റിയല്‍മീയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററി, ഐഫോണ്‍ 16 പ്രോ മാക്സിന് വെല്ലുവിളിയാവുന്ന ഫീച്ചറുകള്‍!
മികച്ച ബാറ്ററിയും ചാർജറും ക്യാമറ ഫീച്ചറുകളുമായി റിയല്‍മീ ജിടി7 പ്രോ എന്ന പുതിയ ഫോണ്‍ വരുന്നു
ഷെൻഷെൻ: അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി ജിടി 7 പ്രോ അടക്കം രണ്ട് സ്മാർട്ട്ഫോണുകള്‍ റിയല്‍മീ പുറത്തിറക്കാനൊരുങ്ങുന്നു. 6,500 എംഎഎച്ചിന്‍റെ വലിയ ബാറ്ററിയായിരിക്കും റിയല്‍മീ ജിടി 7 പ്രോയെ ഏറ്റവും വേറിട്ടതാക്കി മാറ്റാന്‍ പോകുന്നത്. 120 വാട്ട്സ് ചാർജറും വരുമ്പോള്‍ ദിവസം മുഴുവന്‍ ഉപയോഗിക്കാനുള്ള ഫോണായി റിയല്‍മീ ജിടി 7 പ്രോ മാറും.
പെർഫോമന്‍സിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സബ്-ഫ്ലാഗ്ഷിപ്പ് ഫോണായ റിയല്‍മീ നിയോ 7 ഡിസംബറിലാണ് ചൈനയില്‍ പുറത്തിറങ്ങുന്നത്. ഇതിന് മുമ്പ് നവംബർ ആദ്യം റിയല്‍മീ ജിടി 7 പ്രോ കമ്പനി അവതരിപ്പിക്കും. ഫോട്ടോഗ്രാഫിക്കും വീഡിയോഗ്രാഫിക്കും പ്രാധാന്യം നല്‍ക്കൊണ്ടുള്ള ഹൈ-എന്‍ഡ് ഫീച്ചറുകള്‍ ഫോണിലുണ്ടാകും. ഡിജിറ്റല്‍ ചാറ്റ് സ്റ്റേഷന്‍ എന്ന ടിപ്സ്റ്റർ റിയല്‍മീ ജിടി 7 പ്രോയുടെ ബാറ്ററി കപ്പാസിറ്റിയെ കുറിച്ച് വിവരങ്ങള്‍ പുറത്തുവിട്ടു. 6,500 എംഎഎച്ച് ബാറ്ററിയും 120 വാട്ട്സ് ചാർജറുമാണ് ഫോണില്‍ വരിക. റിയല്‍മീയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററായായിരിക്കുമിത്.
സാംസങിന്‍റെ കസ്റ്റം ഡിസ്പ്ലെയാണ് ഫോണിനുണ്ടാവുക. ഇതിലെ ഐ-പ്രൊട്ടക്ഷന്‍ ഫീച്ചർ ഐഫോണ്‍ 16 പ്രോ മാക്സിനെ വെല്ലും തരത്തിലായിരിക്കും ഇത് എന്ന് അഭ്യൂഹങ്ങളുണ്ട്. 1.5കെ റെസലൂഷനിലുള്ള മൈക്രോ-ക്വാഡ്-കർവ്ഡ് ഡിസൈനും സ്ക്രീന്‍ ഫിംഗർ പ്രിന്‍റും ഡിസ്പെയിലുണ്ടാകും. സ്നാപ്‍ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്സെറ്റില്‍ ഒരുങ്ങുന്ന റിയല്‍മീ ജിടി 7 പ്രോയില്‍ 32 എംപി മുന്‍ക്യാമറ, 50 എംപി പ്രൈമറി ലെന്‍സ്, 8 എംപി അള്‍ട്രാ-വൈഡ് ലെന്‍സ്, 50 എംപി 3എക്സ് പെരിസ്കോപ് ലെന്‍സ് എന്നിവ പ്രതീക്ഷിക്കാം. ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് 15ല്‍ റിയല്‍മീ യുഐ5 ഇന്‍റർഫേസോടെയാവും റിയല്‍മീ ജിടി 7 പ്രോ എത്തുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം