സുരക്ഷയില്‍ ശ്രദ്ധിച്ച് ഷവോമി; റെഡ്‌മി നോട്ട് 14 പ്രോ വരുന്നു, ഫീച്ചറുകള്‍ ലീക്കായി
റെഡ്‌മി നോട്ട് 14 പ്രോ സിരീസ് സ്‌നാപ്‌ഡ്രാഗണ്‍ 7എസ് ജെനറേഷന്‍ 3 ചിപ്‌സെറ്റിലാവും ഒരുങ്ങുക
ചൈനീസ് സ്‌മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ റെഡ്‌മിയുടെ നോട്ട് 14 പ്രോ സിരീസ് സെപ്റ്റംബര്‍ 26ന് പുറത്തിറങ്ങും. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വൈബോ വഴി ഷവോമി ഇക്കാര്യം സ്ഥിരീകരിച്ചു. റെഡ്‌മി നോട്ട് 14 പ്രോ സിരീസിനൊപ്പം റെഡ്‌മി ബഡ്‌സ് 6 ഇയര്‍ബഡ്‌സും കമ്പനി പുറത്തിറക്കുന്നുണ്ട്.
കാത്തിരിപ്പിനൊടുവില്‍ റെഡ്‌മി നോട്ട് 13 പ്രോ സീരിസിന് പിന്‍ഗാമികള്‍ എത്തുകയാണ്. റെഡ്‌മി നോട്ട് 14 പ്രോ ലൈനപ്പില്‍ റെഡ്‌മി നോട്ട് 14 പ്രോ, റെഡ്‌മി നോട്ട് 14 പ്രോ പ്ലസ് എന്നീ മോഡലുകളാണ് വരുന്നത്. സെപ്റ്റംബര്‍ 26ന് ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്കാണ് ഫോണുകളുടെ ലോഞ്ചിംഗ്. കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ് 2 സുരക്ഷയും ഐപി69 റേറ്റിംഗും ഈ ഫോണുകള്‍ക്കുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. മൂന്ന് നിറങ്ങളിലാണ് ഫോണുകള്‍ വരികയെന്ന് ടീസര്‍ വ്യക്തമാക്കുന്നു. ട്രിപ്പിള്‍ റീയര്‍ ക്യാമറ സെറ്റപ്പിനൊപ്പം എല്‍ഇഡി ഫ്ലാഷും നല്‍കിയിരിക്കുന്നതായി കാണാം. 50 മെഗാപിക്സലിന്‍റെതാണ് പ്രധാന ക്യാമറ എന്നാണ് റിപ്പോര്‍ട്ട്.
മികച്ച വാട്ടര്‍പ്രൂഫിംഗ് റെഡ്‌മി നോട്ട് 14 പ്രോ സിരീസ് ഉറപ്പുനല്‍കുമെന്ന് റേറ്റിംഗ് ഫലങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ റെഡ്‌മി നോട്ട് 13 പ്രോ പ്ലസിന് ഐപി68 റേറ്റിംഗാണുണ്ടായിരുന്നത്.
റെഡ്‌മി നോട്ട് 14 പ്രോ സിരീസ് സ്‌നാപ്‌ഡ്രാഗണ്‍ 7എസ് ജെനറേഷന്‍ 3 ചിപ്‌സെറ്റിലാവും ഒരുങ്ങുക എന്നും റിപ്പോര്‍ട്ടുണ്ട്. 90 വാട്ട്‌സിന്‍റെ ഫാസ്റ്റ് ചാര്‍ജിംഗ് ഫോണുകള്‍ക്ക് കരുത്താകും. 1.5കെ റെസലൂഷനിലുള്ള ഡിസ്‌പ്ലെയും ഈ സിരീസിന് പ്രതീക്ഷിക്കുന്നു. അതേസമയം റെഡ്‌മി ബഡ്‌സ് 6 നാല്‍പ്പത്തിയൊമ്പത് ഡെസിബല്‍ നോയ്‌സ് റിഡക്ഷന്‍ നല്‍കും എന്നാണ് സൂചന. 42 മണിക്കൂര്‍ വരെ സംസാരിക്കാനുള്ള ബാറ്ററി ലൈഫും ഈ ഇയര്‍ബഡ്‌സിന് വന്നേക്കും.
Read more: സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട; ഐഫോണുകളില്‍ ഗുരുതര സുരക്ഷാ പ്രശ്‌നം, ഇന്ത്യയില്‍ മുന്നറിയിപ്പ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം