അവസാന നിമിഷം പേര് മാറുമോ? ഐഫോൺ എസ്ഇ 4ന് മറ്റൊരു കൗതുകം കൂടി
ഐഫോണ്‍ എസ്ഇ 4 അല്ല, ഐഫോണ്‍ 16ഇ എന്നായിരിക്കും ആപ്പിളിന്‍റെ പുതിയ ബജറ്റ്-ഫ്രണ്ട്‌ലി ഫോണിന്‍റെ പേര് എന്ന് സൂചന
കാലിഫോര്‍ണിയ: ആപ്പിള്‍ കമ്പനി അടുത്ത വര്‍ഷം (2025) പുറത്തിറക്കുന്ന മിഡ്-റേഞ്ച് ഐഫോണ്‍ എസ്ഇ 4ന്‍റെ പേര് മാറ്റും എന്ന് റിപ്പോര്‍ട്ട്. ഐഫോണ്‍ 16 സിരീസിന്‍റെ തുടര്‍ച്ച എന്ന രീതിയില്‍ ഐഫോണ്‍ 16ഇ (iPhone 16e) എന്നായിരിക്കും ഫോണിന്‍റെ പേര് എന്നാണ് പുതിയ റിപ്പോര്‍ട്ട്.
ഫ്ലാഗ്‌ഷിപ്പ് ഐഫോണുകള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്കായാണ് ആപ്പിള്‍ കമ്പനി എസ്ഇ സിരീസ് മിഡ്-റേഞ്ച് സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കുന്നത്. ആപ്പിളിന്‍റെ ബജറ്റ്-ഫ്രണ്ട്‌ലി സ്‌മാര്‍ട്ട്ഫോണുകള്‍ എന്ന് ഇവയെ വിളിക്കാം. 2025 മാര്‍ച്ചില്‍ പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ എസ്ഇ 4ന്‍റെ പേര് ഐഫോണ്‍ 16ഇ എന്നായിരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. 6.1 ഇഞ്ച് വലിയ ഡിസ്‌പ്ലെയും, ഫേസ് ഐഡിയും ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകളും സഹിതമുള്ള നവീന സൗകര്യങ്ങളോടെയുമാണ് ഐഫോണ്‍ എസ്ഇ 4 അഥവാ ഐഫോണ്‍ 16ഇ പുറത്തിറങ്ങുക.
ഏറ്റവും അവസാനം പുറത്തിറങ്ങിയ ഐഫോണ്‍ എസ്ഇ 3യ്ക്ക് 4.7 ഇഞ്ച് ഡിസ്‌പ്ലെയാണ് ഉണ്ടായിരുന്നത്. എസ്ഇ 3യ്ക്ക് എല്‍സിഡി ഡിസ്‌പ്ലെയാണ് ഉണ്ടായിരുന്നതെങ്കില്‍ എസ് 4ല്‍ ഒഎല്‍ഇഡി സ്ക്രീന്‍ ആയിരിക്കും വരിക. ഫോണിന്‍റെ കട്ടി കുറയ്ക്കുന്നതിന്‍റെ ഭാഗമായി 48 മെഗാപിക്‌സലിന്‍റെ ഒറ്റ ക്യാമറയാണ് ഐഫോണ്‍ എസ്ഇ 4ല്‍ വരിക. എസ്ഇ 3യില്‍ 12 എംപിയുടെ ക്യാമറയാണുണ്ടായിരുന്നത്. ഐഫോണ്‍ 14ലെ അതേ 3279 എംഎഎച്ച് ബാറ്ററിയാണ് ഐഫോണ്‍ എസ്ഇ 4ലുണ്ടാവുക. എ18 ചിപ്സെറ്റില്‍ വരുന്ന ഫോണില്‍ പുതിയ ആപ്പിള്‍ ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്ഫോണുകളിലെ പോലെ യുഎസ്ബി-സി പോര്‍ട്ടുണ്ടാകും.
400 ഡോളര്‍ (ഏതാണ് 35,000 ഇന്ത്യന്‍ രൂപ) വിലയിലാവും ഐഫോണ്‍ എസ്ഇ 4/ഐഫോണ്‍ 16ഇ വേരിയന്‍റുകള്‍ ആരംഭിക്കാന്‍ സാധ്യത എന്ന മറ്റൊരു സൂചന ഈയടുത്ത് പുറത്തുവന്നിരുന്നു. 8 ജിബി റാമായിരിക്കും ബേസിക് ഐഫോണ്‍ എസ്ഇ 4 മോഡലിനുണ്ടാവുക.
Read more: 48 എംപി ക്യാമറ, ഇതിപ്പോ ഐഫോണ്‍ 16ന് തന്നെ ഭീഷണിയാവുമല്ലോ; ഐഫോണ്‍ എസ്ഇ 4ന്‍റെ വിവരങ്ങള്‍ ലീക്കായി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം