Asianet News MalayalamAsianet News Malayalam

അതിശയിപ്പിക്കുന്ന ബാറ്ററി, കൈകൊടുത്താല്‍ വസൂലാകുന്ന സൗകര്യങ്ങള്‍; ഒപ്പോ കെ12 പ്ലസ് പുറത്തിറങ്ങി

6,400 എംഎഎച്ചിന്‍റെ മികച്ച ബാറ്ററി, 80 വാട്ട്‌സിന്‍റെ ഫാസ്റ്റ് ചാര്‍ജര്‍... മികച്ച ഫീച്ചറുകളുമായി ഒപ്പോയുടെ പുതിയ സ്‌മാര്‍ട്ട്ഫോണ്‍

Oppo K12 Plus With 6400mAh Battery Launched Price Specifications
Author
First Published Oct 13, 2024, 3:30 PM IST | Last Updated Oct 13, 2024, 3:34 PM IST

മികച്ച ബാറ്ററി കപ്പാസിറ്റിയോടെ ഒപ്പോ കെ12 പ്ലസ് (Oppo K12 Plus) ചൈനയില്‍ പുറത്തിറങ്ങി. സ്നാപ്‌ഡ്രാഗണ്‍ 7 ജെനറേഷന്‍ 3 ചിപ്സെറ്റില്‍ വരുന്ന ഫോണ്‍ 12 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജും പ്രദാനം ചെയ്യുന്നു. 

ആന്‍ഡ്രോയ്‌ഡ് അടിസ്ഥാനത്തിലുള്ള കളര്‍ഒഎസ് 14നില്‍ വരുന്ന ഒപ്പോ കെ12 പ്ലസ് 6,400 എംഎഎച്ചിന്‍റെ മികച്ച ബാറ്ററിയാണ് ഓഫര്‍ ചെയ്യുന്നത്. 80 വാട്ട്‌സിന്‍റെ ഫാസ്റ്റ് ചാര്‍ജറും ഇതില്‍ ഉള്‍പ്പെടുന്നു. നാനോ+നാനോ എന്നിങ്ങനെ ഡുവല്‍ സിം സൗകര്യത്തില്‍ വരുന്ന ഫോണ്‍ 6.7 ഇഞ്ച് ഫുള്‍ എച്ച്‌ഡി+ അമോല്‍ഡ് ഡിസ്പ്ലെയുള്ളതാണ്. 8 ജിബി വരുന്നതാണ് അടിസ്ഥാന റാമെങ്കില്‍ കപ്പാസിറ്റി 12 ജിബി വരെ ലഭ്യം. 512 ജിബി പരമാവധി വരുന്ന സ്റ്റോറേജ് സൗകര്യം മൈക്രോഎസ്‌ഡി കാര്‍ഡ് വഴി 1 ടിബിയായും ഉയര്‍ത്താം. സോണി ഐഎംഎക്സ്882 സെന്‍സറില്‍ വരുന്ന പ്രധാന ക്യാമറയും എട്ട് മെഗാപിക്‌സലിന്‍റെ ഐഎംഎക്‌സ്355 സെന്‍സറിലുള്ള അള്‍ട്രാ-വൈഡ് ക്യാമറയും ഉള്‍പ്പെടുന്നതാണ് ഡുവല്‍ ക്യാമറ സെറ്റപ്പ്. 16 മെഗാപിക്‌സലിന്‍റെതാണ് സെല്‍ഫി ക്യാമറ. 

Read more: വീണ്ടും അമ്പരപ്പിക്കുന്ന ബിഎസ്എന്‍എല്‍; ദിവസവും 2 ജിബി ഡാറ്റ, ഫ്രീ കോള്‍, 105 ദിവസം വാലിഡിറ്റി, കുറഞ്ഞ വില

ഒപ്പോ കെ12 പ്ലസില്‍ 5ജി, 4ജി ലൈറ്റ്, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.3, ജിപിഎസ്, എന്‍എഫ്‌സി, പ്രോക്‌സിമിറ്റി സെന്‍സര്‍, ആംബ്യന്‍റ് ലൈറ്റ് സെന്‍സര്‍, ഗൈറോസ്കോപ്പ്, ആക്‌സെലെറോമീറ്റര്‍, ഇ-കൊംപസ് എന്നിവ ഉള്‍പ്പെടുന്നു. ഇന്‍-ഡിസ്‌പ്ലെ ഫിംഗര്‍പ്രിന്‍റ് സ്‌കാനറാണ് മറ്റൊരു സവിശേഷത. സുരക്ഷയ്ക്കുള്ള ഐപി54 റേറ്റിംഗോടെയാണ് ഫോണ്‍ വിപണിയിലേക്ക് വരുന്നത്. ഫോണിന്‍റെ ഭാരം 192 ഗ്രാം. 

22,600 ഇന്ത്യന്‍ രൂപയാണ് ചൈനയില്‍ ഒപ്പോ കെ12 പ്ലസിന്‍റെ അടിസ്ഥാന മോഡലിന്‍റെ (8 ജിബി+256 ജിബി) വില. 12 ജിബി+256 ജിബി വേരിയന്‍റിന് 25000 രൂപയും 12 ജിബി+512 ജിബി വേരിയന്‍റിന് 29,800 രൂപയുമാണ് വില. ഇന്ത്യയില്‍ എത്തുമ്പോള്‍ ഈ ഫോണിന് എത്ര വിലയാകും എന്ന് വ്യക്തമല്ല. 

Read more: 21 രാജ്യങ്ങളിലേക്ക് ഐഎസ്‌ഡി കോളുകള്‍; 39 രൂപ മുതല്‍ പ്ലാനുകള്‍ പ്രഖ്യാപിച്ച് ജിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios