Realme GT 2 Pro : റിയൽമി ജിടി 2 പ്രോ പ്രഖ്യാപനം ഡിസംബർ 9ന്, അറിയേണ്ടതെല്ലാം
മോട്ടൊറോളയുടെ ഏറ്റവും പുതിയ മോഡൽ ഈ വ്യഴാഴ്ച പുറത്തിറങ്ങാനിരിക്കെ, അതിനോട് കിടപിടിക്കാനാണ് ഈ തീരുമാനമെന്നാണ് വിലയിരുത്തൽ.
റിയൽമി ജിടി 2 പ്രോ (Realme GT 2 Pro) ഡിസംബർ 9ന് പ്രഖ്യാപിക്കും. ക്വാൽക്കം പുറത്തിറക്കുന്ന സ്‌നാപ്ഡ്രാഗൺ 8 ജനറേഷൻ 1 പ്രോസസർ (Qualcomm's Snapdragon 8 Gen 1 SoC ) ആണ് റിയൽമിയിലുള്ളതെന്ന് ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു. സ്നാപ്ഡ്രാഗൺ 8 ജനറേഷൻ 1 എസ്ഒസി ഉപയോഗിക്കുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണുകളിൽ ഒന്നായിരിക്കും റിയൽമി ജിടി 2 പ്രോ എന്നാണ് റിപ്പോർട്ടുകൾ. റിയൽമി ജിടി 2 പ്രോയുടെ പൂർണ്ണ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ലോഞ്ചിംഗിലാകും മറ്റ് പ്രധാനപ്പെട്ട ഫീച്ചറുകൾ പുറത്തുവിടുക എന്നാണ് കരുതുന്നത്.
വൈബോയിൽ പോസ്റ്റ് ചെയ്ത ടീസറിൽ റിയൽമി ജിടി 2 പ്രോയുടെ പ്രഖ്യാപന തീയതി മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്. ലോഞ്ചിംഗ് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മോട്ടൊറോളയുടെ ഏറ്റവും പുതിയ മോഡൽ ഈ വ്യഴാഴ്ച പുറത്തിറങ്ങാനിരിക്കെ, അതിനോട് കിടപിടിക്കാനാണ് ഈ തീരുമാനമെന്നാണ് വിലയിരുത്തൽ. മോട്ടൊറോളയുടെ മോട്ടോ എഡ്ജ് എക്സ് 30 ചൈനയിൽ വ്യാഴാഴ്ചായണ് പുറത്തിറങ്ങുന്നത്. സ്നാപ്ഡ്രാഗൺ 8 ജനറേഷൻ 1 എസ്ഒസിയുമായി പുറത്തിറങ്ങുന്ന ആദ്യത്തെ സ്മാർട്ട്ഫോൺ ആണെന അവകാശവാദവുമായാണ് മോട്ടൊളോറ മോട്ടോ എഡ്ജ് എക്സ് 30 വിപണിയിൽ എത്തിക്കുന്നത്. ഈ മാസം അവസാനത്തോടെ മോട്ടോ എഡ്ജ് എക്സ് 30 ചൈനയിൽ വിപണിയിലെത്തും.
റിയൽമി ജിടി 2 പ്രോ അടുത്ത വർഷം ആദ്യം അവതരിപ്പിക്കാനുള്ള പദ്ധതിയിലാണെന്നും സൂചനയുണ്ട്. Realme കൂടാതെ, Xiaomi 12 സീരീസിന് കീഴിൽ Snapdragon 8 Gen 1 ഫ്ലാഗ്ഷിപ്പ് പുറത്തിറക്കുന്ന ഏറ്റവും വേഗതയേറിയ നിർമ്മാതാവെന്ന മത്സരത്തിലാണ് Xiaomi. എന്നാൽ ബീജിംഗ് ആസ്ഥാനമായുള്ള കമ്പനി ഇതുവരെ കൃത്യമായ ലോഞ്ച് വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.
120Hz ഡിസ്‌പ്ലേ, ഒഐഎസ്-അസിസ്റ്റഡ് 50 എംപി പ്രധാന ക്യാമറ, 32 എംപി ഫ്രണ്ട് ക്യാമറ, 125W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്. 5,000mAh ബാറ്ററി എന്നിങ്ങനെയുള്ള സവിശേഷതകൾ ഈ ഡിവൈസിൽ ഉണ്ടായിരിക്കുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിയൽമി ജിടി 2 പ്രോയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെയും പുറത്തുവന്നിട്ടില്ലെങ്കിലും ലോഞ്ചിന് മുമ്പ് ഫോണിനെ സംബന്ധിക്കുന്ന ടീസറുകൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.