സാംസങ് കര്‍വ്ഡ് ഡിസ്‌പ്ലെ ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണുകളിലേക്ക് മടങ്ങുന്നു? പേറ്റന്‍റ് വിവരങ്ങള്‍ പുറത്ത്

സാംസങിന്‍റെ പുത്തന്‍ കര്‍വ്ഡ് ഡിസ്‌പ്ലെ സാങ്കേതികവിദ്യ ഗ്യാലക്സി എസ്25 അള്‍ട്രയില്‍ വരുമോ? ഇതാണ് സൂചന 

patent application hints samsung may return to flagship Smartphones with curved display

സിയോള്‍: ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡായ സാംസങ് കര്‍വ്‌ഡ് ഡിസ്‌പ്ലെയിലുള്ള ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്ഫോണുകളിലേക്ക് മടങ്ങാനൊരുങ്ങുന്നതായി സൂചന. പുതിയ കര്‍വ്‌ഡ് ഡിസ്‌പ്ലെയ്ക്കായി അമേരിക്കയില്‍ സാംസങ് സമര്‍പ്പിച്ച പേറ്റന്‍റ് വിവരങ്ങള്‍ പുറത്തുവന്നു. കര്‍വ്‌ഡ് ഡിസ്‌പ്ലെയ്‌ക്കൊപ്പം പുതുമയാര്‍ന്ന സ്ക്രീന്‍ സാങ്കേതികവിദ്യയെ കുറിച്ചും പേറ്റന്‍റ് അപേക്ഷയില്‍ വിവരങ്ങളുണ്ട്. 

പുതിയ ഫ്ലാഗ്‌ഷിപ്പ് ഫോണുകളിലേക്ക് ലക്ഷ്യമിട്ടുള്ളതാകാം സാംസങ് പേറ്റന്‍റ് ഫയല്‍ ചെയ്തിരിക്കുന്ന കര്‍വ്ഡ് ഡിസ്പ്ലെ. സ്ക്രീനിന്‍റെ ആയുസ് കൂട്ടാനുള്ള ഒരു വഴി സാംസങ് അമേരിക്കന്‍ പേറ്റന്‍റ് ആന്‍ഡ് ട്രേഡ്‌മാര്‍ക്ക് ഓഫീസില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നുണ്ട്. സ്ക്രീനുകള്‍ തകരാനുള്ള സാധ്യത ഇത് കുറയ്ക്കുമെന്നും പറയപ്പെടുന്നു. ജൂണില്‍ സമര്‍പ്പിച്ച പേറ്റന്‍റ് അപേക്ഷ യുഎസ്‌പിടിഒ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡിസ്‌പ്ലെയുടെ ഡിസൈന്‍ ചിത്രവും പേറ്റന്‍റ് അപേക്ഷയ്‌ക്കൊപ്പമുണ്ട്. 

Read more: സാംസങ് ഗ്യാലക്സി എസ്25 അള്‍ട്ര കൊതിപ്പിച്ച് കൊല്ലും; ക്യാമറയില്‍ അപ്ഗ്രേഡ്, ഫീച്ചറുകള്‍ ലീക്കായി

ഈ വര്‍ഷം സാംസങ് ഗ്യാലക്സി എസ്24 അള്‍ട്ര പുറത്തിറക്കിയത് ഫ്ലാറ്റ് ഡിസ്‌പ്ലെയോടെയായിരുന്നു. ആന്‍റി-റിഫ്ലെക്‌ടീവ് കോട്ടിംഗ് ഡിസ്‌പ്ലെയുടെ മുകളിലുണ്ടായിരുന്നു. എന്നാല്‍ പുതിയ പേറ്റന്‍റ് നല്‍കുന്ന സൂചനയനുസരിച്ച് സാംസങ് കര്‍വ്‌ഡ് ഡിസ്‌പ്ലെയുള്ള ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്ഫോണുകളിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുകയാണ്. എന്നാല്‍ 2025 ആദ്യം പുറത്തിറങ്ങാനിരിക്കുന്ന സാംസങ് എസ്25 സിരീസില്‍ ഈ കര്‍വ്ഡ് ഡിസ്‌പ്ലെ വരാനിടയില്ല. പേറ്റന്‍റില്‍ വിവരിച്ചിരിക്കുന്ന ഡിസ്‌പ്ലെ ടെക്‌നോളജി സാംസങ് എപ്പോഴാണ് ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണുകളില്‍ അവതരിപ്പിക്കുക എന്ന് വ്യക്തമല്ല. 

Read more: കുഞ്ഞനെങ്കിലും വമ്പന്‍; വണ്‍പ്ലസ് 13ആറിന് സ്‌നാപ്‌ഡ്രാഗണ്‍ 8 ജെനറേഷന്‍ 3 സോക് ചിപ്‌, എഐ ഫീച്ചറുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios