Redmi Note 11S price : റെഡ്മിയുടെ പുതിയ പടക്കുതിര ഇന്ത്യൻ വിപണിയിൽ; വില ഇങ്ങനെ
ഡ്യുവല്‍ സിം (നാനോ) റെഡ്മി നോട്ട് 11എസ് ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള MIUI 13-ലാണ് പ്രവര്‍ത്തിക്കുന്നത്. 90 ഹേര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള 6.43-ഇഞ്ച് ഫുള്‍-എച്ച്ഡി+ (1,080x2,400 പിക്‌സലുകള്‍) AMOLED ഡോട്ട് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്
ദില്ലി: റെഡ്മി നോട്ട് 11 എസ് ആദ്യമായി ഇന്ന് മുതൽ ആദ്യമായി ഇന്ത്യയിൽ വിൽപ്പന തുടങ്ങും. ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും പുതിയ ഓഫര്‍ പ്രകാരം Mi.com വഴിയും ആമസോണിലൂടെയും വാങ്ങാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. റെഡ്മി നോട്ട് 11-നൊപ്പം റെഡ്മി നോട്ട് 11 എസ് അടുത്തിടെ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. 90 ഹെര്‍ട്സ് അമോലെഡ് ഡിസ്പ്ലേയാണ് സ്മാര്‍ട്ട്ഫോണിന്റെ സവിശേഷത. കൂടാതെ 108 മെഗാപിക്സല്‍ പ്രൈമറി സെന്‍സറിന്റെ തലക്കെട്ടുള്ള ക്വാഡ് റിയര്‍ ക്യാമറ യൂണിറ്റുമുണ്ട്. മീഡിയടെക് ഹീലിയോ ജി96 ചിപ്സെറ്റാണ് ഇതിന് കരുത്തേകുന്നത്. 33 വാട്‌സ് പ്രോ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി നോട്ട് 11 എസ് പായ്ക്ക് ചെയ്യുന്നത്.
ഇന്ത്യയിലെ വില, വില്‍പ്പന ഓഫറുകള്‍
റെഡ്മി നോട്ട് 11 എസിന്റെ ഇന്ത്യയിലെ വില 6 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 16,499 രൂപയായി നിശ്ചയിച്ചിരിക്കുന്നു. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 17,499 രൂപയാണ്. ഏറ്റവും ഉയര്‍ന്ന 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന്റെ വില 18,499 രൂപ. ഹൊറൈസണ്‍ ബ്ലൂ, പോളാര്‍ വൈറ്റ്, സ്പേസ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. കമ്പനി വെബ്സൈറ്റ്, ആമസോണ്‍, എംഐ ഹോം സ്റ്റോറുകള്‍, എംഐ സ്റ്റുഡിയോകള്‍, രാജ്യത്തുടനീളമുള്ള പ്രധാന റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ എന്നിവ വഴി വാങ്ങുന്നതിന് ലഭ്യമാകും.
ഷവോമിയും ആമസോണും ഉടനടി കിഴിവ് വാഗ്ദാനം ചെയ്യുന്നു. ബാങ്ക് ഓഫ് ബറോഡ ബാങ്ക് കാര്‍ഡുകളും ഇഎംഐ ഇടപാടുകളും ഉപയോഗിച്ചുള്ള വാങ്ങലുകള്‍ക്ക് 1,000 രൂപ വരെ ഓഫര്‍ നല്‍കിയിട്ടുണ്ട്. വിവിധ റീട്ടെയില്‍ ചാനലുകളില്‍ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും ഉണ്ട്.
റെഡ്മി നോട്ട് 11-റെഡ്മി നോട്ട് 11 എസും തമ്മിലുള്ള വ്യത്യാസം? സവിശേഷതകള്‍
ഡ്യുവല്‍ സിം (നാനോ) റെഡ്മി നോട്ട് 11എസ് ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള MIUI 13-ലാണ് പ്രവര്‍ത്തിക്കുന്നത്. 90 ഹേര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള 6.43-ഇഞ്ച് ഫുള്‍-എച്ച്ഡി+ (1,080x2,400 പിക്‌സലുകള്‍) AMOLED ഡോട്ട് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ഒക്ടാ-കോര്‍ മീഡിയടെക് ഹീലിയോ G96 SoC, 8GB വരെയുള്ള LPDDR4X റാം എന്നിവ റെഡ്മി നോട്ട് 11എസിന് കരുത്ത് പകരുന്നു. ഒപ്റ്റിക്സിനായി, സ്മാര്‍ട്ട്ഫോണില്‍ 108 മെഗാപിക്സല്‍ പ്രൈമറി സാംസങ് എച്ച്എം2 സെന്‍സര്‍, 8 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ഷൂട്ടര്‍, 2 മെഗാപിക്സല്‍ മാക്രോ ഷൂട്ടര്‍, 2 മെഗാപിക്സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണം ഉണ്ട്.
റെഡ്മി നോട്ട് 11 എസിന് 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ സെന്‍സറും ഉണ്ട്. പുതിയ ഷവോമി ഫോണ്‍ 128ജിബി വരെ UFS 2.2 സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നു, അത് ഒരു പ്രത്യേക സ്ലോട്ടിലൂടെ മൈക്രോ SD കാര്‍ഡ് വഴി (1TB വരെ) വികസിപ്പിക്കാന്‍ കഴിയും. 4G LTE, Wi-Fi 802.11ac, ബ്ലൂടൂത്ത് v5.0, GPS/ A-GPS, ഇന്‍ഫ്രാറെഡ് (IR) ബ്ലാസ്റ്റര്‍, യുഎസ്ബി ടൈപ്പ്-സി, 3.5എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നിവ ഹാന്‍ഡ്സെറ്റിലെ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു. ആക്സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഗൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റര്‍, പ്രോക്സിമിറ്റി സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന സെന്‍സറുകളില്‍ ഉള്‍പ്പെടുന്നു. കൂടാതെ, റെഡ്മി നോട്ട് 11 എസില്‍ സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉണ്ട്. 33വാട്‌സ് പ്രോ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഷവോമി ഇതില്‍ പായ്ക്ക് ചെയ്തിരിക്കുന്നത്.