Realme GT Neo 3 : റിയൽമി ജിടി നിയോ 3 ഇന്നിറങ്ങും; വിലയും വിശേഷങ്ങളും ഇങ്ങനെ
ലോഞ്ച് ഇവന്റ് ചൈനയിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിക്ക് ( ഇന്ത്യന്‍ സമയം രാവിലെ 11:30) നടക്കും, റിയൽമി ജിടി നിയോ 3 ന് ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റും എൽഇഡി ഫ്ലാഷും ഉണ്ടായിരിക്കുമെന്ന് പോസ്റ്റർ സൂചിപ്പിക്കുന്നു.
റിയൽമി ജിടി നിയോ 3 ഇന്ന് അവതരിപ്പിക്കുമെന്നാണ് റിയൽമി (Realme) പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഫോണിന്റെ പുറം ഡിസൈനും പിൻ ക്യാമറ മൊഡ്യൂളും ഉള്‍പ്പെടുന്ന ചിത്രത്തോടെ ചൈനീസ് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമിൽ കമ്പനി ഒരു ലോഞ്ചിംഗ് ടീസര്‍ ഇറക്കിയിട്ടുണ്ട്.
റിയൽമി ജിടി നിയോ 3 (Realme GT Neo 3) വിന്റെ പ്രത്യേകതകള്‍ ഇതിനകം തന്നെ ഓണ്‍ലൈനില്‍ ചോര്‍ന്നിട്ടുണ്ട്. രണ്ട് വ്യത്യസ്ത ബാറ്ററി ശേഷിയുള്ള രണ്ട് വേരിയന്റുകളിൽ സ്മാർട്ട്ഫോൺ (Smart Phone) വരുമെന്ന് പ്രതീക്ഷിക്കുന്നു - 4,500എംഎഎച്ച് 150W ഫാസ്റ്റ് ചാർജിംഗും 5,000എംഎഎച്ച് ബാറ്ററിയും 80W ഫാസ്റ്റ് ചാർജിംഗിലും ആയിരിക്കും വേരിയെന്റുകള്‍.
ലോഞ്ച് ഇവന്റ് ചൈനയിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിക്ക് ( ഇന്ത്യന്‍ സമയം രാവിലെ 11:30) നടക്കും, റിയൽമി ജിടി നിയോ 3 ന് ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റും എൽഇഡി ഫ്ലാഷും ഉണ്ടായിരിക്കുമെന്ന് പോസ്റ്റർ സൂചിപ്പിക്കുന്നു. വരാനിരിക്കുന്ന ഫോണിന്റെ പ്രകടനത്തെയും വേഗതയെയും സൂചിപ്പിക്കുന്ന തരത്തിലാണ് ഫോണിന്റെ പുറംഭാഗത്തുള്ള ബ്ലൂ, വൈറ്റ് കളർ സ്ട്രൈപ്പുകള്‍ എന്നാണ് റിയല്‍മി പ്രേമികള്‍ സൂചന നല്‍കുന്നത്.
നേരത്തെ പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം, റിയൽമി ജിടി നിയോ 3-ൽ എച്ച്ഡിആർ 10+ ഉള്ള 10-ബിറ്റ് 6.7 ഇഞ്ച് ഫുൾ-എച്ച്ഡി + ഒഎൽഇഡി ഡിസ്പ്ലേയും 120 ഹെർട്സ് റീഫ്രഷ് റൈറ്റിംഗോടെ ഉണ്ടാകും. മീഡിയടെക് ഡൈമെൻസിറ്റി 8100 SoC ആണ് ഇതിലെ ചിപ്പ്. ഒപ്റ്റിക്സിനായി, റിയൽമി ജിടി നിയോ 3 ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഒഐഎസിനൊപ്പം 50 മെഗാപിക്സൽ സോണി IMX766 സെൻസറും പ്രതീക്ഷിക്കാം. 8 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറും 2 മെഗാപിക്സൽ ടെലിഫോട്ടോ ഷൂട്ടറും ക്യാമറ യൂണിറ്റിലുണ്ടാകും. സെൽഫികൾക്കായി, മുൻവശത്ത് 16 മെഗാപിക്സൽ സെൻസർ ലഭിക്കും. പ്രമുഖ ടെക് പ്രവചന വിദഗ്ധരുടെ അഭിപ്രായ പ്രകാരം ചൈനീസ് സോഷ്യല്‍ മീഡിയ ടിപ്പുകള്‍ പ്രകാരം 30,000 രൂപയ്ക്ക് അടുത്ത വിലയാണ് ഈ ഫോണിന് പ്രതീക്ഷിക്കുന്നത്.