Realme GT Neo 3T: റിയല്‍മിയുടെ പുതിയ ഫോണ്‍ ജൂണ്‍ 7ന്; പ്രത്യേകതകള്‍ ഇങ്ങനെ
ചൈനയിൽ ഇപ്പോള്‍ ഈ ഫോണ്‍ ഇറങ്ങില്ല., ജക്കാർത്ത സമയം രാവിലെ 8:30 മുതൽ കമ്പനിയുടെ യൂട്യൂബ്, ട്വിറ്റർ ഹാൻഡിൽ വഴി ഈ ഫോണിന്‍റെ പുറത്തിറക്കല്‍ ലൈവ് സ്ട്രീം ചെയ്യും.
റിയൽമി ജിടി നിയോ 3ടി (Realme GT Neo 3T) പുറത്തിറക്കുന്ന കാര്യം റിയല്‍മി (Realme) അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. റിയല്‍മി ഈ ഫോണ്‍ ജൂൺ 7-ന് പുറത്തിറക്കും എന്നാണ് ഇപ്പോള്‍ വിവരം. ഇന്തോനേഷ്യയിൽ ആയിരിക്കും ഈ ഫോണ്‍ ആദ്യം എത്തുക.
ചൈനയിൽ ഇപ്പോള്‍ ഈ ഫോണ്‍ ഇറങ്ങില്ല., ജക്കാർത്ത സമയം രാവിലെ 8:30 മുതൽ കമ്പനിയുടെ യൂട്യൂബ്, ട്വിറ്റർ ഹാൻഡിൽ വഴി ഈ ഫോണിന്‍റെ പുറത്തിറക്കല്‍ ലൈവ് സ്ട്രീം ചെയ്യും. ഇന്ത്യയില്‍ ഈ ഫോണ്‍ എപ്പോള്‍ എത്തും എന്നതില്‍ സ്ഥിരീകരണം ഇല്ലെങ്കിലും അടുത്ത മാസങ്ങളില്‍ തന്നെ പ്രതീക്ഷിക്കാം.
റിയൽമി ജിടി നിയോ 3ടി റിയല്‍മിയുടെ ജിടി ഫോണുകളില്‍ നിന്ന് അല്പം വ്യത്യസ്തമാണ്. മറ്റ് "ടി-സീരീസ്" ഫോണുകളിൽ നിന്ന് പ്രത്യേകതയുടെ അടിസ്ഥാനത്തിൽ റിയൽമി ജിടി നിയോ 3ക്ക് താഴെയാണ് ഈ ഫോണ്‍ വരുന്നത്. പുതിയ വേരിയൻറ് ക്വാൽകോം സ്നാപ്ഡ്രാഗൺ 870 SoC ചിപ്പാണ് ഇതില്‍ ഉണ്ടാകുക. ഈ വർഷം നിരവധി മിഡ് ബജറ്റ് ഫോണുകളുടെ പ്രിയപ്പെട്ട ചോയ്‌സാണ് ഈ പ്രോസസർ,
കൂടാതെ റിയൽമി ജിടി നിയോ 3 ടി 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും നല്‍കും എന്നാണ് റിപ്പോര്‍ട്ട്. ഒപ്പം തന്നെ 8 ജിബി റാം ഉള്ള ഒരു പതിപ്പും റിയൽമി ജിടി നിയോ 3ടിക്ക് ഉണ്ടാകും.
ആന്‍ഡ്രോയ്ഡ് 13 ബീറ്റ 2 ഇറങ്ങി; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ Page views: 4115
റിയൽമി ജിടി നിയോ 3ടിക്ക് വ്യത്യസ്തമായ ഡിസൈൻ ഉണ്ടായിരിക്കും. 6.5 ഇഞ്ച് ഡയഗണൽ ഉള്ള ഫോണിന്റെ ഡിസ്‌പ്ലേ ചെറുതായിരിക്കും, കൂടാതെ സെൽഫി ക്യാമറയ്ക്ക് മുകളിൽ ഇടത് പഞ്ച്-ഹോൾ ഉണ്ടായിരിക്കും. റിയൽമി ജിടി നിയോ 3യിലെ സെന്റർ കട്ട്ഔട്ട് അവതരിപ്പിച്ചതിന് ശേഷം, റിയല്‍മി ഡിസൈനില്‍ പഴയ ഫോർമുലയിലേക്ക് മടങ്ങുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.
എന്നാല്‍ സ്ക്രീന്‍ പാനൽ എഎംഒഎല്‍ഇഡി ആയിരിക്കും, 2,400 x 1,080 പിക്സലുകൾ ഉള്ള ഒരു ഫുൾ എച്ച്ഡിപ്ലസ് റെസല്യൂഷനും സ്ക്രീന് ഉണ്ടാകും. ഈ സ്ക്രീനിന്‍റെ റീഫ്രഷ് നിരക്ക് 120 Hz ആയിരിക്കും.ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഫോൺ ഒരു വലിയ ബാറ്ററി വാഗ്ദാനം ചെയ്യുന്നുണ്ട്. 80 W വരെ ഫാസ്റ്റ് ചാർജിംഗ് ഇതില്‍ പ്രതീക്ഷിക്കാം. വിലയെ സംബന്ധിച്ച് ഇപ്പോള്‍ സൂചനകള്‍ ഇല്ല.
റിയല്‍മി സ്മാര്‍ട്ട് ടിവി എക്‌സ് ഫുള്‍ എച്ച്ഡി ഇന്ത്യയില്‍ അവതരിപ്പിച്ചു: വില, സവിശേഷതകള്‍