Nothing Phone : നത്തിങ് ഫോൺ ഇറങ്ങുമ്പോള്‍ തന്നെ വന്‍ ഓഫറുകള്‍
നത്തിങ് ഫോൺ 1 ഈ മാസം 12 നാണ് പുറത്തിറക്കുന്നത്. കമ്പനി നേരത്തെ പ്രീ - ഓർഡറുകൾ ആരംഭിച്ചു കഴിഞ്ഞു. നിലവിൽ പാസ് ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്.
നത്തിങ് ഫോൺ പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ ഫോണിനെ ചുറ്റിപ്പറ്റിയുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവിടുന്നത്. നത്തിങിന്റെ ആദ്യ സ്‌മാർട്ട്‌ഫോണായ നത്തിങ് ഫോൺ 1 ഈ മാസം 12 നാണ് പുറത്തിറക്കുന്നത്. കമ്പനി നേരത്തെ പ്രീ - ഓർഡറുകൾ ആരംഭിച്ചു കഴിഞ്ഞു. നിലവിൽ പാസ് ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്.
പ്രീ - ഓർഡർ പാസുകൾക്കൊപ്പം കമ്പനി ആകർഷകമായ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. എച്ച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉള്ളവർക്ക് ഫോൺ വാങ്ങുമ്പോൾ 2000രൂപ ഓഫർ ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്ക് വഴിയുള്ള
ഇഎംഐ ഇടപാടുകൾ തെരഞ്ഞെടുക്കുന്നവർക്കും ഓഫർ ബാധകമായിരിക്കും.
സമീപകാലത്ത് ലീക്കായ വിവരങ്ങൾ അടിസ്ഥാനമാക്കി നത്തിങ് ഫോണിന്റെ വില 1 ഏകദേശം 30,000 മുതൽ 35,000 രൂപ വരെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 8 ജിബി റാം + 128 ജിബി സ്റ്റോറേജിൽ ഈ ഉപകരണം വരും, അതിന്റെ വില ഏകദേശം 31,000 രൂപ ആയിരിക്കും. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് ഏകദേശം 32,000 രൂപ. കൂടാതെ 12 ജിബി റാം + 256 ജിബി സ്റ്റോറേജുള്ളതിന് ഏകദേശം 36,000 രൂപയാണ് വില.
ലോഞ്ചിങിന് മുന്‍പ് വീണ്ടും ലീക്കായി നതിങിന്റെ വിശദാംശങ്ങള്‍
ആപ്പിളിന്റെ ഏറ്റവും വിലകുറഞ്ഞ 5ജി ഐഫോണായ ഐഫോൺ എസ്ഇ സീരീസിനേക്കാൾ വില കുറവാണ് നത്തിങ് ഫോൺ 1 ന് എന്നാണ് വിലയിരുത്തൽ. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.55 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനറും ഈ ഫോണിലുണ്ടാകും.
ടൈപ്പ്-സി പോർട്ട് വഴി 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,500mAh ബാറ്ററിയാണ് നത്തിങ് ഫോൺ 1 നൽകുന്നത്. ഉപകരണത്തിന് പിന്നിൽ 50 എംപി പ്രൈമറി ക്യാമറയും 16 എംപി സെൽഫി ക്യാമറയും ഉണ്ടായിരിക്കും. കോളുകൾ, അറിയിപ്പുകൾ, അലേർട്ടുകൾ എന്നിവയിൽ പ്രകാശിക്കുന്ന എൽഇഡി ലാമ്പുകളോടുകൂടിയ സവിശേഷമായ ഗ്ലിഫ് ഇന്റർഫേസ് പിന്നും അവതരിപ്പിക്കും.
നത്തിങ് ഫോൺ ഉടനെത്തും; ഓഫ്ലൈൻ സ്റ്റോറുകൾ വഴിയും വിൽപ്പനയ്ക്കെത്തുമെന്ന് റിപ്പോർട്ടുകൾ