ബാറ്ററി തീരുമെന്ന പേടി വേണ്ട; സാംസങ് ഗ്യാലക്‌സി എം35 ഇന്ത്യയിലെത്തി, കൂടെ ഓഫറുകളും
50 എംപി പ്രൈമറി സെന്‍സറും 8 എംപി അള്‍ട്രാ-വൈഡ്-ആംഗിള്‍ ലെന്‍സും 2 എംപി മാക്രോ ക്യാമറയുമാണ് സാംസങ് എം35 5ജിയുടെ റീയര്‍ ക്യാമറ സംവിധാനത്തിലുള്ളത്
മുംബൈ: 6,000 എംഎഎച്ച് ബാറ്ററി കരുത്തില്‍ സാംസങ് ഗ്യാലക്‌സി എം35 5ജി ഇന്ത്യയില്‍ പുറത്തിറങ്ങി. സാംസങിന്‍റെ എം സിരീസില്‍ വരുന്ന മിഡ്-റേഞ്ച് സ്‌മാര്‍ട്ട് ഫോണുകളിലൊന്നാണ് ഗ്യാലക്‌സി എം35. 6.6 ഇഞ്ച് സൂപ്പര്‍ അമോല്‍ഡ് ഫുള്‍ എച്ച്‌ഡി+ ഡിസ്‌പ്ലെയില്‍ വരുന്ന സാംസങ് ഗ്യാലക്‌സി എം35ല്‍ സാംസങ് കമ്പനിയുടെ തന്നെ ഒക്റ്റ-കോര്‍ എക്‌സിനോട് ചിപ്‌സെറ്റാണ് അടങ്ങിയിരിക്കുന്നത്. ആന്‍ഡ്രോയ്‌ഡ് 14 വേര്‍ഷനിലാണ് ഈ ഫോണും ഗ്യാലക്‌സി അവതരിപ്പിച്ചിരിക്കുന്നത്.
ഇരുപതിനായിരം രൂപയിലാണ് ഇന്ത്യയില്‍ സാംസങ് ഗ്യാലക്‌സി എം35ന്‍റെ വില ആരംഭിക്കുന്നത്. ആമസോണില്‍ ഫോണിന്‍റെ വില്‍പന തുടങ്ങി. ആറ് ജിബി റാമും 128 ജിബി സ്റ്റോറേജും വരുന്ന അടിസ്ഥാന മോഡലിനാണ് 19,999 രൂപ വില. എട്ട് ജിബി റാമും 128 ജിബി സ്റ്റോറേജും വരുന്ന വേരിയന്‍റിന് 21,499 രൂപയും എട്ട് ജിബി റാമും 256 ജിബി സ്റ്റോറേജും വരുന്ന വേരിയന്‍റിന് 24,499 രൂപയുമാണ് വില വരുന്നത്. കുറഞ്ഞ കാലയളവിലേക്ക് 1,000 രൂപയുടെ ഡിസ്‌കൗണ്ട് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഏതൊരു ബാങ്ക് കാര്‍ഡിനും 2,000 രൂപ ഉടനടി ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആമസോണ്‍ പേ കാഷ്‌ബാക്കിലൂടെ 1,000 രൂപ അധിക കിഴിവ് ലഭിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് സാധിക്കും. മൂന്ന് കളര്‍ ഓപ്ഷനുകളാണ് സാംസങ് ഗ്യാലക്‌സി എം35 5ജിക്കുള്ളത്.
50 എംപി പ്രൈമറി സെന്‍സറും 8 എംപി അള്‍ട്രാ-വൈഡ്-ആംഗിള്‍ ലെന്‍സും 2 എംപി മാക്രോ ക്യാമറയുമാണ് സാംസങ് എം35 5ജിയുടെ റീയര്‍ ക്യാമറ സംവിധാനത്തിലുള്ളത്. 13 എംപിയുടെതാണ് സെല്‍ഫി ക്യാമറ. 5ജി, ഡുവല്‍ 4ജി വോള്‍ട്ട്, വൈഫൈ 6, ബ്ലൂടൂത്ത് 5.3, ജിപിഎസ്, ടൈപ്പ്-സി യുഎസ്‌ബി, ഡോള്‍ബി അറ്റ്‌മോസ് ശബ്ദസംവിധാനത്തോടെയുള്ള സ്റ്റീരിയോ സ്‌പീക്കര്‍, ഗോളില്ല ഗ്ലാസ് സുരക്ഷ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. 6,000 എംഎഎച്ച് വരുന്ന ബാറ്ററിക്ക് 25 വാട്ട്‌സിന്‍റെ വയേര്‍ഡ് ചാര്‍ജറാണ് ഗ്യാലക്സി നല്‍കുന്നത്. എന്നാല്‍ ചാര്‍ജിംഗ് അഡാപ്റ്റര്‍ ഫോണിനൊപ്പം നല്‍കുന്നില്ല. 9.1 എംഎം കനം വരുന്ന ഗ്യാലക്‌സി എം35 സ്‌മാര്‍ട്ട്‌ഫോണിന്‍റെ ഭാരം 221 ഗ്രാമാണ്.
Read more: 50 എംപിയുടെ മൂന്ന് ക്യാമറ! വീണ്ടും അമ്പരപ്പിക്കാന്‍ വിവോ; വി40, വി40 പ്രോ എന്നിവ ഉടന്‍ ഇന്ത്യയില്‍