ഐഫോണ്‍ 11നും ഐഫോണ്‍ 12നും വലിയ പ്രശ്നം; നിരവധി പരാതികള്‍!

ആപ്പിളിന്റെ കമ്മ്യൂണിറ്റി ഫോറത്തില്‍ ഐഫോണ്‍ 11, ഐഫോണ്‍ 12 ഉപയോക്താക്കള്‍ മാത്രമല്ല, ഐഫോണ്‍ എക്‌സ്ആര്‍, പഴയ മോഡല്‍ ഉപയോക്താക്കള്‍ എന്നിവയും മെറ്റല്‍ ചേസിസില്‍ സമാനമായ കളര്‍ഫേഡിങ് പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

Some iPhone 11 and iPhone 12 units are experiencing colour fading issue

ഫോണ്‍ 11, ഐഫോണ്‍ 12ന് കളര്‍ ഫേഡിംഗ് പ്രശ്‌നമെന്ന് ഉപയോക്താക്കള്‍. ഇത് കമ്പനിയുടെ ഔദ്യോഗിക ഫോറത്തിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചില ഐഫോണ്‍ 11, ഐഫോണ്‍ 12 മോഡലുകളുടെ അലുമിനിയം ഭാഗത്തെ നിറം കുറച്ച് സമയത്തിന് ശേഷം അപ്രത്യക്ഷമാവുകയോ മങ്ങുകയോ ചെയ്യുന്നുവെന്ന് പല ഉപയോക്താക്കളും ആരോപിക്കുന്നു. രസകരമെന്നു പറയട്ടെ, നിരവധി ഉപയോക്താക്കള്‍ തങ്ങളുടെ ഐഫോണ്‍ മോഡലുകള്‍ക്കൊപ്പം മറ്റൊരു കേസും ഉപയോഗിക്കുന്നു. ഒരു കേസിനോടൊപ്പം ഉപയോഗിച്ചിരുന്ന ഐഫോണ്‍ 12 ന്റെ കോണുകളില്‍ കടും ചുവപ്പ് നിറം നഷ്ടപ്പെടാന്‍ തുടങ്ങിയെന്ന് സ്ലൊവാക്യ ആസ്ഥാനമായുള്ള ഒരു വാര്‍ത്താ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഫോണ്‍ 12 മോഡലിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചതെന്ന് വെബ്‌സൈറ്റ് കൂട്ടിച്ചേര്‍ക്കുന്നു, സമാനമായ ഒരു കേസില്‍ ഉപയോഗിച്ച ഐഫോണ്‍ എക്‌സ്ആറില്‍ ഇത്തരത്തിലുള്ള ഒന്നും സംഭവിച്ചില്ല.

ആപ്പിളിന്റെ കമ്മ്യൂണിറ്റി ഫോറത്തില്‍ ഐഫോണ്‍ 11, ഐഫോണ്‍ 12 ഉപയോക്താക്കള്‍ മാത്രമല്ല, ഐഫോണ്‍ എക്‌സ്ആര്‍, പഴയ മോഡല്‍ ഉപയോക്താക്കള്‍ എന്നിവയും മെറ്റല്‍ ചേസിസില്‍ സമാനമായ കളര്‍ഫേഡിങ് പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കളര്‍ഫേഡിങിനെ തുടര്‍ന്നു ചില ഉപയോക്താക്കള്‍ ആപ്പിളിനെ സമീപിച്ചു എന്നത് ശ്രദ്ധേയമാണ്, ഇത് ഒരു കോസ്‌മെറ്റിക് പ്രശ്‌നമാണെന്നും നിര്‍മ്മാണത്തിലെ അപാകതയല്ലെന്നും ആപ്പിള്‍ അവരോട് പറഞ്ഞുവേ്രത.

ആപ്പിളിന്റെ ഫോറത്തിലെ ഒരു പോസ്റ്റില്‍, ഐഫോണ്‍ 11 ഉപയോക്താവായ ബാരിക്‌റ്റെയ്‌ലര്‍ എഴുതി, 'എനിക്ക് നാല് മാസമായി കളര്‍ ഫേഡിങ് പ്രശ്‌നമുണ്ട്. ഞാന്‍ താമസിക്കുന്നത് വാഷിംഗ്ടണ്‍ സ്‌റ്റേറ്റിലാണ്, ഒരു സൂപ്പര്‍ ഹോട്ട് സണ്ണി ഏരിയയല്ല. പെയിന്റ് മങ്ങുന്നത് പോലെ അരികുകള്‍ ഇളം ഓറഞ്ചായി മാറുന്നു. എനിക്ക് മുമ്പത്തെ എല്ലാ മോഡലുകളും ഉണ്ടായിരുന്നു. എനിക്ക് 6 പ്ലസ് ഉണ്ടായിരുന്നു, അത് ഒരിക്കലും സംഭവിച്ചിട്ടില്ല, പക്ഷേ 4 മാസത്തിനുള്ളില്‍ ഇത് സംഭവിക്കുന്നു? എന്റെ ഫോണിലെ അലുമിനിയം ബോര്‍ഡറിലെ പെയിന്റ് ജോലിക്ക് എന്റെ അപാകതയുള്ളതു പോലെ.'

മറ്റൊരു ഐഫോണ്‍ 11 ഉപയോക്താവ് ഫോറത്തില്‍ പറഞ്ഞു, 'ഞാന്‍ സ്പ്രിന്റില്‍ നിന്ന് എന്റെ ഫോണ്‍ വാങ്ങി, അവര്‍ എന്റെ ചിലവില്‍ പ്രശ്‌നം നിര്‍ണ്ണയിച്ചു. തുടര്‍ന്നു ഞാന്‍ ആപ്പിള്‍ കസ്റ്റമര്‍ സര്‍വീസിനെ വിളിച്ചു, ഇത് നിര്‍മ്മാണ തകരാറല്ലെന്ന് അവര്‍ എന്നോട് പറഞ്ഞു. ഞാന്‍ എന്റെ ഫോണ്‍ നല്ല ശ്രദ്ധയോടെയാണ് ഉപയോഗിക്കുന്നത്. എന്നിട്ടും കളര്‍ മങ്ങുന്നു, ഞാന്‍ നിരാശനാണ്'

ചില ഐഫോണ്‍ മോഡലുകളില്‍ നിറം മങ്ങുന്നത് യുവി എക്‌സ്‌പോഷര്‍ മൂലമായേക്കാമെന്ന് ചില റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു, ഇത് വ്യക്തമായ കേസ് ഉപയോഗിക്കാത്തതു കൊണ്ടോ അല്ലെങ്കില്‍ രാസപ്രവര്‍ത്തനത്തിലൂടെ സംഭവിക്കാം, ഇത് മോഡലിന്റെ യഥാര്‍ത്ഥ പെയിന്റ് നഷ്ടപ്പെടാന്‍ കാരണമായേക്കാം. എന്നാല്‍ ഇപ്പോഴത്തെ ഐഫോണ്‍ മോഡലുകളിലെ കളര്‍ ഫേഡിങ് പ്രശ്‌നത്തോട് ആപ്പിള്‍ പ്രതികരിച്ചിട്ടില്ല.
 

Latest Videos
Follow Us:
Download App:
  • android
  • ios