ഓപ്പോ റെനോ 9 പ്രോ 24 ന് ലോഞ്ച് ചെയ്യും; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ഓപ്പോ റെനോ 9 പ്രോയിൽ സ്നാപ്ഡ്രാഗൺ 8 + ജെൻ 1 എസ്ഒസി ഉണ്ടാകുമെന്നാണ് വിവരം. 4,700mAh ബാറ്ററിയാണ് ഹാൻഡ്‌സെറ്റിനുള്ളതെന്ന് കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.
ദില്ലി: ഓപ്പോ റെനോ 9 പ്രോയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ലോഞ്ചിങ്ങിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഇത്. ലീക്കായ വിവരങ്ങൾ അനുസരിച്ച് ഫോൺ 6.7-ഇഞ്ച് ഫുൾ-എച്ച്‌ഡിയായിരിക്കും. കൂടാതെ ഒഎൽഇഡി ഡിസ്‌പ്ലേയും 50 മെഗാപിക്‌സൽ പ്രൈമറി സെൻസറുള്ള ട്രിപ്പിൾ-ടിയർ ക്യാമറയും ഫോണിലുണ്ടാകും.
വരാനിരിക്കുന്ന ഓപ്പോ റെനോ 9 പ്രോയിൽ സ്നാപ്ഡ്രാഗൺ 8 + ജെൻ 1 എസ്ഒസി ഉണ്ടാകുമെന്നാണ് വിവരം. 4,700mAh ബാറ്ററിയാണ് ഹാൻഡ്‌സെറ്റിനുള്ളതെന്ന് കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. വാനില ഓപ്പോ റെനോ 9, ഓപ്പോ റെനോ 9 പ്രോ എന്നിവയ്ക്കൊപ്പമാണ് ഫോൺ ലോഞ്ച് ചെയ്യുന്നത്. ഈ മാസം 24 ന് ചൈനയിൽ വെച്ചാണ് ലോഞ്ചിങ്. ടിപ്‌സ്റ്റർ അഭിഷേക് യാദവ് (@yabhishekhd) ട്വിറ്ററിൽ ഹാൻഡ്സെറ്റ് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 120Hz റിഫ്രഷിങ് റേറ്റും 2160Hz പിഡബ്ല്യൂഎം(പൾസ്-വിഡ്ത്ത് മോഡുലേഷൻ) ഡിമ്മിംഗ്, 10-ബിറ്റ് റെസലൂഷൻ എന്നിവയാണ് ഹാൻഡ്സെറ്റിന്റെ മറ്റു പ്രത്യേകതകൾ.
50 മെഗാപിക്സൽ മെയിൻസെൻസറും എട്ട് മെഗാപിക്സൽ സെക്കൻഡറി സെൻസറും രണ്ടു മെഗാപിക്സൽ ക്യാമറയും അടങ്ങുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഓപ്പോ റെനോ 9 പ്രോ + ൽ ഉള്ളത്. ഇതിന് 80W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമുണ്ട്.192 ഗ്രാം ഭാരമുണ്ടെന്ന് പറയപ്പെടുന്നാണ് സൂചന.ഓപ്പോ റെനോ 9 സീരീസിന്റെ ലോഞ്ച് നവംബർ 24 ന് നടക്കുമെന്ന് ഓപ്പോ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ലോഞ്ച് ഇവന്റ് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30 നാണ് തുടങ്ങുന്നത്.
7.99mm കനമുണ്ടെന്നാണ് പറയപ്പെടുന്നത്. 16 ജിബി റാമും 256 ജിബി സ്റ്റോറേജുമാണ് മറ്റ് പ്രത്യേകതകൾ. ഓപ്പോ റെനോ 9, ഓപ്പോ റെനോ 9 പ്രോ എന്നിവയ്‌ക്കൊപ്പമാണ് ഓപ്പോ റെനോ 9 പ്രോ+ ഉം അവതരിപ്പിക്കുന്നത്. വാനില വേരിയന്റിനും ഓപ്പോ റെനോ 9 പ്രോയ്ക്കും 4,500 എംഎഎച്ച് ബാറ്ററിയും 7.19 എംഎം കനവുമുണ്ട്. ഓപ്പോ റെനോ 9 ന് 8 ജിബി റാമും 256 ജിബി സ്റ്റോറേജുമാണ് ഉള്ളത് . ഓപ്പോ റെനോ 9 പ്രോയ്ക്ക് 16ജിബി വരെ റാമും 256ജിബി ഓൺബോർഡ് സ്റ്റോറേജുമാണുള്ളത്.
റിയൽമി 10 5ജി പുറത്തിറങ്ങി; വിലയാണ് ശരിക്കും ഞെട്ടിക്കുക