Realme GT 2 : ഫാസ്റ്റ് ചാര്‍ജ്, സ്നാപ്ഡ്രാഗണ്‍ 888,സവിശേഷതകളുമായി റിയല്‍മി ജിടി 2 ഇന്ത്യയില്‍, അറിയേണ്ടതെല്ലാം

രണ്ട് വേരിയന്റുകളില്‍ റിയല്‍മി ജിടി 2 അവതരിപ്പിച്ചു. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ളതിന് 34,999 രൂപയാണ് വില, 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 38,999 രൂപയാണ് വില

Realme GT 2 with fast-charging battery and Snapdragon 888, launched in India, price and details

റിയല്‍മിയുടെ പുതിയ പ്രീമിയം ഫോണായ ജിടി 2 ഇന്ത്യയില്‍ എത്തി. ഈ സീരീസിലെ വാനില വേരിയന്റാണ് റിയല്‍മി ജിടി 2. ഹൈ-എന്‍ഡ് റിയല്‍മി ജിടി 2 പ്രോയെ അപേക്ഷിച്ച് അല്‍പ്പം കുറഞ്ഞ സ്‌പെസിഫിക്കേഷനുകളാണ് ഇത് നല്‍കുന്നത്. പരിസ്ഥിതി സൗഹൃദ ബയോപോളിമര്‍ മെറ്റീരിയല്‍ ഉപയോഗിച്ച് ജിടി 2 പ്രോയുടെ രൂപകല്പനയോട് സാമ്യമുള്ള ഡിസൈനിലാണ് ജിടി 2 വരുന്നത്. ഇതിന് പുറകിലും അതേ, ആകര്‍ഷകമായ പാറ്റേണ്‍ ഉണ്ട്. സ്‌പെസിഫിക്കേഷനുകള്‍ അനുസരിച്ച്, റിയല്‍മി ജിടി 2 കഴിഞ്ഞ വര്‍ഷത്തെ മുന്‍നിര പ്രോസസറായ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 888 ഉപയോഗിക്കുന്നു, അത് ഇപ്പോഴും ഏറ്റവും വേഗതയേറിയ ഒന്നാണ്.

ജനുവരിയില്‍ റിയല്‍മി ജിടി 2 പ്രോയ്ക്കൊപ്പം ജിടി 2 ചൈനയില്‍ അവതരിപ്പിച്ചു. എക്സ്-സീരീസ് അവസാനിപ്പിച്ചതിന് ശേഷം കമ്പനിയുടെ മുന്‍നിര ഫോണായി കഴിഞ്ഞ വര്‍ഷം എത്തിയ റിയല്‍മി ജിടി 5 ജിയുടെ പിന്‍ഗാമിയായാണ് ജിടി 2 വരുന്നത്. എന്നാല്‍ സ്പെസിഫിക്കേഷനുകള്‍ പരിശോധിച്ചാല്‍, ഇത് റിയല്‍മി ജിടി 5ജി-ക്ക് സമാനമാണ്. പുതിയ റിയല്‍മി ജിടി 2ന്റെ ഡിസൈനില്‍ ഒഴികെയുള്ള സവിശേഷതകളില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ല.

ഇന്ത്യയിലെ വില

രണ്ട് വേരിയന്റുകളില്‍ റിയല്‍മി ജിടി 2 അവതരിപ്പിച്ചു. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ളതിന് 34,999 രൂപയാണ് വില, 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 38,999 രൂപയാണ് വില. പേപ്പര്‍ ഗ്രീന്‍, പേപ്പര്‍ വൈറ്റ്, സ്റ്റീല്‍ ബ്ലാക്ക് എന്നീ നിറങ്ങളില്‍ ഫോണ്‍ വരുന്നു. പ്രാരംഭ വില്‍പ്പന സമയത്ത് വാങ്ങുകയാണെങ്കില്‍, നിങ്ങള്‍ ഉപയോഗിക്കുമ്പോള്‍ 5,000 രൂപ കിഴിവിന് അര്‍ഹതയുണ്ട്. എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കണമെന്നു മാത്രം. ഫലവത്തായ വില, തല്‍ഫലമായി, യഥാക്രമം 29,999 രൂപയും 33,999 രൂപയും ആയിരിക്കും. ഈ വിലകളില്‍, ജിടി 2 കഴിഞ്ഞ വര്‍ഷത്തെ ജിടി 2 5ജി യെ അപേക്ഷിച്ച് പണത്തിന് മികച്ച മൂല്യമുള്ളതായിരിക്കാം.

സവിശേഷതകള്‍

ഫുള്‍-എച്ച്ഡി+ റെസല്യൂഷനോടുകൂടിയ 6.62 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ്, 1300 നിറ്റ്സിന്റെ പീക്ക് തെളിച്ചം, സ്‌ക്രീന്‍-ടു-ബോഡി അനുപാതം 92.6 ശതമാനം എന്നിവയുമായാണ് റിയല്‍മി ജിടി 2 വരുന്നത്. ഡിസ്പ്ലേയെ സംരക്ഷിക്കുന്നത് കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 ആണ്. ഈ ഫോണ്‍ ഒക്ടാ-കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 888 ചിപ്സെറ്റാണ് നല്‍കുന്നത്, 12GB വരെ റാമും 256GB സ്റ്റോറേജും ജോടിയാക്കിയിരിക്കുന്നു. എന്നിരുന്നാലും, മൈക്രോ എസ്ഡി കാര്‍ഡിന് പിന്തുണയില്ല. ഇതിന് 120Hz വരെ റിഫ്രഷ് റേറ്റും 1300 നിറ്റ്സ് പീക്ക് തെളിച്ചവുമുണ്ട്. ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള റിയല്‍മി 3.0 ലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

പിന്‍ഭാഗത്തുള്ള മൂന്ന് ക്യാമറകളില്‍ 50-മെഗാപിക്‌സല്‍ സോണി IMX766 സെന്‍സര്‍ ഉള്‍പ്പെടുന്നു, ഇത് വിലകൂടിയ ജിടി 2 പ്രോയിലും ഉണ്ട്. പ്രധാന സെന്‍സറിനൊപ്പം 119-ഡിഗ്രി വൈഡ് ആംഗിള്‍ ലെന്‍സും 4cm മാക്രോ ലെന്‍സും ഉണ്ട്. സെല്‍ഫികള്‍ക്കായി, 16 മെഗാപിക്‌സല്‍ ക്യാമറയും സോണി IMX471 സെന്‍സറും F2.5 അപ്പേര്‍ച്ചറും ഉണ്ട്. 65 വാട്‌സ് വരെ ചാര്‍ജ് ചെയ്യുന്ന 5000 എംഎഎച്ച് ബാറ്ററിയുമായാണ് ഫോണ്‍ വരുന്നത്, ഒപ്പം അനുയോജ്യമായ ചാര്‍ജറും ഫോണിനൊപ്പം വരുന്നു. എങ്കിലും, ഫോണില്‍ വയര്‍ലെസ് ചാര്‍ജിംഗ് ഇല്ല.

Latest Videos
Follow Us:
Download App:
  • android
  • ios