കുഞ്ഞന്‍ വിലയ്ക്ക് പുറമെ ഓഫറും; റിയല്‍മി സി61 ഇന്ത്യന്‍ വിപണിയിലേക്ക്, വേരിയന്‍റുകളും പ്രത്യേകതകളും

എന്‍ട്രി ലെവവില്‍ ഉള്‍പ്പെടുന്ന റിയല്‍മി സി61 മോഡല്‍ പുറത്തിറങ്ങും മുമ്പ് ഫോണിന്‍റെ വില വിവരങ്ങള്‍ ഉള്‍പ്പടെയുള്ളവ പുറത്ത്

Realme C61 price in India and key features

മുംബൈ: ഇന്ത്യന്‍ സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എന്‍ട്രി ലെവല്‍ മോഡലുകളിലെ മത്സരം കടുപ്പിക്കാന്‍ റിയല്‍മിയുടെ പുതിയ ഫോണ്‍ ഉടനെത്തും. റിയല്‍മി സി61 ജൂണ്‍ 28ന് ഇന്ത്യയില്‍ പുറത്തിറക്കും. ഇതിന് മുമ്പായി ഫോണിന്‍റെ വേരിയന്‍റുകളെ കുറിച്ചുള്ള വിവരങ്ങളും പ്രത്യേകതകളും വിലയും പുറത്തുവന്നു. 

എന്‍ട്രി ലെവവില്‍ ഉള്‍പ്പെടുന്ന സി61 മോഡല്‍ പുറത്തിറങ്ങും മുമ്പ് ഫോണിന്‍റെ വില വിവരങ്ങള്‍ ഉള്‍പ്പടെയുള്ളവ പുറത്തുവിട്ടിരിക്കുകയാണ് റിയല്‍മി. 7,699 രൂപയിലാണ് ഫോണിന്‍റെ വേരിയന്‍റുകള്‍ തുടങ്ങുക. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിനാണ് ഈ വില. നാല് ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 8,499 ഉം, ആറ് ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 8,999 ഉം രൂപയുമാണ് ഇന്ത്യയിലെ വില. ഐസിഐസിഐ, എസ്‌ബിഐ, എച്ച്‌ഡിഎഫ്‌സിഐ ബാങ്ക് ഉപഭോക്താക്കള്‍ക്ക് 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്‍റിന് 900 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും. ഇതോടെ 8,099 രൂപയ്ക്ക് റിയല്‍മി സി61ന്‍റെ മുന്തിയ വേരിയന്‍റ് വില്‍പനയുടെ ആദ്യ ഘട്ടത്തില്‍ വാങ്ങുന്നവരുടെ കൈകളിലെത്തും. 

ജൂണ്‍ 28 ഉച്ചയ്‌ക്ക് 12 മണി മുതല്‍ റിയല്‍മി സി61 ഓണ്‍ലൈനായും ഓഫ്‌ലൈനായും ഇന്ത്യയില്‍ വാങ്ങാം. ജൂലൈ രണ്ട് വരെയാണ് ഓണ്‍ലൈനില്‍ ഫ്ലിപ്‌കാര്‍ട്ടും റിയല്‍മി ഇന്ത്യ വെബ്‌സൈറ്റും വഴി ആദ്യഘട്ട വില്‍പന നടക്കുക. അതേസമയം ജൂലൈ ഒന്നിന് റിടെയ്‌ല്‍ സ്റ്റോറുകളിലെ ഓഫര്‍ അവസാനിക്കും. ഓഫ്‌ലൈനില്‍ നാല് ജിബി വേരിയന്‍റ് മാത്രമാണ് ഇപ്പോള്‍ ലഭിക്കുക എന്നാണ് വിവരം. 

എന്‍ട്രി ലെവല്‍ സ്‌മാര്‍ട്ട്‌ഫോണുകളുടെ ഗണത്തില്‍പ്പെടുന്ന റിയല്‍മി സി61 മാര്‍ബിള്‍ ബ്ലാക്ക്, സഫാരി ഗ്രീന്‍ നിറങ്ങളിലാണ് വിപണിയിലെത്തുന്നത്. യുണിസോക് ടി612 ചിപ്‌സെറ്റും 5000 എംഎച്ച് ബാറ്ററിയും 32 മെഗാപിക്‌സല്‍ പ്രധാന ക്യാമറയുമാണ് ഫോണിനുണ്ടാവുക. 

Read more: ചാനലുകളും ഒടിടികളും സുലഭം; ഐഡിയയുണ്ടോ വോഡഫോൺ ഐഡിയയുടെ പുത്തന്‍ പ്ലാനുകളെ കുറിച്ച്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

Latest Videos
Follow Us:
Download App:
  • android
  • ios