ഗൂഗിള്‍ പിക്‌സല്‍ വാങ്ങാന്‍ പ്രലോഭിപ്പിക്കുന്ന ആറു കാരണങ്ങള്‍ ഇതൊക്കെ

ഒരു പിക്‌സല്‍ നല്‍കുന്ന വലിയൊരു കാര്യം അതിന്റെ പരിധിയില്ലാത്ത സ്റ്റോറേജാണ്. മറ്റ് ഹാന്‍ഡ്‌സെറ്റുകളില്‍ നിന്ന് വ്യത്യസ്തമായി, ക്ലൗഡിലേക്ക് ഫോട്ടോകള്‍ ബാക്കപ്പ് ചെയ്യുന്നതിന് പിക്‌സല്‍ ഫോണുകള്‍ക്ക് ഡാറ്റ ക്യാപ് ഇല്ല. എടുക്കുന്ന ഫോട്ടോകള്‍ അവയുടെ യഥാര്‍ത്ഥ ഗുണനിലവാരത്തില്‍ സംരക്ഷിക്കപ്പെടും, സ്ഥലം ലാഭിക്കാന്‍ ഓട്ടോമാറ്റിക്കായി കംപ്രസ്സുചെയ്യുന്നില്ല. 

Pixel phones: 6 interesting speciality about google pixel phones

ഗൂഗിള്‍ ഫോട്ടോകള്‍, ജിമെയ്ല്‍, ഗൂഗിള്‍ ഡ്രൈവ് എന്നിവയുള്ള ഒരു സ്മാര്‍ട്ട്‌ഫോണ്‍ ആവശ്യമുണ്ടോ? അങ്ങനെയാണെങ്കില്‍, ഒരു പിക്‌സല്‍ ശരിയായ ചോയിസായിരിക്കാം. പിക്‌സല്‍ 3 എക്‌സ്എല്‍, പിക്‌സല്‍ 4എ, പിക്‌സല്‍ 5 ഇവയില്‍ ഏതെങ്കിലുമൊന്നു തെരഞ്ഞെടുക്കാം. ഒരു മികച്ച ക്യാമറയും ആഡംബര ഹാര്‍ഡ്‌വെയറും മാത്രമല്ല സോഫ്‌റ്റ്വെയറും മികച്ചതാണ്. 

ഒരു പിക്‌സല്‍ നല്‍കുന്ന വലിയൊരു കാര്യം അതിന്റെ പരിധിയില്ലാത്ത സ്റ്റോറേജാണ്. മറ്റ് ഹാന്‍ഡ്‌സെറ്റുകളില്‍ നിന്ന് വ്യത്യസ്തമായി, ക്ലൗഡിലേക്ക് ഫോട്ടോകള്‍ ബാക്കപ്പ് ചെയ്യുന്നതിന് പിക്‌സല്‍ ഫോണുകള്‍ക്ക് ഡാറ്റ ക്യാപ് ഇല്ല. എടുക്കുന്ന ഫോട്ടോകള്‍ അവയുടെ യഥാര്‍ത്ഥ ഗുണനിലവാരത്തില്‍ സംരക്ഷിക്കപ്പെടും, സ്ഥലം ലാഭിക്കാന്‍ ഓട്ടോമാറ്റിക്കായി കംപ്രസ്സുചെയ്യുന്നില്ല. ചിത്രംഎടുക്കുന്ന പിക്‌സലിനെ അടിസ്ഥാനമാക്കി ഈ ആനുകൂല്യത്തിന്റെ വ്യാപ്തി വ്യത്യാസപ്പെടുന്നു: 2016 ല്‍ പുറത്തിറങ്ങിയ ആദ്യത്തെ പിക്‌സല്‍ ഫോണില്‍ പോലും യഥാര്‍ത്ഥ ഗുണനിലവാരത്തില്‍ ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യാനാവും.

അടുത്തിടെ പുറത്തിറങ്ങിയ പിക്‌സല്‍ 5, പിക്‌സല്‍ 4 എ 5 ജി എന്നിവയുള്‍പ്പെടെയുള്ള പിക്‌സല്‍ ഫോണുകള്‍, ഗുണനിലവാരത്തില്‍ പരിധിയില്ലാത്ത ഫോട്ടോ അപ്‌ലോഡുകള്‍ അനുവദിക്കുന്നു. 
നിര്‍ഭാഗ്യവശാല്‍, പരിധിയില്ലാത്ത സ്‌റ്റോറേജ് ആനുകൂല്യം ലഭിക്കുന്ന അവസാനത്തേത് 2020 പിക്‌സല്‍ ഫോണുകളാണ്. പിക്‌സല്‍ ഫോണുകളുടെ അടുത്ത തരംഗത്തിലേക്ക് ഈ ആനുകൂല്യം വ്യാപിപ്പിക്കാന്‍ ഗൂഗിള്‍ ഉദ്ദേശിക്കുന്നില്ലെന്ന് ദി വെര്‍ജ്ജ്, ടോംസ് ഗൈഡ് എന്നിവയില്‍ നിന്നുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഒരിക്കലും ബ്ലോട്ട്‌വെയര്‍ ഇല്ല

അനാവശ്യമായ ആപ്പുകളുടെയും സേവനങ്ങളുടെയും പലപ്പോഴും അനാവശ്യ സോഫ്റ്റ്‌വെയര്‍ ഫീച്ചറുകളുടെയും ഭീഷണി യുഎസ് വയര്‍ലെസ് കാരിയറുകള്‍ സബ്‌സിഡി നല്‍കുന്ന മിക്ക ആന്‍ഡ്രോയിഡ് ഫോണുകളെയും ബാധിക്കുന്നു. പിക്‌സല്‍ ഹാന്‍ഡ്‌സെറ്റുകളില്‍ അങ്ങനെയല്ല. ഗൂഗിള്‍ യഥാര്‍ത്ഥത്തില്‍ രൂപകല്പന ചെയ്ത രീതിയിലുള്ള ആന്‍ഡ്രോയിഡ് ഒഎസ് ആണ്. ഇവ മാസ്‌ക്കിങ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് മറയ്ക്കില്ല.

പുതിയ ആന്‍ഡ്രോയിഡ് അപ്‌ഡേറ്റുകള്‍

ഫോട്ടോകള്‍ക്കുള്ള പരിധിയില്ലാത്ത സ്‌റ്റോറേജിന് പുറമെ, ഗൂഗിള്‍ അതിന്റെ പിക്‌സല്‍ ഫോണുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് മുന്‍ഗണന നല്‍കുന്നു. ഒരു പുതിയ ആന്‍ഡ്രോയിഡ് ഒഎസ് പതിപ്പ് അല്ലെങ്കില്‍ സുരക്ഷാ പാച്ച് പുറത്തിറങ്ങുമ്പോഴെല്ലാം, അത് ആദ്യം പിക്‌സലുകളില്‍ എത്തും. പൂര്‍ണ്ണ ഒഎസ് അപ്‌ഡേറ്റുകളില്‍ നിന്ന് വ്യത്യസ്തമായ പുതിയ ഫീച്ചറുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. എല്ലാ ബീറ്റ ആന്‍ഡ്രോയ്ഡ് പതിപ്പുകളിലും പിക്‌സലുകള്‍ക്ക് ആദ്യ മുന്‍ഗണന ഉണ്ട്.

ഗൂഗിള്‍ ഫൈ ഒരു ഓപ്ഷനായി എത്തുന്നു

വയര്‍ലെസ് കാരിയര്‍ മാര്‍ക്കറ്റില്‍ ഒരു വലിയ ശക്തി അല്ലെങ്കിലും, മൊബൈല്‍ ഉപകരണങ്ങള്‍ക്കായി ഇത് സ്വന്തം സെല്ലുലാര്‍ സേവനം വാഗ്ദാനം ചെയ്യുന്നു. ഗൂഗിള്‍ ഫൈ എന്നാണ് ഇതിനെ വിളിക്കുന്നത് (ഗൂഗിള്‍ ഫൈബറുമായി ഇതിന് ഒരു ബന്ധവുമില്ല.), ഈ എംവിഎന്‍ഒ സ്‌റ്റൈല്‍ സിസ്റ്റം പണം നല്‍കുന്നതിന് അനുസരിച്ചുള്ള ഡാറ്റ പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നു. വോയ്‌സ് കോളുകള്‍ക്കിടയില്‍ വൈഫൈ, സെല്ലുലാര്‍ നെറ്റ്‌വര്‍ക്കുകള്‍ എന്നിവയ്ക്കിടയില്‍ തടസ്സമില്ലാതെ മാറുന്ന സാങ്കേതികവിദ്യയും ഇത് ഉപയോഗിക്കുന്നു.

എല്ലാ പിക്‌സല്‍ ഫോണുകളും ഗൂഗിള്‍ ഒഎസില്‍ പ്രവര്‍ത്തിക്കാന്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത രീതിയിലാണ് എത്തുന്നത്. ഈ ഫോണുകളും അണ്‍ലോക്കുചെയ്തിരിക്കുന്നതിനാല്‍ ഏതൊരു കാരിയറിലേക്കും യഥേഷ്ടം മാറാനാകും. പിക്‌സല്‍ 5, പിക്‌സല്‍ 4 എ 5 ജി പോലുള്ള 5 ജി പിക്‌സല്‍ തിരഞ്ഞെടുക്കുമ്പോള്‍ കാര്യങ്ങള്‍ അല്‍പ്പം സങ്കീര്‍ണമാകുന്നുമെന്നു മാത്രം. വെറൈസണ്‍, ഗൂഗിള്‍ ഫൈ (അണ്‍ലോക്ക്ഡ്), അണ്‍ലോക്ക്ഡ് (5 ജി ഇല്ല) എന്നിങ്ങനെ മൂന്ന് ഇനങ്ങള്‍ ആണ് ഗൂഗിള്‍ വില്‍ക്കുന്നത്. ഈ ഹാന്‍ഡ്‌സെറ്റുകള്‍ എല്ലാ പ്രധാന യുഎസ് കാരിയറുകളിലും പ്രവര്‍ത്തിക്കും (ഇന്ത്യയിലെ കാര്യങ്ങള്‍ പ്രാഥമികമായി ഉറപ്പില്ല). എന്നാല്‍, ഓരോ കാരിയറിന്റെയും 5 ജി നെറ്റ്‌വര്‍ക്കുമായി അവയെല്ലാം പൊരുത്തപ്പെടുമോ എന്ന കാര്യത്തിലും ഉറപ്പില്ല.

സ്പാമുകള്‍ക്ക് വേലിക്കെട്ട്

അനാവശ്യമായ തള്ളിക്കയറ്റം അല്ലെങ്കില്‍ മാര്‍ക്കറ്റിംഗ് കോളുകളുടെ പ്രളയത്താല്‍ നിരന്തരം ആക്രമിക്കപ്പെടുകയാണെങ്കില്‍, ഈ പിക്‌സല്‍ ഫോണിന് അതു തടയാനുള്ള ഫീച്ചര്‍ പ്രത്യേകമായി ഉണ്ട്. ഫോണ്‍ ആപ്പിലെ പിക്‌സല്‍ കോള്‍ സ്‌ക്രീന്‍ ഫംഗ്ഷന്‍ ഗൂഗിള്‍ അസിസ്റ്റന്റിനൊപ്പം പ്രവര്‍ത്തിച്ച് റോബോ കോളുകള്‍ നിങ്ങളിലേക്ക് എത്തുന്നത് തടയുന്നു. ഇത്തരം ഫോണ്‍ റിംഗ് ചെയ്യുന്നതു പോലും തടയാന്‍ കഴിയും.

മികച്ചൊരു ഫോണ്‍ ഇടപാട്

5ജി സെല്ലുലാര്‍ നെറ്റ്‌വര്‍ക്കുകളുമായി പൊരുത്തപ്പെടുന്ന ഈ ഹാന്‍ഡ്‌സെറ്റില്‍ മികച്ച അള്‍ട്രാവൈഡ് ക്യാമറയും ഒരു വലിയ ഒഎല്‍ഇഡി ഡിസ്‌പ്ലേയും ഉണ്ട്. ഗൂഗിളില്‍ നിന്നുള്ള ശക്തമായ സോഫ്റ്റ്‌വെയര്‍ പിന്തുണയും മൂന്ന് വര്‍ഷം വരെ സമയബന്ധിതമായി അപ്‌ഡേറ്റ് ചെയ്യാമെന്ന വാഗ്ദാനവും ഇത് നല്‍കുന്നു. പിക്‌സല്‍ 5-നേക്കാള്‍ 200 ഡോളര്‍ വിലക്കുറവിലാണ് പുതിയ ഫോണ്‍ വില്‍ക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios