Redmi Note 11T Pro Plus : റെഡ്മി നോട്ട് 11 ടി സീരീസ് എത്തുന്നു; പ്രത്യേകതകള്‍ ഇങ്ങനെ

കമ്പനിയുടെ ഔദ്യോഗിക വെയ്‌ബോ പേജ് അനുസരിച്ച്, ഷവോമി റെഡ്മി നോട്ട് 11ടി പ്രോ+ 144Hz പുതുക്കൽ നിരക്കുള്ള എല്‍സിഡി സ്‌ക്രീനുമായി എത്തുമെന്നാണ് വിവരം. 

Redmi Note 11T Pro Plus specifications detailed ahead of May 24 launch event

ചൈനയിൽ റെഡ്മി നോട്ട് 11 ടി സീരീസിന്റെ ലോഞ്ചിംഗ് തീയതി അടുത്തിടെയാണ് ഷവോമി പ്രഖ്യാപിച്ചത്. റെഡ്മി നോട്ട് 11 ടി, റെഡ്മി നോട്ട് 11 ടി പ്രോ എന്നിവ മെയ് 24 ന് ചൈനീസ് പ്രാദേശിക സമയം വൈകുന്നേരം 07:00 മണിക്ക് പുറത്തിറക്കും എന്നാണ് ഷവോമി പ്രഖ്യാപിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വെയ്‌ബോ പോസ്റ്റിൽ, ഷവോമി റെഡ്മി നോട്ട് 11ടി പ്രോ+ ന്‍റെ ലോഞ്ച് മെയ് 24 നടക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചടങ്ങിൽ ഷവോമി റെഡ്മി ബഡ്സ് 4 പ്രോയും അവതരിപ്പിക്കും. റെഡ്മി നോട്ട് 11ടി പ്ലസിന്‍റെ നിരവധി സവിശേഷതകളും ഷവോമി പങ്കുവെച്ചിട്ടുണ്ട്.

കമ്പനിയുടെ ഔദ്യോഗിക വെയ്‌ബോ പേജ് അനുസരിച്ച്, ഷവോമി റെഡ്മി നോട്ട് 11ടി പ്രോ+ 144Hz പുതുക്കൽ നിരക്കുള്ള എല്‍സിഡി സ്‌ക്രീനുമായി എത്തുമെന്നാണ് വിവരം. ഡിസ്‌പ്ലേയ്ക്ക് 20.5:9 വീക്ഷണാനുപാതമാണ് ഉണ്ടായിരിക്കുക, ഡിസി ഡിമ്മിംഗ്, ഡോൾബി വിഷൻ പിന്തുണ എന്നിവയും ഈ ഫോണിന് ഉണ്ടായിരിക്കും.

Redmi Note 11T Pro Plus specifications detailed ahead of May 24 launch event

ഷവോമി റെഡ്മി നോട്ട് 11ടി പ്രോ+ല്‍ എന്‍എഫ്സി, ബ്ലൂടൂത്ത് 5.3, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയും ഉണ്ടാകും. ഡോൾബി അറ്റ്‌മോസും ഹൈ-റെസ് ഓഡിയോ സപ്പോർട്ടും ഉള്ള സ്റ്റീരിയോ സ്പീക്കറുമായാണ് ഫോൺ വരുന്നത്. എംഐയുഐ 13 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 12-ൽ ഫോണില്‍ ഈ ഫോണ്‍ പ്രവർത്തിക്കും. 

ഷവോമി റെഡ്മി നോട്ട് 11ടി പ്രോ+ ബിൽഡ് ക്വാളിറ്റിയും ഷവോമി വെളിപ്പെടുത്തിയിട്ടുണ്ട്. പൊടി, സ്പ്ലാഷ് റെസിസ്റ്റന്‍റ് ആണ് ഈ ഫോണ്‍. ദൃഢമായ ഗൊറില്ല ഗ്ലാസ് കവർ, ഫോർ കോർണർ റൈൻഫോഴ്സ്മെന്റ് പ്രൊട്ടക്ഷൻ ഡിസൈൻ എന്നിവയ്ക്കായി ഫോണിന് ഐപി53 റേറ്റിംഗ് ഉണ്ടായിരിക്കും. റെഡ്മി നോട്ട് 11ടി പ്രോ+ന്‍റെ പിൻഭാഗത്തുള്ള ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തിന്‍റെ ചിത്രങ്ങള്‍ ഇതിനകം വൈറലായിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios