ഏറ്റവും വിലകുറഞ്ഞ 5 ജി ഫോണുമായി റിയല്‍മീ വരുന്നു; പ്രഖ്യാപനം ഇങ്ങനെ
റിയല്‍മീയുടെ 5ജി പോര്‍ട്ട്‌ഫോളിയോയിലെ ഫോണുകളുടെ നിലവിലെ മോഡലുകള്‍ ഉള്‍പ്പെടെയുള്ളവ ഈ വര്‍ഷം വികസിക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നു. അതില്‍ നമ്പര്‍ സീരീസ് എന്‍ട്രി ലെവല്‍ മാര്‍ക്കറ്റില്‍ ഉള്‍പ്പെടും.
ഇന്ത്യയില്‍ 5ജി കണക്ടിവിറ്റി വൈകാതെ വരുമെന്ന സൂചനകള്‍ നിലനില്‍ക്കേ വില കുറഞ്ഞ 5ജി ഫോണുമായി റിയല്‍മീ വരുന്നു. അടുത്തിടെ നടന്ന ആഗോള 5ജി ഉച്ചകോടിയില്‍ റിയല്‍മീ ഇന്ത്യയും യൂറോപ്പ് മേധാവിയുമായ മാധവ് ഷെത്തും 5ജി ഫോണ്‍ 7,000 രൂപ അഥവാ 100 ഡോളര്‍ വിലയ്ക്ക് ഒരു മോഡല്‍ കൊണ്ടുവരുമെന്നു പറഞ്ഞു. ആഗോളതലത്തില്‍ 5ജി ഫോണുകളുടെ വലിയ വ്യാപനത്തോടെ, റിയല്‍മീയുടെ പദ്ധതി അര്‍ത്ഥവത്താകുമെന്നാണ് പ്രതീക്ഷ. പ്രത്യേകിച്ചും 5ജി സാങ്കേതികവിദ്യ ദിവസം തോറും വിലകുറഞ്ഞുകൊണ്ടിരിക്കുന്ന സമയത്ത്.
റിയല്‍മീയുടെ 5ജി പോര്‍ട്ട്‌ഫോളിയോയിലെ ഫോണുകളുടെ നിലവിലെ മോഡലുകള്‍ ഉള്‍പ്പെടെയുള്ളവ ഈ വര്‍ഷം വികസിക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നു. അതില്‍ നമ്പര്‍ സീരീസ് എന്‍ട്രി ലെവല്‍ മാര്‍ക്കറ്റില്‍ ഉള്‍പ്പെടും. നാര്‍സോ മധ്യനിരയിലും, വരാനിരിക്കുന്ന ജിടി സീരീസ് പ്രീമിയം, മുന്‍നിര വിഭാഗങ്ങള്‍ക്കുമായാണ് അവതരിപ്പിക്കുന്നത്. ഇതിലൂടെ, റിയല്‍മീ ആസൂത്രണം ചെയ്യുന്നുവെന്ന് പറഞ്ഞ 5ജി ഫോണ്‍ ഒരു നമ്പര്‍ സീരീസ് ഫോണാകും. 108 മെഗാപിക്‌സല്‍ ക്യാമറയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച റിയല്‍മീ 8 പ്രോയാണ് കമ്പനിയുടെ നമ്പര്‍ സീരീസിലെ അവസാന ഫോണ്‍, എന്നാല്‍ ഈ സീരീസില്‍ 5ജി ഇല്ല.
റിയല്‍മീക്ക് ഇതിനകം തന്നെ ഇന്ത്യയില്‍ മിതമായ നിരക്കില്‍ 5ജി ഫോണുകളുണ്ട്. അടുത്തിടെ പുറത്തിറക്കിയ റിയല്‍മീ 8 5ജി ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ 5ജി ഫോണുകളിലൊന്നാണ്. മറ്റ് ചില ഫോണ്‍ മോഡലുകളായ റിയല്‍മീ നര്‍സോ 30 പ്രോ 5 ജി, എക്‌സ് 7 എന്നിവയ്ക്ക് 15,000 മുതല്‍ 20,000 രൂപ വരെ വിലയുണ്ട്. ഈ വര്‍ഷം മുഴുവന്‍ 5ജി ഫോണുകള്‍ പുറത്തിറക്കാന്‍ റിയല്‍മീ ഒരുങ്ങുന്നുവെന്നാണ് സൂചന. ആഗോള ഉച്ചകോടിയില്‍ 2022 ഓടെ 20 5ജി ഫോണുകള്‍ വിപണിയിലെത്തിക്കാനൊരുങ്ങുന്നതായി കമ്പനി പ്രഖ്യാപിച്ചു, ഇത് മൊത്തം 5 ജി ഫോണ്‍ പോര്‍ട്ട്‌ഫോളിയോയുടെ 70 ശതമാനം വരും. നിലവിലെ 5 ജി ഫോണുകളുടെ ശ്രേണി 2022 വരെ റിയല്‍മീ നീക്കിവച്ചിരിക്കുന്ന സംഖ്യയുടെ 40 ശതമാനം മാത്രമാണ്. അതു കൊണ്ട് ഇന്ത്യയില്‍ 5 ജി വിപണിയില്‍ 7,000 രൂപ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍ണായകമാകും.
അതേസമയം, 5 ജി കണക്റ്റിവിറ്റി രാജ്യത്ത് ഇതുവരെ വാണിജ്യപരമായി ആരംഭിച്ചിട്ടില്ല. നോക്കിയ, എറിക്‌സണ്‍, സാംസങ്, സിഡോട്ട് തുടങ്ങിയ കമ്പനികളുമായി സഹകരിച്ച് പരീക്ഷണങ്ങള്‍ ആരംഭിക്കാന്‍ ടെലികോം വകുപ്പ് അടുത്തിടെ ഇന്ത്യയിലെ കാരിയറുകളോട് ആവശ്യപ്പെട്ടിരുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍ മാത്രമല്ല, നിര്‍മ്മാണത്തില്‍ 5 ജി ഫീച്ചര്‍ ഫോണുകളുണ്ടാകാം. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം, വരാനിരിക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ റിലയന്‍സ് ജിയോ 5 ജി ജിയോ ഫോണ്‍ സമാരംഭിച്ചേക്കാം.