Realme GT Neo 3 : റിയൽമി ജിടി നിയോ 3 മാർച്ച് 22 ന് പുറത്തിറങ്ങും; ബാറ്ററി ശേഷിയില്‍ തന്നെ രണ്ട് മോഡലുകള്‍

Realme GT Neo 3 launch : ലോഞ്ച് ഇവന്റ് ചൈനയിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിക്ക് ( ഇന്ത്യന്‍ സമയം രാവിലെ 11:30) നടക്കും

Realme GT Neo 3 Launch Date Set for March 22

റിയൽമി ജിടി നിയോ 3 മാർച്ച് 22 ന് ചൈനയിൽ അവതരിപ്പിക്കുമെന്ന് റിയൽമി (Realme) പ്രഖ്യാപിച്ചു. ഈ ഫോണിന്‍റെ പുറം ഡിസൈനും  പിൻ ക്യാമറ മൊഡ്യൂളും ഉള്‍പ്പെടുന്ന ചിത്രത്തോടെ ചൈനീസ് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിൽ കമ്പനി ഒരു ലോഞ്ചിംഗ് ടീസര്‍ ഇറക്കിയിട്ടുണ്ട്. 

റിയൽമി ജിടി നിയോ 3 (Realme GT Neo 3) വിന്‍റെ പ്രത്യേകതകള്‍ ഇതിനകം തന്നെ ഓണ്‍ലൈനില്‍ ചോര്‍ന്നിട്ടുണ്ട്. രണ്ട് വ്യത്യസ്ത ബാറ്ററി ശേഷിയുള്ള രണ്ട് വേരിയന്റുകളിൽ സ്മാർട്ട്‌ഫോൺ (Smart Phone) വരുമെന്ന് പ്രതീക്ഷിക്കുന്നു - 4,500എംഎഎച്ച് 150W ഫാസ്റ്റ് ചാർജിംഗും 5,000എംഎഎച്ച് ബാറ്ററിയും 80W ഫാസ്റ്റ് ചാർജിംഗിലും ആയിരിക്കും വേരിയെന്‍റുകള്‍.

ലോഞ്ച് ഇവന്റ് ചൈനയിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിക്ക് ( ഇന്ത്യന്‍ സമയം രാവിലെ 11:30) നടക്കും, റിയൽമി ജിടി നിയോ 3 ന് ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റും എൽഇഡി ഫ്ലാഷും ഉണ്ടായിരിക്കുമെന്ന് പോസ്റ്റർ സൂചിപ്പിക്കുന്നു. വരാനിരിക്കുന്ന ഫോണിന്റെ പ്രകടനത്തെയും വേഗതയെയും സൂചിപ്പിക്കുന്ന തരത്തിലാണ് ഫോണിന്‍റെ പുറംഭാഗത്തുള്ള ബ്ലൂ, വൈറ്റ് കളർ സ്ട്രൈപ്പുകള്‍ എന്നാണ് റിയല്‍മി പ്രേമികള്‍ സൂചന നല്‍കുന്നത്.

നേരത്തെ പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം, റിയൽമി ജിടി നിയോ 3-ൽ എച്ച്ഡിആർ 10+ ഉള്ള 10-ബിറ്റ് 6.7 ഇഞ്ച് ഫുൾ-എച്ച്‌ഡി + ഒഎൽഇഡി ഡിസ്‌പ്ലേയും 120 ഹെർട്സ് റീഫ്രഷ് റൈറ്റിംഗോടെ ഉണ്ടാകും. മീഡിയടെക് ഡൈമെൻസിറ്റി 8100 SoC ആണ് ഇതിലെ ചിപ്പ്. ഒപ്‌റ്റിക്‌സിനായി, റിയൽമി ജിടി നിയോ 3 ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒഐഎസിനൊപ്പം 50 മെഗാപിക്‌സൽ സോണി IMX766 സെൻസറും പ്രതീക്ഷിക്കാം. 8 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറും 2 മെഗാപിക്സൽ ടെലിഫോട്ടോ ഷൂട്ടറും ക്യാമറ യൂണിറ്റിലുണ്ടാകും. സെൽഫികൾക്കായി, മുൻവശത്ത് 16 മെഗാപിക്സൽ സെൻസർ ലഭിക്കും.

അതേ സമയം ബാറ്ററി ശേഷിയില്‍ രണ്ട് തരത്തില്‍ റിയൽമി ജിടി നിയോ 3 എത്തുമെന്ന വാര്‍ത്ത റിയല്‍ മീ സിഇഒ തന്നെയാണ് വെളിപ്പെടുത്തിയത്.  '80, 5000, 188 എന്നിങ്ങനെ ഒരു കോഡ് പോലെയാണ് ഇദ്ദേഹം ചൈനീസ് മൈക്രോ ബ്ലോഗിംഗ് സൈറ്റില്‍ കാര്യങ്ങള്‍ പങ്കുവച്ചത്.,' ഇത് 80W ചാർജിംഗ് സാങ്കേതികവിദ്യയുള്ള 5,000mAh ബാറ്ററി ശേഷിയിലേക്ക് 188 ഗ്രാം ഭാരമുള്ള പുതിയ സെറ്റാണ് ഇതെന്ന സൂചനയാണ് ലഭിച്ചത്. 

ലോക മൊബൈല്‍ കോണ്‍ഗ്രസ് വേദിയില്‍ റിയല്‍മി പ്രഖ്യാപിച്ച പുതിയ 150W അൾട്രാഡാർട്ട് ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ വരാനിരിക്കുന്ന ഫോണിൽ ഉണ്ടാകുമെന്ന് റിയല്‍മി പ്രഖ്യാപിച്ചിരുന്നു.

Read Also: Realme 9 5G : റിയല്‍മിയുടെ പുതിയ 5ജി ഫോണുകള്‍; അത്ഭുതപ്പെടുത്തുന്ന വില

Read Also : ഫുള്‍ എച്ച്ഡി ഡിസ്പ്ലേ, 50 എംപി ക്യാമറ, ചുള്ളന്‍ സി 35 റിയല്‍മി ഇന്ത്യയില്‍ അവതരിപ്പിച്ചു, വില 11,999 രൂപ!

Latest Videos
Follow Us:
Download App:
  • android
  • ios