ഷവോമിക്ക് റിയല്‍മിയുടെ ചെക്ക്; 300 വാട്ട്സ് ഫാസ്റ്റ്-ചാര്‍ജര്‍ വരുന്നു

300 വാട്ട്‌സിലുള്ള ഫാസ്റ്റ്-ചാര്‍ജിംഗ് സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ചൈനീസ് ബ്രാന്‍ഡായ റിയല്‍മി

Smartphone giant Realme Developing 300W Fast Charging Technology

സ്‌മാര്‍ട്ട്‌ഫോണുകളുടെ ഉപയോഗം കൂടിയതോടെ എപ്പോഴും ചാര്‍ജ് സൂക്ഷിക്കുകയാണ് മുന്നിലുള്ള ഒരു വെല്ലുവിളി. പെട്ടെന്ന് ചാര്‍ജ് ചെയ്യുകയാണ് ഇതിനെ മറികടക്കാന്‍ ഒരു പോംവഴി. ഫാസ്റ്റ് ചാര്‍ജറുകള്‍ വന്നതോടെ സ്‌മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കുണ്ടായ സന്തോഷം ചില്ലറയല്ല. റിയല്‍മി ഫോണുകളില്‍ വരാനിരിക്കുന്ന അപ്‌ഡേറ്റ് ചാര്‍ജിംഗിന്‍റെ കാര്യത്തില്‍ ആളുകളെ കൂടുതല്‍ സന്തോഷിപ്പിക്കും. 

300 വാട്ട്‌സിലുള്ള ഫാസ്റ്റ്-ചാര്‍ജിംഗ് സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ചൈനീസ് ബ്രാന്‍ഡായ റിയല്‍മി. റിയല്‍മി യൂറോപ്പ് സിഇഒയും ഗ്ലോബര്‍ മാര്‍ക്കറ്റിംഗ് ഡയറക്ടറുമായ ഫ്രാന്‍സിസ് വോങാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 300 വാട്ട്സ് ചാര്‍ജറിന്‍റെ പരീക്ഷണം പുരോഗമിക്കുകയാണ് എന്ന് അദേഹം പറ‌‌ഞ്ഞു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇറങ്ങിയ റിയല്‍മി ജിടി നിയോ 5ലാണ് ഇപ്പോള്‍ കമ്പനിയുടെ ഏറ്റവും വേഗത്തിലുള്ള ചാര്‍ജിംഗ് ടെക്‌നോളജിയുള്ളത്. 240 വാട്ടിലാണ് ഇതിന്‍റെ ചാര്‍ജര്‍ രൂപകല്‍പന ചെയ്‌തിരിക്കുന്നത്. 4600 എംഎച്ചിലുള്ള ബാറ്ററി പൂജ്യത്തില്‍ നിന്ന് നൂറിലേക്ക് ഫുള്‍ ചാര്‍ജാവാന്‍ 240 വാട്ട്സ് ചാര്‍ജറിന് വെറും 10 മിനുറ്റ് സമയം മതി. 20 ശതമാനം ചാര്‍ജ് വെറും 80 സെക്കന്‍ഡുകള്‍ കൊണ്ട് കൈവരിക്കും. നാല് മിനുറ്റ് കൊണ്ട് 50 ശതമാനം ചാര്‍ജ് ചെയ്യാം എന്നുമാണ് റിയല്‍മി ജിടി നിയോ 5ന്‍റെ ഫീച്ചറുകളില്‍ പറയുന്നത്. 

ഇതിനേക്കാള്‍ വേഗത്തില്‍ ഫോണ്‍ സമ്പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ പാകത്തിലുള്ള 300 വാട്ട്സ് ചാര്‍ജറാണ് ഇപ്പോള്‍ റിയല്‍മി വികസിപ്പിക്കാന്‍ ശ്രമിക്കുന്നത്. റിയല്‍മിയുടെ വരും ഫോണുകളില്‍ ഈ ടെക്‌നോളജി വന്നേക്കും. റിയല്‍മിയുടെ കടുത്ത എതിരാളികളായ ഷവോമിക്ക് ഇപ്പോള്‍തന്നെ 300 വാട്ട്സ് കപ്പാസിറ്റിയുള്ള ചാര്‍ജറുണ്ട്. റെഡ്‌മി നോട്ട് 12 ഡിസ്‌കവറി എഡിഷനാണിത്. അഞ്ച് മിനുറ്റില്‍ കുറവ് സമയത്ത് ഈ ഫോണ്‍ ചാര്‍ജാവും. 300 വാട്ട്സ് ചാര്‍ജിംഗ് സാങ്കേതികവിദ്യ വരുന്നതോടെ ഷവോമിക്ക് കൂടുതല്‍ വെല്ലുവിളിയുയര്‍ത്താം എന്ന് റിയല്‍മി കരുതുന്നു. 

Read more: ശ്രദ്ധിക്കുക; ഗൂഗിള്‍ മാപ്പില്‍ അടിമുടി മാറ്റം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios