സാംസങ് ഗ്യാലക്സി S23 എഫ്ഇ എത്തി: സര്‍പ്രൈസ് വില അറിയാം

ഈ സെഗ്മെന്‍റിലുള്ള മുന്‍നിര ഫോണുകളെപ്പോലെ സ്നാപ്ഡ്രാഗണ്‍ 8 പ്ലസ് ജെന്‍ 1 പ്രൊസസ്സറാണ് പുതിയ എസ് 23 എഫ്ഇയില്‍ ഉള്ളത്. 

Samsung Galaxy S23 FE launched: Check price, specs, features vvk

ദില്ലി: സാംസങ്ങ് എസ് 23 യുടെ ഫാന്‍ എഡിഷന്‍ പുറത്തിറങ്ങി. ബുധനാഴ്ചയാണ് ഈ സ്പെഷ്യല്‍ എഡിഷന്‍ ഫോണ്‍ പുറത്തിറങ്ങിയത്. എസ്21 എഫ്ഇക്ക് ശേഷം ആദ്യമായാണ് സാംസങ്ങ് തങ്ങളുടെ ഹൈ എന്‍റ് മോഡലിന് ഒരു ഫാന്‍ എഡിഷന്‍ പുറത്തിറക്കുന്നത്. നേരത്തെ എഫ്ഇ എഡിഷന്‍ പുറത്തിറക്കുന്നത് സാംസങ്ങ് അവസാനിപ്പിച്ചുവെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. ഇത് അസ്ഥാനത്താക്കിയാണ് സാംസങ്ങ് ഗ്യാലക്സി എസ് 23 പുറത്തിറങ്ങുന്നത്. 

ഈ സെഗ്മെന്‍റിലുള്ള മുന്‍നിര ഫോണുകളെപ്പോലെ സ്നാപ്ഡ്രാഗണ്‍ 8 പ്ലസ് ജെന്‍ 1 പ്രൊസസ്സറാണ് പുതിയ എസ് 23 എഫ്ഇയില്‍ ഉള്ളത്. 120 ഹെര്‍ട്സ് റീഫ്രഷ് റൈറ്റോടെയുള്ള 6.4 ഇഞ്ച് ഡൈനാമിക് എഎംഒഎല്‍ഇഡി 2X ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്. വിഷന്‍ ബൂസ്റ്റര്‍ ടെക്നോളജിയോടെയാണ് ഈ സ്ക്രീന്‍ സാംസങ്ങ് അവതരിപ്പിക്കുന്നത്. 

എസ് 23 എഫ്ഇയില്‍ 50 എംപി പ്രൈമറി ക്യാമറയാണ് നല്‍കിയിരിക്കുന്നത്. ഇതിന് പുറമേ 12 എംപി അള്‍ട്രവൈഡ് ക്യാമറ. 8 എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവയും ഒപ്പമുണ്ട്. പിന്നില്‍ 3 ക്യാമറ സെറ്റപ്പ് ആണെങ്കില്‍ മുന്‍പില്‍ 10 എംപി ക്യാമറയാണ് ലഭ്യമാക്കിയിരിക്കുന്നത്. 

എസ് 23 എഫ്ഇയുടെ വില ആരംഭിക്കുന്നത് 599 ഡോളറിലാണ്. അതായത് 49852 രൂപയ്ക്ക് അടുത്തുവരും. നേരത്തെ 699 ഡോളറിനായിരുന്നു എസ് 21 എഫ്ഇ മോഡല്‍ ഇറക്കിയിരിക്കുന്നത്. അതായത് മുന്‍ഗാമിയെക്കാള്‍ 100 ഡോളര്‍ കുറച്ചാണ് എസ് 21 എഫ്ഇ മോഡല്‍ ഇറങ്ങുന്നത്. 8ജിബി റാം, 128 ജിബി സ്റ്റോറേജ് മോഡലാണ് ബേസിക് പതിപ്പ്. മിന്‍റ്, ക്രീം, ഗ്രാഫെറ്റ്, പര്‍പ്പിള്‍ ഇന്‍റിഗോ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.

അന്നാലും ലിൻഡേ..! ഏത് നേരത്താണോ ഐ ഫോൺ സ്ക്രീൻ പുറത്ത് കാണിക്കാൻ തോന്നിയേ, എട്ടിന്‍റെ 'പണി' വന്ന വഴി ഇങ്ങനെ

ഐഫോണിന് ഈ പ്രശ്നമുണ്ടോ? പ്രശ്നമാക്കേണ്ട! ഉറപ്പുമായി ആപ്പിൾ
 

Latest Videos
Follow Us:
Download App:
  • android
  • ios