Poco M4 Pro : പോക്കോ എം4 പ്രോ ഇന്ന് ഇന്ത്യയില്‍ അവതരിപ്പിക്കും; പ്രത്യേകതകള്‍ ഇങ്ങനെ

നേരത്തെ ഷവോമിയുടെ ഉടമസ്ഥതയിലുള്ള പോക്കോ ഇന്ത്യയില്‍ പോക്കോ എം4 പ്രോ 5ജി പുറത്തിറക്കിയിരുന്നു. അതിന് പിന്നാലെയാണ് എം4 പ്രോയും (Poco M4 Pro) പുറത്തിറക്കുന്നത്. ഫ്ലിപ്പ്കാര്‍ട്ട് വഴിയായിരിക്കും ഈ ഫോണിന്‍റെ വില്‍പ്പന.

Poco M4 Pro with 90Hz display to launch in India today

പോക്കോ എം4 പ്രോ ഇന്ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഫെബ്രുവരി 28, വൈകീട്ട് ഏഴുമാണിക്കാണ് വെര്‍ച്വലായി പുറത്തിറക്കല്‍ ചടങ്ങ് നടക്കുക. നേരത്തെ ഷവോമിയുടെ ഉടമസ്ഥതയിലുള്ള പോക്കോ ഇന്ത്യയില്‍ പോക്കോ എം4 പ്രോ 5ജി പുറത്തിറക്കിയിരുന്നു. അതിന് പിന്നാലെയാണ് എം4 പ്രോയും പുറത്തിറക്കുന്നത്. ഫ്ലിപ്പ്കാര്‍ട്ട് വഴിയായിരിക്കും ഈ ഫോണിന്‍റെ വില്‍പ്പന. കമ്പനിയുടെ ഓഫീഷ്യല്‍ യൂട്യൂബ് ചാനലില്‍ ഈ ഫോണ്‍ ലോഞ്ചിംഗിന്‍റെ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും.

ഇത് സംബന്ധിച്ച കാര്യം പോക്കോ ഇന്ത്യ നേരത്തെ ട്വീറ്റ് ചെയ്തിട്ടുണ്ട്.

പോക്കോ എം4 പ്രത്യേകതകള്‍

പിന്നില്‍ മൂന്ന് ക്യാമറകള്‍ ഉള്‍പ്പെടുന്ന യൂണിറ്റുമായാണ് പോക്കോ എം4 പ്രോ എത്തുന്നത്. 64 എംപി പ്രധാന ക്യാമറ യൂണിറ്റ്, 8എംപി അള്‍ട്രവൈഡ് ലെന്‍സ്, 2 എംപി മാക്രോ ക്യാമറ എന്നിവയാണ് ഉള്‍പ്പെടുന്നത്. അള്‍ട്ര കോംപാക്ട് ആര്‍കിടെക്ചറില്‍ തീര്‍ത്ത സ്റ്റാക്ക്ഡ് ഡൈ ടെക്നോളജിയാണ് 64 എംപി ക്യാമറയ്ക്ക് ഉള്ളത്. വേഗത്തിലുള്ള ഫോക്കസിംഗ് ഈ ക്യമറ നല്‍കും. ഡിസ്പ്ലേയിലേക്ക് വന്നാല്‍ 6.43 ഇഞ്ച് എഎംഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഈ ഫോണിന് ഉള്ളത്. 90 Hz ആണ് ഇതിന്‍റെ റീഫ്രഷ് റൈറ്റ്. ഡ്യൂവല്‍ സ്റ്റീരിയോ സ്പീക്കര്‍ ഈ ഫോണിന് ഉണ്ട്. 

പവര്‍ബ്ലാക്ക്, കൂള്‍ ബ്ലൂ, പോക്കോ യെല്ലോ നിറങ്ങളിലാണ് ഈ ഫോണ്‍ പുറത്തിറങ്ങുന്നത്. കനം 179.5 ഗ്രാം ആണ്. ഫ്ലാറ്റ് സൈഡും, റൌണ്ട് എഡ്ജുമാണ് ഈ ഫോണിനുള്ളത്. ഐപി53 റൈറ്റഡ് സ്മാര്‍ട്ട്ഫോണ്‍ ആണ് ഇത്. 6ജിബിയും, 8ജിബിയും റാം ഉള്ള മോഡലുകള്‍ 64 ജിബി, 128 ജിബി സ്റ്റോറേജില്‍ ഈ ഫോണിന് പതിപ്പുകളായി ഉണ്ടാകും. 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിന് ഉണ്ടാകുക. 33W എംഎംടി ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനം ഇതിനുണ്ടാകും.

പോക്കോ എം4 പ്രോ യുടെ പ്രതീക്ഷിക്കുന്ന വിലയിലേക്ക് വന്നാല്‍ 6 ജിബി മോഡലിന് 4ജി പതിപ്പിന് തുടക്ക വിലയായി 14,999 രൂപയും. എം4 പ്രോ 6ജിബി മോഡലിന് 16,999 രൂപയും. എം4 പ്രോ 8ജിബി പതിപ്പിന് 18,999 രൂപയുമാണ് വില. 

Latest Videos
Follow Us:
Download App:
  • android
  • ios