ഡി+ ഡിസ്പ്ലേ ഉണ്ടെന്ന് ബ്രാന്‍ഡ് സ്ഥിരീകരിച്ചു. സ്‌ക്രീനിന് 120Hz റിഫ്രഷ് റേറ്റിനുള്ള പിന്തുണയുണ്ട്, ഇത് ഗ്യാലക്‌സി എഫ്22-നൊപ്പം ലഭിക്കുന്ന 90 ഹേര്‍ട്‌സ് ഡിസ്പ്ലേയേക്കാള്‍ അപ്ഗ്രേഡാണ്. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 ആണ് പാനല്‍ പരിരക്ഷിച്ചിരിക്കുന്നത്. സെല്‍ഫി ക്യാമറ ഉള്‍ക്കൊള്ളുന്ന വാട്ടര്‍ ഡ്രോപ്പ്-സ്‌റ്റൈല്‍ നോച്ച് ഡിസ്‌പ്ലേ ഇതിലുണ്ട്. എഫ്23 ന് പിന്നില്‍ ട്രിപ്പിള്‍ ക്യാമറകള്‍ ഉണ്ടാകുമെന്നാണ് ടീസറുകള്‍ കാണിക്കുന്നത്. പിന്‍ ക്യാമറ സജ്ജീകരണത്തില്‍ 50 മെഗാപിക്‌സല്‍ സെന്‍സര്‍, 8 മെഗാപിക്‌സല്‍ ക്യാമറ, 2 മെഗാപിക്‌സല്‍ സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു. ഹാന്‍ഡ്സെറ്റിന് അതിന്റെ മുന്‍ഗാമിയെപ്പോലെ ഒരു AMOLED സ്‌ക്രീനുമായി വരാം. ഇത് ഫ്ളിപ്പ് കാർട്ടിലൂടെ വില്‍പ്പനയ്ക്കെത്താനാണ് സാധ്യത. 20,000 രൂപയില്‍ താഴെയായിരിക്കും ഇതിന്റെ വില. ഇതിന്റെ മുന്‍ഗാമിയായ എഫ്22 12,499 രൂപയ്ക്കാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്.

റെഡ്മി നോട്ട് 11 പ്രോ സീരീസ് ഇന്ത്യയിലെ ലോഞ്ച് മാര്‍ച്ച് 9ന്

ഷവോമി തങ്ങളുടെ ഏറ്റവും പുതിയ റെഡ്മി നോട്ട് 11 പ്രോ, റെഡ്മി നോട്ട് 11 പ്രോ പ്ലസ് എന്നിവ മാര്‍ച്ച് 9 ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. ഈ സ്മാര്‍ട്ട്‌ഫോണുകള്‍ അടുത്തിടെ ആഗോള വിപണിയില്‍ എത്തിയിരുന്നു, അതിനാല്‍ വരാനിരിക്കുന്ന റെഡ്മി ഫോണുകളുടെ സാധ്യമായ സവിശേഷതകള്‍ അറിയാം. രണ്ട് ഫോണുകളുടെയും ആഗോള പതിപ്പ് സമാന സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു. സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്ന് വ്യത്യസ്തമായി പ്രോ+ മോഡലിനൊപ്പം 5ജി സ്നാപ്ഡ്രാഗണ്‍ 695 ചിപ്സെറ്റ് ലഭിക്കും. ക്യാമറാ വിഭാഗത്തിലും വ്യത്യാസമുണ്ട്. സാധാരണ മോഡലില്‍ ലഭ്യമായ ഡെപ്ത് സെന്‍സര്‍ പ്ലസ് വേരിയന്റിന് നഷ്ടമായി. പിന്‍ ക്യാമറ സജ്ജീകരണം ഉള്‍പ്പെടെ ഈ ഹാന്‍ഡ്സെറ്റുകളില്‍ ബാക്കിയുള്ള സവിശേഷതകള്‍ സമാനമാണ്.

റെഡ്മി നോട്ട് 11 പ്രോയില്‍ ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണമുണ്ട്. 108 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ സെന്‍സര്‍, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ ക്യാമറ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 16 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയും ഉണ്ട്. വരാനിരിക്കുന്ന മിഡ് റേഞ്ച് റെഡ്മി നോട്ട് ഫോണുകളും 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി+ അമോലെഡ് സ്‌ക്രീന്‍ പായ്ക്ക് ചെയ്യുന്നു. ഹുഡിന് കീഴില്‍, 67വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയുണ്ട്. മീഡിയടെക് ഹീലിയോ ജി96 ചിപ്സെറ്റാണ് ഇതിന് കരുത്തേകുന്നത്. ഇന്ത്യയില്‍ 12,999 രൂപയ്ക്ക് ലഭ്യമാകുന്ന പുതിയ റിയല്‍മി നാര്‍സോ 50 ഫോണിനും ഇതേ ചിപ്പ് ശക്തി പകരുന്നു.

ഇന്ത്യയില്‍ റെഡ്മി നോട്ട് 11 പ്രോ സീരീസിന്റെ വില ഏകദേശം 20,000 രൂപയായിരിക്കും. കമ്പനി അടുത്തിടെ പുറത്തിറക്കിയ റെഡ്മി നോട്ട് 11 എസ് സ്മാര്‍ട്ട്ഫോണ്‍ 16,499 രൂപയ്ക്കും ഷവോമി 11ഐ 24,999 രൂപയ്ക്കും ലഭ്യമാണ്. അതിനാല്‍, ഒരു സ്മാര്‍ട്ട്ഫോണില്‍ ഏകദേശം 20,000 രൂപ നിക്ഷേപിക്കാന്‍ കഴിയുന്നവരെ ലക്ഷ്യമിട്ട് ഈ രണ്ട് ഉപകരണങ്ങള്‍ക്കിടയില്‍ ഷവോമി പുതിയ നോട്ട് ഫോണുകള്‍ സ്ഥാപിച്ചേക്കാം. ഇക്കാര്യത്തില്‍ റെഡ്മി ഇതുവരെ ഒന്നും സ്ഥിരീകരിച്ചിട്ടില്ല.


 

Latest Videos
Follow Us:
Download App:
  • android
  • ios