Redmi Note 11T 5G: റെഡ്മി നോട്ട് 11ടി 5ജി ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി; വിലയും പ്രത്യേകതകളും

6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒരു പതിപ്പ് 17,999 രൂപയ്ക്ക് വില്‍ക്കും, അതേസമയം ടോപ്പ്-ഓഫ്-ലൈന്‍ 8 ജിബി / 128 ജിബി പതിപ്പ് വാങ്ങുന്നവര്‍ക്ക് ഫോണ്‍ ലഭിക്കുക 19,999 രൂപയ്ക്കാകും. 

Redmi Note 11T 5G available starting Price in India, sale channels, specs, review, and more

വോമിയുടെ പുതിയ ബജറ്റ് 5ജി ഫോണായ റെഡ്മി നോട്ട് 11ടി 5ജി (Redmi Note 11T 5G) ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി. 16,999 രൂപ പ്രാരംഭ വിലയില്‍, റിയല്‍മിയില്‍ നിന്നുള്ള സമാനമായ മറ്റ് 5ജി ഫോണുകളുമായി ഈ ഫോണ്‍ (Smart Phone) മത്സരിക്കും. റെഡ്മിയില്‍ നിന്നു തന്നെയുള്ള രണ്ടാമത്തെ 5ജി ഫോണാണിത് (5G Smart Phone). 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഒരു പതിപ്പിന് നോട്ട് 11 ടി 5 ജി 16,999 രൂപയില്‍ ആരംഭിക്കുന്നു. 

6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒരു പതിപ്പ് 17,999 രൂപയ്ക്ക് വില്‍ക്കും, അതേസമയം ടോപ്പ്-ഓഫ്-ലൈന്‍ 8 ജിബി / 128 ജിബി പതിപ്പ് വാങ്ങുന്നവര്‍ക്ക് ഫോണ്‍ ലഭിക്കുക 19,999 രൂപയ്ക്കാകും. എന്നിരുന്നാലും, ഒരു പരിമിത കാലയളവിലേക്ക്, ഷവോമി ഫോണ്‍ 1,000 രൂപ കിഴിവില്‍ വില്‍ക്കും. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്, ഇഎംഐ ഇടപാടുകള്‍ എന്നിവയ്ക്ക് 1,000 രൂപ അധിക കിഴിവ് ലഭിക്കും.

എംഐ ഡോട്ട് കോം, എംഐ ഹോം, ആമസോണ്‍ ഇന്ത്യ, റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവയിലുടനീളം നോട്ട് 11T 5ജി ലഭ്യമാകും. നോട്ട് 11T 5ജി-ക്ക് 6.6-ഇഞ്ച് 1080p IPS LCD ഡിസ്പ്ലേ, 90Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് (240Hz ടച്ച് സാമ്പിള്‍), ഹോള്‍ പഞ്ച് കട്ട്-ഔട്ട് എന്നിവയുണ്ട്. മീഡിയടെക്കിന്റെ 6nm ഡൈമന്‍സിറ്റി 810 ചിപ്പാണ് ഇത് നല്‍കുന്നത്, ഇത് 8ജിബി വരെ റാമും 128ജിബി വരെ സ്റ്റോറേജുമുണ്ട്. ഇത് വികസിപ്പിക്കാവുന്നതാണ്. എംഐയുഐ 12.5 ആണ് സോഫ്റ്റ്വെയര്‍. 33വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്.

ഫോണിന് പിന്നില്‍ രണ്ട് ക്യാമറകളുണ്ട്. ഒരു f/1.8 ലെന്‍സിന് പിന്നില്‍ 50എംപി മെയിന്‍ സെന്‍സറും. 119-ഡിഗ്രി ഫീല്‍ഡ്-ഓഫ്-വ്യൂ ലെന്‍സിന് പിന്നില്‍ മറ്റൊരു 8എംപി അള്‍ട്രാ-വൈഡ് ആംഗിള്‍ സെന്‍സറും ഉണ്ട്. മുന്‍വശത്ത്, ഇതിന് 16 എംപി സെല്‍ഫി ക്യാമറയുണ്ട്. മാറ്റ് ഫിനിഷോടുകൂടിയ ഓള്‍-പ്ലാസ്റ്റിക് ബോഡി, IP53 ഡസ്റ്റ്, സ്പ്ലാഷ്-റെസിസ്റ്റന്‍സ് റേറ്റിംഗ്, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 സ്‌ക്രീന്‍ സംരക്ഷണം എന്നിവയുണ്ട്. മാറ്റ് ബ്ലാക്ക്, അക്വാമറൈന്‍ ബ്ലൂ, സ്റ്റാര്‍ഡസ്റ്റ് വൈറ്റ് എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ ഇത് വരും. ഡ്യുവല്‍ സ്പീക്കറുകള്‍, ഐആര്‍ ബ്ലാസ്റ്റര്‍, സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് റീഡര്‍ എന്നിവയും ഫോണിലുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios