ബാറ്ററി കപ്പാസിറ്റിക്ക് ഒരു പരിധിയില്ലേ; ദാ വരുന്നു 6000 എംഎഎച്ച് ബാറ്ററിയുമായി പോക്കോ എക്‌സ്7 പ്രോ

വീണ്ടും ചാര്‍ജ് ചെയ്യാതെ ദിവസം മുഴുവന്‍ ഉപയോഗിക്കാം എന്ന വാഗ്ദാനവുമായാണ് പോക്കോ എക്‌സ് 7 പ്രോ ഫോണ്‍ 6,000 എംഎഎച്ച് ബാറ്ററിയോടെ പുറത്തിറക്കുക 

POCO X7 Pro coming to market with 6000 mAh battery and 90W Hyper Charger

ദില്ലി: പോക്കോ അവരുടെ പോക്കോ എക്‌സ് 7, പോക്കോ എക്‌സ് 7 പ്രോ എന്നീ സ്‌മാര്‍ട്ട്ഫോണുകള്‍ ജനുവരി 9ന് പുറത്തിറക്കാനിരിക്കുകയാണ്. എക്സ് 7 പ്രോയില്‍ 6,000 എംഎഎച്ചിന്‍റെ വമ്പന്‍ ബാറ്ററിയാണ് വരികയെന്ന് പോക്കോ സ്ഥിരീകരിച്ചു. 90 വാട്സിന്‍റെ ഫാസ്റ്റ് ഹൈപ്പര്‍ ചാര്‍ജിംഗ് സംവിധാനമാണ് 6,000 എംഎഎച്ച് ബാറ്ററിക്കൊപ്പം പോക്കോ എക്‌സ് 7 പ്രോയില്‍ ഉണ്ടാവുക. വീണ്ടും ചാര്‍ജ് ചെയ്യാതെ ദിവസം മുഴുവന്‍ ഉപയോഗിക്കാം എന്ന വാഗ്ദാനവുമായാണ് പോക്കോ പ്രോ മോഡല്‍ അവതരിപ്പിക്കുന്നത്.

2025 ജനുവരി 9നാണ് പോക്കോ എക്സ് 7 സിരീസ് സ്മാര്‍ട്ട്ഫോണുകള്‍ (പോക്കോ എക്‌സ് 7, പോക്കോ എക്‌സ് 7 പ്രോ) ഇന്ത്യയിലും ആഗോള മാര്‍ക്കറ്റിലും പുറത്തിറക്കുന്നത്. 5ജി നെറ്റ്‌വര്‍ക്ക് സപ്പോര്‍ട്ട് ചെയ്യുന്ന ഫോണുകളാണിത്. ഒഐഎസ് പിന്തുണയോടെ 50 മെഗാപിക്‌സലിന്‍റെ റീയര്‍ ക്യാമറയാണ് ഇരു ഫോണുകളിലും വരിക. 6.67 ഇഞ്ച് 1.5കെ ഒഎല്‍ഇഡി ഡിസ്‌പ്ലെ, മീഡിയടെക് ഡൈമന്‍സിറ്റി 7300 അള്‍ട്ര 4എന്‍എം പ്രൊസസര്‍, 12 ജിബി വരെ റാം, 512 ജിബി വരെ സ്റ്റോറേജ്, ഹൈപ്പര്‍ ഒഎസ്, ഡുവല്‍ നാനോ സിം, 20 എംപി സെല്‍ഫി ക്യാമറ, ഇന്‍-ഡിസ്‌പ്ലെ ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍, 5,110 എംഎഎച്ച് ബാറ്ററി, 45 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയാണ് പോക്കോ എക്സ് 7ല്‍ പറഞ്ഞുകേള്‍ക്കുന്നത്. 

അതേസമയം പോക്കോ എക്സ്7 പ്രോയില്‍ 6.67 ഇഞ്ച് 1.5കെ ഒഎല്‍ഇഡി ഡിസ്‌പ്ലെ, മീഡിയടെക് ഡൈമന്‍സിറ്റി 8400 അള്‍ട്ര 4nm പ്രൊസസര്‍, 12 ജിബി വരെ റാം, 512 ജിബി വരെ സ്റ്റോറേജ്, ഹൈപ്പര്‍ ഒഎസ് 2, ഡുവല്‍ നാനോ സിം, 20 എംപി ഫ്രണ്ട് ക്യാമറ, ഇന്‍-ഡിസ്‌പ്ലെ സെന്‍സര്‍, ഐപി 68 റേറ്റിംഗ്, ഇന്‍ഫ്രാറെഡ് സെന്‍സര്‍ എന്നിവയാണ് പ്രധാന ഫീച്ചറുകളായി പറഞ്ഞുകേള്‍ക്കുന്നത്. പോക്കോ എക്സ്7 പ്രോ റെഡ്മി ടര്‍ബോ 4 എന്ന പേരില്‍ ജനുവരി രണ്ടിന് ചൈനീസ് വിപണിയില്‍ അവതരിപ്പിക്കപ്പെടും. 

Read more: സാംസങ് ഗ്യാലക്സി, വണ്‍പ്ലസ്, പോക്കോ, ഒപ്പോ, റെഡ്‌മി; ജനുവരിയില്‍ സ്‌മാര്‍ട്ട്ഫോണ്‍ ലോഞ്ചുകളുടെ ചാകര

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios