പുതിയ റെഡ്മീ വാച്ചും, ബാന്‍റും പുറത്തിറങ്ങി; കിടിലന്‍ പ്രത്യേകതകള്‍, അത്ഭുതപ്പെടുത്തുന്ന വില
റെഡ്മീ വാച്ച് 3 1.7 ഇഞ്ച് എഎംഒഎല്‍ഇഡി സ്ക്രീനോടെയാണ് എത്തുന്നത്. 60 Hz റീഫ്രഷ് റൈറ്റോടെയാണ് ഫോണ്‍ ഇറങ്ങുന്നത്.
ബിയജിംഗ്: ഷവോമി അടുത്തിടെയാണ് ചൈനയിൽ റെഡ്മീ കെ60 സീരീസ് ഫോണുകള്‍ ലോഞ്ച് ചെയ്തത്. ഇതേ ചടങ്ങില്‍ തന്നെ റെഡ്മി വാച്ച് 3, റെഡ്മി ബാൻഡ് 2, പുതിയ കളർ ഓപ്ഷനുകളിൽ റെഡ്മി ബഡ്‌സ് 4, ടിഡബ്യൂഎസ് ഇയർബഡുകൾ എന്നിവയും ഷവോമി പുറത്തിറക്കിയിരുന്നു.
റെഡ്മീ വാച്ച് 3 1.7 ഇഞ്ച് എഎംഒഎല്‍ഇഡി സ്ക്രീനോടെയാണ് എത്തുന്നത്. 60 Hz റീഫ്രഷ് റൈറ്റോടെയാണ് ഫോണ്‍ ഇറങ്ങുന്നത്. ഓണ്‍വെയ്സ് ഓണ്‍ ഡിസ്പ്ലേയാണ് ഈ വാച്ചിന് ഉള്ളത്. 600 നിറ്റ്സ് ഓഫ് ബ്രൈറ്റ്നെസാണ് ഈ വാച്ചിന് ഉള്ളത്. ഈ വാച്ചിന്‍റെ ഫിസിക്കല്‍ ബട്ടണുകള്‍ വലത് വശത്താണ്.
121 വര്‍ക്ക് ഔട്ട് മോഡുകള്‍ ഈ വാച്ചില്‍ ഇന്‍ബില്‍ട്ടായി ഉണ്ട്. ഒപ്പം തന്നെ ഉപയോക്താവിന് ബ്ലൂടൂത്ത് കോള്‍ അടക്കം നടത്താന്‍ സാധിക്കും. അതിനായി വാച്ചിനെ ഫോണുമായി കണക്ട് ചെയ്യണം. അതായത് വാച്ചിന് നേരിട്ട് സെല്ലുലാര്‍ പ്രത്യേകതയില്ല. 12 ദിവസമാണ് ഈ വാച്ചിന് ഷവോമി പറയുന്ന ബാറ്ററി ലൈഫ്. അണ്ടര്‍ വാട്ടര്‍ ഉപയോഗത്തിന് 5എടിഎം റേറ്റിംഗ് ഈ വാച്ചിന് ലഭിച്ചിട്ടുണ്ട്.
ബ്ലാക്ക് ആന്‍റ് വൈറ്റ് കളര്‍ ഓപ്ഷനില്‍ എത്തുന്ന വാച്ചിന് ഇപ്പോള്‍ പ്രഖ്യാപിച്ച ചൈനീസ് വില പ്രകാരം ഇന്ത്യന്‍ രൂപ 6000രൂപയ്ക്ക് അടുത്ത് വരും. ഇന്ത്യയില്‍ എപ്പോള്‍ ഈ വാച്ച് എത്തും എന്ന് ഉറപ്പില്ലെങ്കിലും ആറായിരത്തില്‍ കൂടുതല്‍ വില വരാനാണ് സാധ്യത.
റെഡ്മീ ബാന്‍റ് 2 പുതിയ പതിപ്പ് മുന്‍ പതിപ്പിനെ അപേക്ഷിച്ച് വലിപ്പത്തില്‍ 76 ശതമാനം വലുതാണ്. ബ്ലഡ് ഒക്സിജന്‍ ട്രാക്കര്‍, ആര്‍ത്തവം ട്രാക്ക് ചെയ്യാനുള്ള മാര്‍ഗ്ഗം ഇവ അടക്കമാണ് ഈ ഫിറ്റ്നസ് ബാന്‍റ് എത്തുന്നത്. 30 എക്സ്സൈസ് മോഡുകള്‍ ഈ ബാന്‍റിലുണ്ട്. 14 ദിവസം നോര്‍മല്‍ ഉപയോഗത്തിലും, കൂടിയ ഉപയോഗത്തില്‍ ആറു ദിവസത്തേയും ബാറ്ററി ലൈഫാണ് ഈ ബാന്‍റിന് ഷവോമി അവകാശപ്പെടുന്നത്.
ഇപ്പോള്‍ പ്രഖ്യാപിച്ച വില പ്രകാരം ഇന്ത്യന്‍ രൂപ 2000ത്തിന് മുകളില്‍ ഇതിന് വിലവരും. ഫ്ലൂറസന്‍റ് ഗ്രീന്‍, പിങ്ക് ഗോള്‍ഡ്, ബ്ലാറ്റ്, ലൈറ്റ് ബ്ലൂ, ഡാര്‍ക്ക് ഗ്രീന്‍, വൈറ്റ് നിറങ്ങളില്‍ ഈ ബാന്‍റ് എത്തും.
ഉപയോക്താക്കളുടെ വിവരങ്ങൾ ഹാക്കർമാർ ചോർത്തി ; അപ്ഡേറ്റുമായി ലാസ്റ്റ്പാസ്
ഷവോമിയ്ക്ക് ആശ്വാസം; 3,700 കോടി രൂപ കണ്ടുകെട്ടാനുള്ള ഉത്തരവ് റദ്ദാക്കി കർണാടക ഹൈക്കോടതി