പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ പ്ലാനുണ്ടോ, എങ്കിൽ വേഗമാകട്ടെ, വില കുത്തനെ കൂടാൻ സാധ്യത!

മൈക്രോൺ, സാംസങ് തുടങ്ങിയ കമ്പനികൾ അവരുടെ ഡിറാം (Dynamic Random Access Memory- DRAM) ചിപ്പുകളുടെ വില വർധിപ്പിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

Smartphone prices may rise from the June says reports vkv

മുംബൈ: ഇന്ത്യയിൽ സ്മാർട്ട്ഫോണിന്റെ വിലയിൽ വർധനവുണ്ടായേക്കുമോ ? ഇന്ത്യയിലും മറ്റ് ആഗോള വിപണിയിലും സ്മാർട്ട്ഫോൺ വില്പനയിൽ മുന്നേറ്റങ്ങൾ അടുത്തയിടെ ഉണ്ടായിട്ടുണ്ട്. എന്നാൽ അസംസ്കൃതവസ്തുക്കളുടെ വിലയിലുണ്ടായ വർധനവ് രാജ്യത്തെ വിപണിയെയും ബാധിച്ചേക്കുമെന്നാണ് സൂചന. രാജ്യത്ത് വിൽക്കുന്ന സ്മാർട്ട്ഫോണുകളിൽ ഉപയോഗിക്കുന്ന മെമ്മറി ചിപ്പുകളുടെ വില വർധിച്ചേക്കാൻ സാധ്യതയുണ്ട്.ഇത് പ്രധാനമായും 10000 രൂപയിൽ കുറവ് വിലയുള്ള 5ജി സ്മാർട്ട്ഫോണുകളെ ആയിരിക്കും ബാധിക്കുക.

മൈക്രോൺ, സാംസങ് തുടങ്ങിയ കമ്പനികൾ അവരുടെ ഡിറാം (Dynamic Random Access Memory- DRAM) ചിപ്പുകളുടെ വില വർധിപ്പിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. എ.ഐ. ആവശ്യങ്ങൾക്കായി വ്യാപകമായി ഡിറാം ഉപയോഗിക്കുന്നുണ്ട്. അതിനാൽ വരും മാസങ്ങളിൽ ഇവയ്ക്ക് ക്ഷാമം ഉണ്ടായേക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് വിൽക്കുന്ന സ്മാർട്ഫോണുകളിലേക്കുള്ള മെമ്മറി ചിപ്പുകളുടെ വിതരണക്കാരാണ് മൈക്രോൺ, സാംസങ് എന്നിവർ. 

നിലവിലുള്ളതിന്റെ 20 ശതമാനം വർധനവാണ് ഉണ്ടാകാൻ സാധ്യത. ഇത് 2024 പകുതിയോടെ സ്മാർട്ട്ഫോണുകളുടെ വില വർധനവിന് തന്നെ കാരണമായേക്കും.  ട്രെൻഡ് ഫോഴ്‌സ് ഡാറ്റയെ ഉദ്ധരിച്ച് ഇ.ടി. ടെലികോം നൽകിയ റിപ്പോർട്ടിലാണ് ഇതെക്കുറിച്ച് പറയുന്നത്. ഇതിനു പിന്നാലെ സ്മാർട്ട്ഫോണുകളിൽ ഉപയോഗിക്കുന്ന പഴയ എൽ.ഡി.ഡി.ആർ4 എക്‌സ് സാങ്കേതിക വിദ്യയുടെ കരാർതുകയിൽ എട്ട് ശതമാനത്തിന്റെ വർധനവും എൽ.ഡി.ഡി.ആർ5, എൽ.ഡി.ഡി.ആർ5എക്‌സ് മെമ്മറിയുടെ കരാർ തുകയിൽ 10 ശതമാനം വരെ വർധനവുമുണ്ടാകും.

Read More : പുതിയ മൊബൈൽ ഫോണിൽ പരസ്യം ശല്യമായോ ? ഇവനാണ് എല്ലാത്തിനും കാരണം, സിമ്പിളായി ഒഴിവാക്കാം, ഇങ്ങനെ ചെയ്യൂ...!

Latest Videos
Follow Us:
Download App:
  • android
  • ios