വമ്പന്‍ സര്‍പ്രൈസ്! വണ്‍പ്ലസ് 13ആറിന് 6000 എംഎഎച്ച് ബാറ്ററി, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വണ്‍പ്ലസ് 13, വണ്‍പ്ലസ് 13R എന്നീ സ്‌മാര്‍ട്ട്ഫോണുകളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്, വണ്‍പ്ലസ് 13ആറില്‍ വരിക 6,000 എംഎഎച്ചിന്‍റെ ബാറ്ററി 

OnePlus officially confirms 6000 mAh big battery for the OnePlus 13R

ദില്ലി: ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വണ്‍പ്ലസ് അവരുടെ വണ്‍പ്ലസ് 13 സിരീസ് 2025 ജനുവരി ഏഴിന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ പുറത്തിറക്കുകയാണ്. ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണായ വണ്‍പ്ലസ് 13നൊപ്പം മിഡ്-റേഞ്ച് ഫോണായ വണ്‍പ്ലസ് 13R എന്ന മോഡലും ആഗോള വിപണിയിലെത്തും എന്ന കാര്യത്തിന് സ്ഥിരീകരണമായി. വണ്‍പ്ലസ് 13ആറിലെ ബാറ്ററിയെ കുറിച്ച് ഔദ്യോഗിക വിവരം കമ്പനി പുറത്തുവിട്ടതോടെയാണിത്. 

ജനുവരി ഏഴിന് വണ്‍പ്ലസ് 13 സിരീസ് ആഗോളതലത്തില്‍ അവതരിപ്പിക്കപ്പെടും. വണ്‍പ്ലസ് 13, വണ്‍പ്ലസ് 13R എന്നീ രണ്ട് മോഡലുകളാണ് ഈ സിരീസിലെത്തുക. വണ്‍പ്ലസ് 13ആറിന് 6,000 എംഎഎച്ചിന്‍റെ വലിയ ബാറ്ററിയുണ്ടാകും എന്ന വാര്‍ത്ത വണ്‍പ്ലസ് പ്രേമികളെ ഏറെ സന്തോഷിപ്പിക്കുന്നതാണ്. വണ്‍പ്ലസ് 13 ഫ്ലാഗ്‌ഷിപ്പിന്‍റെ അതേ കരുത്തുള്ള ബാറ്ററിയാണിത്. ഫ്ലാറ്റ് സ്ക്രീനോടെ ഡിവൈസിന്‍റെ മുമ്പിലും പുറകിലും ഗോറില്ല ഗ്ലാസ് 7ഐ സുരക്ഷയിലാണ് ഫോണ്‍ എത്തുകയെന്നും വണ്‍പ്ലസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു അലുമിനിയം ഫ്രെയിമും ഇതിനൊപ്പമുണ്ടാകും. രണ്ട് കളര്‍വേരിയന്‍റുകളാണ് വണ്‍പ്ലസ് 13ആറിനുണ്ടാവുക. 8 മില്ലീമിറ്ററായിരിക്കും ഫോണിന്‍റെ കനം. 

കഴിഞ്ഞ വര്‍ഷമിറങ്ങിയ വണ്‍പ്ലസ് 12R ഫോണില്‍ 5500 എംഎഎച്ചിന്‍റെ ബാറ്ററിയാണ് ഉണ്ടായിരുന്നത്. 100 വാട്സ് സൂപ്പര്‍വോക് ചാര്‍ജറും ഇതിനൊപ്പം ഇടംപിടിച്ചിരുന്നു. ഇതില്‍ നിന്ന് അപ്‌ഡേഷന്‍ വന്നിരിക്കുന്നത് വണ്‍പ്ലസ് 13ആര്‍ വാങ്ങാന്‍ കാത്തിരിക്കുന്നവരെ സന്തോഷിപ്പിക്കും. ഫ്ലാഗ്ഷിപ്പ് ഫീച്ചറുകളോടെയുള്ള മിഡ്-റേഞ്ച് സ്‌മാര്‍ട്ട്ഫോണ്‍ എന്നാണ് വണ്‍പ്ലസ് ആര്‍ സിരീസിനുള്ള വിശേഷണം. വണ്‍പ്ലസും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണും വഴിയായിരിക്കും വണ്‍പ്ലസ് 13 സിരീസിന്‍റെ ഇന്ത്യയിലെ വില്‍പന. നിലവിലുള്ള ചൈനീസ് വേരിയന്‍റിന് ഏതാണ്ട് സമാനമായിരിക്കും ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ പുറത്തിറക്കുന്ന വണ്‍പ്ലസ് 13 ഫ്ലാഗ്ഷിപ്പ് എന്നാണ് സൂചന. 

Read more: 2025 ആദ്യം ഫോണുകള്‍ കയ്യിലെത്തും; വണ്‍പ്ലസ് 13, വണ്‍പ്ലസ് 13ആര്‍ ഇന്ത്യ ലോഞ്ച് തിയതിയായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios