Samsung : സാംസങ്ങ് സ്മാര്‍ട്ട്ഫോണ്‍ ഉത്പാദനം വെട്ടിച്ചുരുക്കി; കാരണം ഇതാണ്

ഈ വർഷം 300 ദശലക്ഷത്തിലധികം യൂണിറ്റുകൾ നിർമ്മിക്കാൻ സാംസങ് പദ്ധതിയിട്ടിരുന്നു, എന്നാൽ ഈ ലക്ഷ്യത്തില്‍ എത്താന്‍ വിപണിയിലെ ഇന്നത്തെ സാഹചര്യങ്ങളാല്‍ കഴിയില്ലെന്നാണ് വിവരം

Samsung reportedly cutting smartphone production by 30M

സിയോള്‍: ദക്ഷിണ കൊറിയൻ ഇലക്ട്രോണിക് ഭീമന്മാരായ സാംസങ്ങ് (Samsung) തങ്ങളുടെ ഈ വര്‍ഷത്തെ ഫോൺ ഉല്‍പ്പാദനം ഏകദേശം 30% വെട്ടിക്കുറയ്ക്കുമെന്ന് റിപ്പോര്‍ട്ട്. സാംസങ്ങ് അതിന്റെ മുൻനിര സ്മാർട്ട്‌ഫോണുകളുടെ അടക്കം ഉത്പാദനം (smartphone production) കുറയ്ക്കുമെന്നാണ് ഒരു പുതിയ റിപ്പോർട്ട്. 2022-ൽ 310 ദശലക്ഷം യൂണിറ്റ് എന്ന ലക്ഷ്യമാണ് കമ്പനി നിശ്ചയിച്ചിരുന്നത്, അത് ഇപ്പോൾ 280 ദശലക്ഷം യൂണിറ്റായി കുറച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സാംമൊബൈലാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്, ഈ വർഷം 300 ദശലക്ഷത്തിലധികം യൂണിറ്റുകൾ നിർമ്മിക്കാൻ സാംസങ് പദ്ധതിയിട്ടിരുന്നു, എന്നാൽ ഈ ലക്ഷ്യത്തില്‍ എത്താന്‍ വിപണിയിലെ ഇന്നത്തെ സാഹചര്യങ്ങളാല്‍ കഴിയില്ലെന്നാണ് വിവരം. കൊവിഡ് മഹാമാരിയുടെ പ്രതിസന്ധി ആഗോള സമ്പദ്‌വ്യവസ്ഥയെ കൂടുതൽ വഷളായിരിക്കുകയാണ്. അതിന്റെ ഫലമായി സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ആവശ്യകത കുറയുന്നു എന്ന് മുന്നില്‍ കണ്ടാണ് ഈ നീക്കം.

എന്നാൽ സാംസങ്ങ് മാത്രമല്ല ഇത്തരം ഒരു തീരുമാനം എടുത്തത് എന്നാണ് വിവരം. കാരണം മറ്റ് പല നിർമ്മാതാക്കൾക്കും കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഉണ്ടായ പ്രശ്നങ്ങള്‍ക്ക് ശേഷം അവരുടെ ഉൽ‌പാദനം വെട്ടിക്കുറച്ചിട്ടുണ്ട്. നിലവില്‍ ഏറെ  വെല്ലുവിളി നിറഞ്ഞ അന്തരീക്ഷത്തിലൂടെയാണ് സ്മാര്‍ട്ട് ഫോണ്‍ വിപണി കടന്നുപോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ടെക് ഭീമനായ ആപ്പിളിനും 2022 ലെ സ്മാർട്ട്ഫോൺ ഉത്പാദനം കുറയ്ക്കേണ്ടി വന്നു. ഐഫോൺ എസ്ഇയുടെ ഉത്പാദനം കമ്പനി 20 ശതമാനം കുറച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നിങ്ങളുടെ ചുമ തിരിച്ചറിയും നിങ്ങളുടെ ഫോണ്‍; പുതിയ പ്രത്യേകത വരുന്നത് ഇങ്ങനെ

ഈ വാര്‍ത്തയ്ക്കൊപ്പം തന്നെ സാംസങ്ങ് ഇന്ത്യയിലെ ഫീച്ചർ ഫോൺ വിപണിയിൽ നിന്ന് മെല്ലെ ഒരു പിന്‍മാറ്റം നടത്തുവാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. ഇത്തരം ഫോണുകള്‍ക്ക് വില കുറവാണെങ്കിലും വില്‍പ്പന അധികമാണ്. കരാർ നിർമ്മാണ പങ്കാളിയായ ഡിക്സണുമായി ഡിസംബര്‍ അവസാനം വരെ രാജ്യത്ത് കൂടുതല്‍ ഫീച്ചർ ഫോണുകൾ നിർമ്മിക്കാനാണ് സാംസങ്ങിന് കരാര്‍ ഉണ്ട്. അതിനെ തുടര്‍ന്ന്  15,000 രൂപയോ അതിൽ കൂടുതലോ വിലയുള്ള സ്മാർട്ട്‌ഫോണുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സാംസങ്ങ് ശ്രമിക്കുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

2022 അവസാനത്തോടെ രാജ്യത്തെ ഫീച്ചർ ഫോൺ വിപണിയിൽ നിന്ന് പുറത്തുകടക്കുന്നതിനെക്കുറിച്ച് സാംസങ് ഇതിനകം തന്നെ അതിന്റെ ഉത്പന്ന വിതരണക്കാരുമായി സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. താങ്ങാനാവുന്ന നിരക്കിൽ വരുന്ന പുതിയ കാലത്തെ സാങ്കേതികവിദ്യകൾക്കൊപ്പമുള്ള ഫീച്ചർ ഫോണുകളുടെ വിപണി അതിവേഗം കുറയുന്നു എന്നതാണ് ഇത്തരം തീരുമാനത്തിലേക്ക് സാംസങ്ങിനെ നയിച്ചത് എന്നാണ് റിപ്പോര്‍ട്ട്.  

2022-ന്റെ ആദ്യ പാദത്തിൽ ഫീച്ചർ ഫോണ്‍ വിപണി വില്‍പ്പന 39% കുറഞ്ഞുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നു. കൂടാതെ, 4G, 5G കണക്റ്റിവിറ്റിക്ക് ശേഷിയുള്ള സ്മാർട്ട്‌ഫോണുകളിലേക്ക് മാറാൻ ടെലികോം ഓപ്പറേറ്റർമാരും ഇന്ത്യയിലെ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതും ഫീച്ചര്‍ ഫോണ്‍ വിപണിയെ ചുരുക്കുന്നു.

ഒടുവില്‍ ബില്‍ഗേറ്റ്സ് ഉപയോഗിക്കുന്ന ഫോണ്‍ വെളിപ്പെടുത്തി; അത് 'ഐഫോണ്‍ അല്ല'

Latest Videos
Follow Us:
Download App:
  • android
  • ios