Oppo K10 5G : ഓപ്പോ കെ10 ഇന്ത്യയിലേക്ക്; വിലയും സവിശേഷതകളും ഇങ്ങനെ

Oppo K10 5G India Launch :  ഓപ്പോ ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ കെ സീരീസ് ഫോണാണിത്, നിലവില്‍ ഫൈന്‍ഡ് സീരീസ്, റെനോ സീരീസ്, എഫ്-സീരീസ്, എ-സീരീസ് ഫോണുകള്‍ ഇവിടെ വില്‍ക്കുന്നു. 

Oppo K10 5G launch in India expected on March 16: Expected price, specifications

പ്പോ കെ10 മാര്‍ച്ച് 16-ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഓപ്പോ ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ കെ സീരീസ് ഫോണാണിത്, നിലവില്‍ ഫൈന്‍ഡ് സീരീസ്, റെനോ സീരീസ്, എഫ്-സീരീസ്, എ-സീരീസ് ഫോണുകള്‍ ഇവിടെ വില്‍ക്കുന്നു. കെ-സീരീസ് ചൈനയില്‍ ജനപ്രിയമാണ്, അതിന് കീഴില്‍ നിരവധി ഫോണുകള്‍ ഉള്‍പ്പെടുന്നു. എന്നാലും, കെ10 (Oppo K10 5G), ഇന്ത്യയിലും ചൈനയിലും ഒരേ സമയം വരുന്ന ഒരു പുതിയ ഫോണായിരിക്കും. ചൈനയില്‍ ലഭ്യമായ കെ9, കെ9 5ജി ഫോണുകളുടെ പിന്‍ഗാമിയാവും ഇത്.

കെ10 ന്റെ സവിശേഷതകള്‍ ഇപ്പോള്‍ വ്യക്തമല്ല, എന്നാല്‍ ഈ ഫോണിന്റെ വില 20,000 രൂപയില്‍ താഴെയായിരിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതായത് ഇത് 5ജി പ്രോസസറും (5G) അതിവേഗ ചാര്‍ജിംഗ് ബാറ്ററിയും ഉള്ള ഒരു മിഡ് റേഞ്ച് ഫോണായിരിക്കാം. ഇത് ചൈനയില്‍ ഏകദേശം 22,800 രൂപയ്ക്ക് ലോഞ്ച് ചെയ്തു.

സവിശേഷതകള്‍

കെ9 ന്റെ പിന്‍ഗാമിയാകാന്‍ കെ10 -ന് സാധ്യതയുണ്ട്, അതിനാല്‍ വരാനിരിക്കുന്ന ഫോണിന്റെ സവിശേഷതകളില്‍ അപ്ഗ്രേഡുകള്‍ ഉണ്ടാകുമെന്ന് അനുമാനിക്കാം. കെ9 ഒരു ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 768 5ജി ചിപ്സെറ്റുമായി വരുന്നു, എന്നാല്‍ കെ10 ഒരു മീഡിയാടെക് ഡൈമെന്‍സിറ്റി 8000 അല്ലെങ്കില്‍ ഡയമെന്‍സിറ്റി 8100 ചിപ്സെറ്റ് തിരഞ്ഞെടുത്തേക്കാം. ഈ ചിപ്സെറ്റ് HDR10+ പിന്തുണയുള്ള 4കെ റെക്കോര്‍ഡിംഗും ക്യാമറ റെസല്യൂഷനായി 200-മെഗാപിക്‌സലുകള്‍ വരെ പിന്തുണയ്ക്കുന്നു, എന്നാല്‍ കെ10 പരമാവധി ഇത് പ്രയോജനപ്പെടുത്താന്‍ സാധ്യതയില്ല.

90Hz റിഫ്രഷ് റേറ്റ് ഉള്ള 6.43-ഇഞ്ച് ഫുള്‍-എച്ച്ഡി+ ഡിസ്പ്ലേയുമായാണ് കെ9 വന്നതെങ്കില്‍, കെ10-ല്‍ 120Hz അല്ലെങ്കില്‍ 144Hz ഡിസ്പ്ലേ ഉള്‍പ്പെട്ടേക്കാം. കെ9 5G-യിലെ ക്യാമറകളില്‍ 64-മെഗാപിക്‌സല്‍ പ്രധാന സെന്‍സറും രണ്ടെണ്ണം കൂടി ഉള്‍പ്പെടുന്നു. കെ10-ലും ഒരേ എണ്ണം സെന്‍സറുകള്‍ വന്നേക്കാം, എന്നാല്‍ 64-മെഗാപിക്‌സല്‍ സെന്‍സറിന് പകരം പുതിയ 50-മെഗാപിക്‌സല്‍ സെന്‍സര്‍ നല്‍കിയേക്കാം. സെല്‍ഫികള്‍ക്കായി, കെ10-ല്‍ നിങ്ങള്‍ക്ക് 32 മെഗാപിക്‌സല്‍ ക്യാമറ പ്രതീക്ഷിക്കാം. കെ9-ല്‍ 65 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 4300 എംഎഎച്ച് ബാറ്ററി ഉള്‍പ്പെടുന്നു, കെ10-ലെ ബാറ്ററിയുടെ കപ്പാസിറ്റി കുറച്ചുകൂടി കൂടുതലാണെങ്കിലും, ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യ ഇപ്പോഴും 65 വാട്‌സ് ആയിരിക്കുമെന്ന് കരുതുന്നു.
 

Latest Videos
Follow Us:
Download App:
  • android
  • ios