Samsung Galaxy M13 : സാംസങ്ങിന്‍റെ എം13 എത്തി; പ്രത്യേകതകളും വിലയും അറിയാം

76.9x165.4x8.4 എംഎം അളക്കുന്ന ഹാൻഡ്‌സെറ്റിന് ഏകദേശം 192 ഗ്രാം ഭാരമുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറാണ് ഇതിന്റെ സവിശേഷത. 

Samsung Galaxy M13 With Exynos 850 SoC 5,000mAh Battery Launched

സാംസങ്ങിന്‍റെ എം13 സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ചു. ഇപ്പോള്‍ സാംസങ്ങിന്‍റെ ഒഫീഷ്യല്‍ സൈറ്റില്‍ ഈ ഫോണ്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണില്‍ മികച്ച പ്രത്യേകതകള്‍ ഉള്‍പ്പെടുന്നു എന്നതാണ് ഈ ഫോണിന്‍റെ പ്രധാന പ്രത്യേകത. എക്സനോസ് 850 എസ്ഒസി ഒക്ടാകോര്‍ ചിപ്പിന്‍റെ കരുത്തിലാണ് ഈ ഫോണ്‍ എത്തുന്നത്. 15 വാട്സ് ചാര്‍ജിംഗ് സംവിധാനത്തില്‍ ഈ ഫോണിന് 5000 എംഎഎച്ച് ബാറ്ററി ശേഷിയുണ്ട്.

സാംസങ്ങ് ഗ്യാലക്സി എം13ന് 6.6 ഇഞ്ച് ഇൻഫിനിറ്റി-വി ഡിസ്‌പ്ലേ, ഫുൾ-എച്ച്‌ഡി+ റെസല്യൂഷൻ സ്ക്രീനാണ് ഉള്ളത്. 4 ജിബി റാമും 128 ജിബി വരെ ഇന്‍റേണല്‍ സ്റ്റോറേജും ഈ ഫോണിനുണ്ട്. ഒക്ടാ കോർ എക്‌സിനോസ് 850 SoCയാണ് ഫോണിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്നത് എന്ന് നേരത്തെ വ്യക്തമാക്കിയതാണ്. 1ടിബി വരെ സ്‌റ്റോറേജുള്ള മൈക്രോ എസ്ഡി കാർഡ് വഴി ഇതിന്റെ സ്‌റ്റോറേജ് വികസിപ്പിക്കാം. ഈ സാംസങ്ങ് സ്മാർട്ട്‌ഫോൺ വൺ യുഐ 4.1 സ്കിൻ ഉപയോഗിച്ച് ആൻഡ്രോയിഡ് 12ലാണ് പ്രവര്‍ത്തിക്കുന്നത്.

ക്യാമറയിലേക്ക് വന്നാല്‍, ഈ സ്മാർട്ട്‌ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് ഈ ഫോണിന് ഉള്ളത്.  എഫ് 18 അപ്പേർച്ചറുള്ള 50 മെഗാപിക്സൽ മെയിൻ ക്യാമറ. എഫ്/2.2 അപ്പേർച്ചറുള്ള 5 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ. എഫ്/2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മുൻവശത്ത്, F/2.2 അപ്പേർച്ചറുള്ള 8-മെഗാപിക്സൽ ഫിക്‌സഡ്-ഫോക്കസ് ക്യാമറയാണ് ഗാലക്‌സി എം13ക്ക് ഉള്ളത്.

76.9x165.4x8.4 എംഎം അളക്കുന്ന ഹാൻഡ്‌സെറ്റിന് ഏകദേശം 192 ഗ്രാം ഭാരമുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറാണ് ഇതിന്റെ സവിശേഷത. 

സാംസങ് ലിസ്റ്റിംഗിൽ എം13ന്‍റെ വില സംബന്ധിച്ച് കാര്യങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍ ഗാലക്‌സി എം 13 ഡീപ് ഗ്രീൻ, ലൈറ്റ് ബ്ലൂ, ഓറഞ്ച് കോപ്പർ നിറങ്ങളിൽ എത്തുമെന്ന് ഇതില്‍ പറയുന്നു. ഓർക്കാൻ, ഗ്യാലക്സി എം12 എത്തിയത് 2021 മാർച്ചിലാണ്. അതിന്റെ ലോഞ്ച് വില ആരംഭിച്ചത് 4GB + 64GB സ്റ്റോറേജ് ഓപ്ഷന് 10,999 രൂപ മുതലാണ്. 
 

ചിപ്പ് നിർമ്മാണം; വില വർധിപ്പിക്കാൻ ഒരുങ്ങി സാംസങ്

ഒടുവില്‍ ബില്‍ഗേറ്റ്സ് ഉപയോഗിക്കുന്ന ഫോണ്‍ വെളിപ്പെടുത്തി; അത് 'ഐഫോണ്‍ അല്ല'

Latest Videos
Follow Us:
Download App:
  • android
  • ios