Asianet News MalayalamAsianet News Malayalam

പണി ഐഫോൺ 16നാണ്, ഗാലക്‌സി എസ്24 അ‌ൾട്രയ്ക്ക് വന്‍ ഡിസ്‌കൗണ്ട്; സാംസങിന്‍റെ സര്‍ജിക്കല്‍ സ്ട്രൈക്ക്!

24 മാസത്തേക്ക് നോ-കോസ്റ്റ് ഇഎംഐ സൗകര്യവും സാംസങ് ഗാലക്‌സി എസ്24 അള്‍ട്രയ്ക്ക് ലഭ്യം

Samsung Galaxy S24 Ultra available at Special offer as iPhone 16 Pro Max sale started
Author
First Published Sep 14, 2024, 10:26 AM IST | Last Updated Sep 14, 2024, 10:37 AM IST

സ്‌മാര്‍ട്ട്ഫോണ്‍ വിപണിയിലെ ബന്ധവൈരികളായ ആപ്പിളും സാംസങും വിലയിലും കൊമ്പുകോര്‍ക്കുന്നു. ഐഫോണ്‍ 16 സിരീസ് പുറത്തിറക്കിയതിന് തൊട്ടുപിന്നാലെ, നിങ്ങള്‍ക്ക് ഫോള്‍ഡബിളുണ്ടോ എന്ന് ചോദിച്ച് ആപ്പിളിനെ ട്രോളിയ സാംസങ് അവരുടെ ഫ്ലാഗ്‌ഷിപ്പ് ഫോണായ ഗാലക്‌സി എസ്24 അള്‍ട്രയുടെ വില ഗണ്യമായി കുറച്ചാണ് പുതിയ പോരിന് തുടക്കമിട്ടിരിക്കുന്നത്. 

സാംസങിന്‍റെ ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്ഫോണായ ഗാലക്‌സി എസ്24 അള്‍ട്രയുടെ വില ഒറ്റയടിക്ക് 20,000 രൂപയാണ് കമ്പനി കുറച്ചിരിക്കുന്നത്. 12 ജിബി റാം + 256 ജിബി ഇന്‍റേണല്‍ മെമ്മറിയുള്ള 1,29,999 രൂപയുടെ അടിസ്ഥാന വേരിയന്‍റ് ഇതോടെ 1,09,999 രൂപയ്ക്ക് വാങ്ങാന്‍ കഴിയും. ഇതില്‍ 8,000 രൂപ ഇന്‍സ്റ്റന്‍റ് ക്യാഷ്‌ബാക്കും 12,000 രൂപ അധിക അപ്‌ഗ്രേഡ് ബോണസുമാണ്. പഴയ ഫോണ്‍ എക്‌സ്ചേഞ്ച് ചെയ്യുമ്പോഴാണ് പന്ത്രണ്ടായിരം രൂപയുടെ ഈ കിഴിവ് ലഭിക്കുക. പ്രത്യേക വില്‍പന ഓഫറിന്‍റെ ഭാഗമായാണ് ഈ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഈ ഓഫര്‍ അധികനാള്‍ നീണ്ടുനില്‍ക്കാന്‍ സാധ്യതയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആപ്പിളിന്‍റെ ഏറ്റവും മുന്തിയ ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണായ ഐഫോണ്‍ 16 പ്രോ മാക്‌സിന്‍റെ പ്രീ-ഓര്‍ഡര്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ പ്രത്യേക ഓഫര്‍ സാംസങ് അവതരിപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്.  

Read more: മടക്കാൻ കഴിയുമ്പോൾ അറിയിക്ക് എന്ന് സാംസങ്; ഐഫോൺ 16 സിരീസും കുക്കും 'എയറി'ലാണ്

24 മാസത്തേക്ക് നോ-കോസ്റ്റ് ഇഎംഐ സൗകര്യവും സാംസങ് ഗാലക്‌സി എസ്24 അള്‍ട്രയ്ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ പ്രധാന ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ വില്‍പന കേന്ദ്രങ്ങളിലും ഈ ഓഫര്‍ ലഭ്യമാണ്. 

ലൈവ് ട്രാന്‍സ്‌ലേറ്റ്, ചാറ്റ് അസിസ്റ്റ്, 13 ഭാഷകളിലേക്ക് മെസേജുകള്‍ മൊഴിമാറ്റം ചെയ്യാനാവുന്ന എഐ അടിസ്ഥാന കീബോഡ്, ട്രാന്‍സ്‌‌ക്രിപ്റ്റ് അസിസ്റ്റ്, സര്‍ക്കിള്‍ ടു സെര്‍ച്ച് തുടങ്ങി നിരവധി എഐ ഫീച്ചറുകളുള്ള സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലാണ് ഗാലക്‌സി എസ്24 അള്‍ട്ര. 6.8 ഇഞ്ച് സ്ക്രീന്‍ വരുന്ന ഈ ഫോണ്‍ സ്നാപ്‌ഡ്രാഗണ്‍ 8 ജെനറേഷന്‍ 3 ചിപ്‌സെറ്റില്‍ വരുന്നതാണ്. ഏഴ് വര്‍ഷത്തെ ഒഎസ് അപ്‌ഡേറ്റും സുരക്ഷാ അപ്‌ഡേറ്റും കമ്പനി നല്‍കുന്നു. 120 ഡിഗ്രി വ്യൂ സാധ്യമാക്കുന്ന 12 എംപി വൈഡ്-ആംഗിള്‍ ക്യാമറ, 200 എംപി വൈഡ് ക്യാമറ, 5x, 3x ഒപ്റ്റിക്കല്‍ സൂമോടെ ടെലിഫോട്ടോ ക്യാമറ എന്നിവയും സവിശേഷതകളാണ്. 12GB + 1TB, 12GB + 512GB, and 12GB + 256GB എന്നീ വേരിയന്‍റുകളില്‍ വരുന്ന ഫോണ്‍ ടൈറ്റാനിയം ഗ്രേ, ടൈറ്റാനിയം വയലറ്റ്, ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം യെല്ലോ എന്നീ നിറങ്ങളില്‍ ലഭ്യമാണ്. 

Read more: മൂന്നായി മടക്കിയിട്ടും ഗ്യാലക്‌സി സ്സെഡ് ഫോള്‍ഡ് 6ന്‍റെ ഏതാണ്ട് അതേ കട്ടി; വാവെയ് മേറ്റ് എക്‌സ്‌ടി മഹാത്ഭുതം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios