Jio Laptops | സ്മാര്‍ട്ട്ഫോണിന് പിന്നാലെ ലാപ്ടോപ്പ് പുറത്തിറക്കാന്‍ ജിയോ; പ്രത്യേകതകള്‍ ഇങ്ങനെ.!

കാര്യക്ഷമമായ 4ജി കണക്റ്റിവിറ്റിക്കായി സ്നാപ്ഡ്രാഗണ്‍ എക്‌സ്12 മോഡമുമായി സംയോജിപ്പിച്ചേക്കാവുന്ന സ്നാപ്ഡ്രാഗണ്‍ 665 എസ്ഒസി ആണ് ലാപ്ടോപ്പിന് ഊര്‍ജം നല്‍കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.

Reliance JioBook affordable laptop likely to arrive in market soon

കുറഞ്ഞ വിലയുള്ള ലാപ്ടോപ്പ് (Laptop) പുറത്തിറക്കാന്‍ റിലയന്‍സ് ജിയോ ആലോചിക്കുന്നതായി സൂചന. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇത്തരത്തില്‍ ചില സംഭവങ്ങള്‍ പുറത്തുവന്നിരുന്നു. ജിയോബുക്ക് എന്നാണ് റിലയന്‍സ് (Reliance) ഇതിനെ വിളിക്കുന്നത്. ഈ വര്‍ഷം ആദ്യം ജിയോഫോണ്‍ (JIO Phone) നെക്സ്റ്റ് സ്മാര്‍ട്ട്ഫോണിനൊപ്പം ജിയോബുക്ക് (JIO Book) ലാപ്ടോപ്പും ലോഞ്ച് ചെയ്യപ്പെടുമെന്ന ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ ജിയോബുക്കിനെക്കുറിച്ചുള്ള സംസാരം ഊഹാപോഹങ്ങള്‍ മാത്രമായി തുടരുകയും കമ്പനി അത് ലോഞ്ച് ചെയ്യാതിരിക്കുകയും ചെയ്തതിനാല്‍ പ്രതീക്ഷകള്‍ തെറ്റി. എന്നാല്‍, ഗീക്ക്‌ബെഞ്ച് ബെഞ്ച്മാര്‍ക്കിംഗ് ഡാറ്റാബേസ് സന്ദര്‍ശിച്ചതിനാല്‍ കമ്പനി പ്രസ്തുത ലാപ്ടോപ്പിന്റെ പ്രകടനം പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

ഗീക്ക്‌ബെഞ്ച് ലിസ്റ്റിംഗില്‍ നിന്ന് പുറത്തുവന്ന വിവരങ്ങള്‍ അനുസരിച്ച്, NB1112MM എന്ന മോഡല്‍ നമ്പര്‍ ഉള്ള ജിയോബുക്ക് കമ്പനി പരീക്ഷിച്ചു, കൂടാതെ നോട്ട്ബുക്കിന്റെ ചില സവിശേഷതകളും വെളിപ്പെടുത്തി. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിന്റെ (ബിഐഎസ്) ഡാറ്റാബേസില്‍ കുറച്ച് കാലം മുമ്പ് ലാപ്ടോപ്പ് വ്യത്യസ്ത മോഡല്‍ നമ്പറുകളോടെ കണ്ടെത്തിയതിനാല്‍ ഊഹാപോഹങ്ങള്‍ വീണ്ടും സജീവമായി. മീഡിയാടെക്ക് എംറ്റി6788 ചിപ്സെറ്റും 2ജിബി റാമും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിചിത്രമെന്നു പറയട്ടെ, ടെസ്റ്റിംഗ് സമയത്ത് ഉപകരണം ആന്‍ഡ്രോയിഡ് 11-ലാണ് പ്രവര്‍ത്തിച്ചത്. പ്രകടനത്തിന്റെ കാര്യത്തില്‍, ലാപ്ടോപ്പ് സിംഗിള്‍-കോര്‍ ടെസ്റ്റില്‍ യഥാക്രമം 1178 പോയിന്റും മള്‍ട്ടി-കോര്‍ ടെസ്റ്റില്‍ 4246 പോയിന്റും സ്‌കോര്‍ ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. വില കുറഞ്ഞ സെഗ്മെന്റ് ലാപ്ടോപ്പ് അതിന്റെ ശക്തമായ പ്രകടനവും കുറഞ്ഞ വിലയും കാരണം ലോഞ്ച് ചെയ്തതിന് ശേഷം വലിയ പ്രകടനം നടത്താന്‍ പോകുന്നതായി തോന്നുന്നു.

മുന്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം ജിയോബുക്കിന് ഒരു എച്ച്ഡി ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്ന് സൂചിപ്പിച്ചിരുന്നു, എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ എച്ച്ഡി ഡിസ്‌പ്ലേയുടെ കൃത്യമായ അളവുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കുന്നതില്‍ നിന്ന് വിട്ടുനിന്നു. കാര്യക്ഷമമായ 4ജി കണക്റ്റിവിറ്റിക്കായി സ്നാപ്ഡ്രാഗണ്‍ എക്‌സ്12 മോഡമുമായി സംയോജിപ്പിച്ചേക്കാവുന്ന സ്നാപ്ഡ്രാഗണ്‍ 665 എസ്ഒസി ആണ് ലാപ്ടോപ്പിന് ഊര്‍ജം നല്‍കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.

ജിയോബുക്കിന്റെ സവിശേഷതകളെ കുറിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെങ്കിലും ലാപ്ടോപ്പിന്റെ യഥാര്‍ത്ഥ സവിശേഷതകള്‍ എന്തായിരിക്കുമെന്ന് വ്യക്തമല്ല. എന്നിരുന്നാലും, ജിയോബുക്ക് അതിന്റെ താങ്ങാനാവുന്ന വിലയും നല്ല നിലവാരമുള്ള സവിശേഷതകളും കൊണ്ട് വിപണിയെ പിടിച്ചുകുലുക്കുമെന്ന് വ്യക്തമാണ്.

Latest Videos
Follow Us:
Download App:
  • android
  • ios