6000 എംഎഎച്ച് ബാറ്ററി, ഐപി69 റേറ്റിംഗ്; റിയല്‍മീ 14x 5ജി ഇന്ത്യയിലെത്തി, വിലയും വേരിയന്‍റുകളും അറിയാം

സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയാണ് റിയല്‍മീ 14എക്സ് 5ജി സ്‌മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്, മികച്ച ബാറ്ററി കരുത്ത് ഇരട്ടിയാക്കുന്നു

Realme 14x 5G launched India check price specs

ദില്ലി: ചൈനീസ് സ്‌മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ റിയല്‍മീ 14എക്സ് 5ജി സ്‌മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി. മിലിട്ടറി ലെവല്‍ സുരക്ഷ അവകാശപ്പെടുന്ന ഈ ഫോണ്‍ രണ്ട് വേരിയന്‍റുകളിലാണ് എത്തിയിരിക്കുന്നത്. 

റിയല്‍മീ 14x 5ജി ഇന്ത്യയിലുമെത്തി. 6,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്‍റെ ഏറ്റവും വലിയ കരുത്ത്. മീഡിയടെക് ഡൈമന്‍സിറ്റി 6300 5ജി ചിപ്പിലാണ് നിര്‍മാണം. ആന്‍ഡ്രോയ്ഡ് 15 അടിസ്ഥാനത്തിലുള്ള റിയല്‍മീയുഐ 5.0 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 6.67 ഇഞ്ച് എച്ച്‌ഡി+ ഡിസ്പ്ലെ, ഓട്ടോഫോക്കസും എഐ ക്ലിയര്‍ ഫേസ് അടക്കമുള്ള എഐ അധിഷ്ഠിത ഇമേജിംഗ് ഫീച്ചറുകളും സഹിതം 50 എംപി പ്രധാന ക്യാമറ എന്നിവയും, 8 എംപിയുടെ ഫ്രണ്ട് ക്യാമറയും റിയല്‍മീ 14എക്സ് 5ജിയില്‍ ഉള്‍പ്പെടുന്നു. 45 വാട്‌സിന്‍റെതാണ് ചാര്‍ജര്‍. എയര്‍ ഗസ്ച്ചര്‍ ഫോര്‍ ഹാന്‍ഡ്സ് പോലുള്ള നവീന ഫീച്ചറുകളും ഈ ഫോണിലുണ്ട്. നെറ്റ്‌വര്‍ക്കിന്‍റെ കരുത്ത് ഉറപ്പുവരുത്തുന്ന എഐ സ്‌മാര്‍ട്ട് സിഗ്നല്‍ അഡ്‌ജസ്റ്റ്‌മെന്‍റാണ് മറ്റൊരു ആകര്‍ഷകമായ ഘടകം. 

6 ജിബി റാമും 128 ജിബി സ്റ്റോറേജും വരുന്ന മോഡലിന് 14,999 രൂപയും, 8 ജിബി റാമും 128 ജിബി സ്റ്റോറേജും വരുന്ന മോഡലിന് 15,999 രൂപയുമാണ് വില. മൂന്ന് നിറങ്ങളില്‍ ഇവ ലഭ്യമായിരിക്കും. റിയല്‍മീ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ഫ്ലിപ്‌കാര്‍ട്ട്, തെരഞ്ഞെടുക്കപ്പെട്ട ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ എന്നിവ വഴി ഫോണ്‍ വാങ്ങാം. വില്‍പനയുടെ ആരംഭത്തിലെ ഓഫര്‍ പ്രകാരം 1,000 രൂപയുടെ ഡിസ‌്‌കൗണ്ട് ലഭിക്കും. ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, എസ്‌ബിഐ, ആക്സിസ് ബാങ്ക് എന്നീ ബാങ്കുകളുടെ കാര്‍ഡുകള്‍ക്കാണ് ഓഫര്‍. ആറ് മാസത്തേക്ക് നോ-കോസ്റ്റ് ഇഎംഐ സൗകര്യവും റിയല്‍മീ നല്‍കുന്നു. 

ഷോക്ക് റെസിസ്റ്റന്‍സിനാണ് റിയല്‍മീ 14എക്സ് 5ജിക്ക് മിലിട്ടറി-ഗ്രേഡ് സര്‍ട്ടിഫിക്കേഷനുള്ളത്. പൊടിയും വെള്ളവും തടയാനുള്ള കരുത്തിന് ഐപി69 റേറ്റിംഗുമുണ്ട്.  

Read more: 2025 ആദ്യം ഫോണുകള്‍ കയ്യിലെത്തും; വണ്‍പ്ലസ് 13, വണ്‍പ്ലസ് 13ആര്‍ ഇന്ത്യ ലോഞ്ച് തിയതിയായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios