പുതിയ 'ഭീമന്‍ ടിവികള്‍' അവതരിപ്പിച്ച് സാംസങ്ങ്; വിശേഷങ്ങള്‍ ഇങ്ങനെ
സാംസങ്ങ് നീയോ ക്യൂഎല്‍ഇഡി, ലൈഫ് സ്റ്റെല്‍ ടിവി, പ്രൊജക്ടര്‍, പുതിയ സൗണ്ട് ബാര്‍ എന്നിവയെല്ലാം ഈ ചടങ്ങില്‍ അവതരിപ്പിച്ചു.
സിയോള്‍: തങ്ങളുടെ 2021 ലെ ടിവികളുടെ പുത്തന്‍ നിര ലോകത്തിന് മുന്‍പില്‍ അവതരിപ്പിച്ച് സാംസങ്ങ്. വെര്‍ച്വലായി സംഘടിപ്പിച്ച അണ്‍ബോക്സ് ആന്‍റ് ഡിസ്കവര്‍ എന്ന പരിപാടിയിലൂടെയാണ് പുതിയ പ്രോഡക്ടുകള്‍ സാംസങ്ങ് അവതരിപ്പിച്ചത്. സാംസങ്ങ് നീയോ ക്യൂഎല്‍ഇഡി, ലൈഫ് സ്റ്റെല്‍ ടിവി, പ്രൊജക്ടര്‍, പുതിയ സൗണ്ട് ബാര്‍ എന്നിവയെല്ലാം ഈ ചടങ്ങില്‍ അവതരിപ്പിച്ചു.
സാംസങ്ങിന്‍റെ മൈക്രോ എല്‍ഇഡി ടിവികള്‍ 110 ഇഞ്ച്, 99 ഇഞ്ച് എന്നീ അളവുകളില്‍ ലഭ്യമാകും. എഡ്ജ് ടു എഡ്ജ് ഡിസൈനാണ് ഈ ടിവികള്‍ക്ക്. സാംസങ്ങ് നീയോ ക്യൂഎല്‍ഇഡി സാംസങ്ങിന്‍റെ നീയോ ക്വാന്‍ഡം പ്രോസസ്സര്‍ ആന്‍റ് ക്വാന്‍ഡം മിനി എല്‍ഇഡി വച്ചാണ്. സാധാരണ എല്‍ഇഡിയെക്കാള്‍ 40 ശതമാനം വലിപ്പം കുറവാണ് മിനി എല്‍ഇഡികള്‍ക്ക്. ഫൈന്‍ ലൈറ്റും, കോണ്‍ട്രസ്റ്റ് ലെവലുകളും നന്നായി ഡിസ്പ്ലേ ചെയ്യാന്‍ ഇതുമൂലം സാധിക്കും. ആഴത്തിലുള്ള ബ്ലാക്ക്, ബ്രൈറ്റ് ലൈറ്റ് എന്നിവ മറ്റേത് സാംസങ്ങ് ടിവിയെക്കാള്‍ നന്നായി ഡിസ്പ്ലേ ചെയ്യാന്‍ പുതിയ നീയോ ക്യൂഎല്‍ഇഡിക്ക് സാധിക്കും എന്നാണ് സാംസങ്ങ് അവകാശപ്പെടുന്നത്.
5.8 എംഎസ് റെസ്പോണ്‍സ് ടൈംമില്‍ 120 ഫ്രൈ പെര്‍ സെക്കന്‍റ് ആണ് നീയോ ക്യൂഎല്‍ഇഡിയുടെ മറ്റൊരു പ്രത്യേകത. 65 ഇഞ്ച്, 75 ഇഞ്ച്, 85 ഇഞ്ച് പതിപ്പുകളില്‍ ഈ ടിവി ലഭിക്കും. ഇവയെല്ലാം 8കെ മോഡലുകളാണ്. ഇവയ്ക്ക് താഴെ 50 ഇഞ്ചിന്‍റെ 4കെ മോഡലും ലഭ്യമായിരിക്കും.