Poco X4 Pro 5G: പോക്കോ എക്സ് 4 പ്രോ 5ജി ഇന്ത്യയിലേക്ക്; വിലയും പ്രത്യേകതകളും
പോക്കോയുടെ ഒരു ട്വീറ്റ് അനുസരിച്ച്, പോക്കോ എക്സ് 4 പ്രോ 5ജി ഏപ്രിൽ 10-ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് സൂചന നല്‍കുന്നത്.
പോക്കോ എക്സ് 4 പ്രോ 5ജി (Poco X4 Pro 5G) ഇന്ത്യയില്‍ പുറത്തിറങ്ങുന്ന ദിവസം പ്രഖ്യാപിച്ച് പോക്കോ. 2022 ഫെബ്രുവരി അവസാനത്തോടെ മൊബൈൽ വേൾഡ് കോൺഗ്രസിൽ (MWC) അവതരിപ്പിച്ച ഫോണാണ് പോക്കോ എക്സ് 4 പ്രോ 5ജി .പോക്കോ എക്സ് 4 പ്രോ 5ജി യുടെ ഇന്ത്യൻ മോഡലിന് 64 മെഗാപിക്സൽ പ്രധാന സെൻസർ ലഭിക്കുമെന്ന് സൂചന. സ്‌മാർട്ട്‌ഫോണിന്റെ ആഗോള മോഡലില്‍ ക്യൂവല്‍കോം സ്നാപ്ഡ്രഗണ്‍ 695 എസ്ഒസി ( Qualcomm Snapdragon 695 SoC) ചിപ്പാണ് ഉള്ളത്. 8ജിബി റാം ആയിരുന്നു ഇതിന് ഉള്ളത്.
പോക്കോയുടെ ഒരു ട്വീറ്റ് അനുസരിച്ച്, പോക്കോ എക്സ് 4 പ്രോ 5ജി ഏപ്രിൽ 10-ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് സൂചന നല്‍കുന്നത്. ട്വീറ്റിൽ പറയുന്നത് പ്രകാരം “എക്സി-ന് ഒരു തീയതിയുണ്ട്! നിങ്ങൾക്ക് അത് കണ്ടെത്താൻ കഴിയുമെങ്കിൽ അറിയിക്കുക. ” പങ്കിട്ട ചിത്രത്തിൽ റോമൻ അക്കങ്ങളായ "X", "IV" എന്നിവ വ്യക്തമായി കാണാം, 10, 4 അല്ലെങ്കിൽ ഏപ്രിൽ 10 എന്നിവ സൂചിപ്പിക്കുന്നു.
ഒരു ഉപഭോക്താവ് (@techstarsrk) ട്വീറ്റിനോട് പ്രതികരിച്ചത് പ്രകാരം, ഏപ്രിൽ 10 തീർച്ചയായും പോക്കോ എക്സ് 4 പ്രോ 5ജി -യുടെ ഇന്ത്യയിലെ ലോഞ്ച് തീയതിയാണ് പോക്കോ സൂചിപ്പിക്കുന്നത് എന്ന് വ്യക്തമാക്കുന്നു, എന്നാല്‍ ഇതിനോട് പോക്കോ പ്രതികരിച്ചിട്ടില്ല.
പോക്കോ എക്സ് 4 പ്രോ 5ജിയുടെ ചെറിയ മോഡല്‍ 6GB + 128GB പതിപ്പാണ്, ഇതിന് 229 യൂറോ (ഏകദേശം 19,200 രൂപ) ആണ് വില. കൂടിയ മോഡലായ 8GB + 256GB സ്‌റ്റോറേജ് പതിപ്പിന്‍റെ വില 349 യൂറോ ആണ് (ഏകദേശം 29,300 രൂപ). ഓപ്പോ ഇതുവരെ സ്ഥിരീകരണം ഒന്നും നല്‍കിയില്ലെങ്കിലും ഇന്ത്യയിലും ഇതിനടുത്ത വിലയാണ് പ്രതീക്ഷിക്കുന്നത്. ലേസർ ബ്ലാക്ക്, ലേസർ ബ്ലൂ, പോക്കോ യെല്ലോ എന്നീ നിറങ്ങളിൽ പോക്കോ എക്സ് 4 പ്രോ 5ജി ഇറങ്ങും.
ആഗോളതലത്തില്‍ ഈ ഫോണിന്‍റെ പ്രധാന സെന്‍സര്‍ 108 മെഗാപിക്സൽ ആണെങ്കില്‍ ഇന്ത്യയില്‍ എത്തുന്പോള്‍ പോക്കോ എക്സ് 4 പ്രോ 5ജിക്ക് 64-മെഗാപിക്സൽ പ്രധാന സെൻസർ ലഭിക്കുമെന്നാണ് അഭ്യൂഹം. 8-മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ സെൻസറും 2-മെഗാപിക്സൽ മാക്രോ സെൻസറും അടക്കം മൂന്ന് ക്യാമറകള്‍ ഉള്‍പ്പെടുന്ന യൂണിറ്റായിരിക്കും ഇതിനുണ്ടാകുക. ഇന്ത്യൻ മോഡലില്‍ മറ്റെന്ത് മാറ്റം എന്നത് കാത്തിരുന്നു കാണേണ്ടി വരും.
ലോക മൊബൈല്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ച പോക്കോ എക്സ് 4 പ്രോ 5ജിക്ക് എംഐയുഐ 13 അടിസ്ഥിതമായ ആന്‍ഡ്രോയ്ഡ് 11 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.6.67-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080×2,400 പിക്‌സൽ) അമോലെഡ് ഡിസ്പ്ലേ ഈ ഫോണിനുണ്ട്. 120 ഹെര്‍ട്സ് റീഫ്രഷ് റൈറ്റ് സ്ക്രീന് ഉണ്ട്. 67 വാട്സ് വേഗത്തിൽ ചാർജ് ചെയ്യാൻ സഹായിക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിന് ഉള്ളത്.