റെഡ്മി നോട്ട് 10 അള്‍ട്രാ പ്രത്യേകതകള്‍ പുറത്ത്

വെയ്‌ബോയില്‍ റെഡ്മി നോട്ട് 10 അള്‍ട്രാ 5 ജി യുടെ പോസ്റ്ററുകളും റെഡ്മി പങ്കുവച്ചിട്ടുണ്ട്. ഇത് മാത്രമല്ല, കുറച്ച് പ്രധാന സവിശേഷതകളെക്കുറിച്ചും ഈ സ്മാര്‍ട്ട്‌ഫോണിന്റെ വിലയെക്കുറിച്ചുമാണ് ഇപ്പോള്‍ നെറ്റിസണ്‍സിടയില്‍ പാട്ടായിരിക്കുന്നത്. 

Redmi Note 10 Ultra 5G specs and price teased ahead of the launch

റെഡ്മി നോട്ട് 10 അള്‍ട്രാ എന്ന് വിളിക്കപ്പെടുന്ന ഈ സ്മാര്‍ട്ട്‌ഫോണ്‍ മെയ് 26 ന് ഔദ്യോഗികമായി പുറത്തിറക്കാനായിരുന്നു പരിപാടി. അതു കൊണ്ടു തന്നെ ഇതിന്റെ രഹസ്യാത്മകത പരമാവധി പുറത്തു പോകാതെ സൂക്ഷിക്കാനും ഷവോമി ശ്രമിച്ചിരുന്നു. എന്നാല്‍ പുറത്തിറങ്ങുന്നതിനു ദിവസങ്ങള്‍ക്ക് മുന്നേ ഇക്കാര്യം ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ലീക്കായിരിക്കുന്നു. ഈ ഫോണിനു പുറമേ, റെഡ്മി നോട്ട് 10 5ജി, റെഡ്മി നോട്ട് 10 പ്രോ 5ജി എന്നിവയും ഒരേ ദിവസം പുറത്തിറക്കും.

വെയ്‌ബോയില്‍ റെഡ്മി നോട്ട് 10 അള്‍ട്രാ 5 ജി യുടെ പോസ്റ്ററുകളും റെഡ്മി പങ്കുവച്ചിട്ടുണ്ട്. ഇത് മാത്രമല്ല, കുറച്ച് പ്രധാന സവിശേഷതകളെക്കുറിച്ചും ഈ സ്മാര്‍ട്ട്‌ഫോണിന്റെ വിലയെക്കുറിച്ചുമാണ് ഇപ്പോള്‍ നെറ്റിസണ്‍സിടയില്‍ പാട്ടായിരിക്കുന്നത്. ഫാന്റം ബ്ലൂ കളര്‍ ഓപ്ഷനിലാണ് റെഡ്മി നോട്ട് 10 അള്‍ട്രാ 5 ജി പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. പുറത്തു പോയ ചിത്രങ്ങള്‍ പ്രകാരം, റെഡ്മി നോട്ട് 10 അള്‍ട്രാ 5 ജി നോട്ട് 10 സീരീസിലെ ഉപകരണങ്ങള്‍ക്ക് സമാനമാണ്. എങ്കിലും, ക്യാമറ മൊഡ്യൂള്‍ അല്പം വീതിയുള്ളതായി തോന്നുന്നു, ഫ്‌ലാഷ് വ്യത്യസ്തമായി സ്ഥാപിച്ചിരിക്കുന്നു.

പിന്നില്‍ വരയുള്ള 3 ഡി ടെക്‌സ്ചറും ഇതിലുണ്ട്. ഈ ഉപകരണത്തില്‍ മൊത്തത്തിലുള്ള മികച്ച ഗ്രിപ്പ് നേടാന്‍ ഇത് അനുവദിക്കുന്നുവെന്ന് ഷവോമി പറയുന്നു. ഇതുകൂടാതെ, ക്വാഡ് ക്യാമറ സജ്ജീകരണത്തില്‍ നിന്ന് വ്യത്യസ്തമായി ക്യാമറ മൊഡ്യൂള്‍ ഒരു ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമുള്ളതായി തോന്നുന്നു. മുന്‍വശത്ത്, സെല്‍ഫികള്‍ക്കായി ഒരു കേന്ദ്രീകൃത പഞ്ച്‌ഹോള്‍ ക്യാമറ ലഭിക്കുന്നു.

90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റിനുള്ള പിന്തുണയോടെ 6.53 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ സ്മാര്‍ട്ട്‌ഫോണില്‍ ഉണ്ടാകും. കൂടാതെ, സ്മാര്‍ട്ട്‌ഫോണിന് മീഡിയാടെക്കിന്റെ ഡൈമെന്‍സിറ്റി 1100 ടീഇ പ്രവര്‍ത്തിക്കും. ഒക്ടാ കോര്‍ ചിപ്‌സെറ്റാണ് ഇതിലുള്ളത്, ഒപ്പം മാംജി 77 എംസി 9 ജിപിയുവിനൊപ്പമായിരിക്കും ഇതെത്തുക. 6 ജിബി / 8 ജിബി റാമും 128 ജിബി / 256 ജിബി യുഎഫ്എസ് 3.1 സ്‌റ്റോറേജും നല്‍കും. പേര് സൂചിപ്പിക്കുന്നത് പോലെ റെഡ്മി നോട്ട് 10 അള്‍ട്രാ 5 ജി 5 ജി അനുയോജ്യമായ സ്മാര്‍ട്ട്‌ഫോണാണ്.

ഇതിനുപുറമെ, 33 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് സ്മാര്‍ട്ട്‌ഫോണിന്റെ കരുത്ത്. 6 ജിബി / 128 ജിബി, 8 ജിബി / 128 ജിബി, 8 ജിബി / 256 ജിബി എന്നിങ്ങനെ മൂന്ന് കോണ്‍ഫിഗറേഷനുകളില്‍ ഇത് ലഭ്യമാകും. റെഡ്മി നോട്ട് 10 അള്‍ട്രാ 5 ജി യുടെ വാനില വേരിയന്റിന് ചോര്‍ന്ന ലിസ്റ്റിംഗിലൂടെ ഏകദേശം 20,000 രൂപയായിരിക്കും വിലയെന്നും അറിയുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios