Asianet News MalayalamAsianet News Malayalam

20000 രൂപ വരെ ഡിസ്‌കൗണ്ട്! ദീപാവലി തൂത്തുവാരാന്‍ വണ്‍പ്ലസ്; വില്‍പനമേള പ്രഖ്യാപിച്ചു, ഇവയ്ക്ക് ഓഫര്‍

2024 ദീപാവലി വില്‍പനമേള ചൈനീസ് സ്‌മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസ് പ്രഖ്യാപിച്ചു

OnePlus Diwali Sale 2024 Here is the offers you will get
Author
First Published Sep 22, 2024, 2:31 PM IST | Last Updated Sep 22, 2024, 2:35 PM IST

ഇന്ത്യന്‍ വിപണിയില്‍ സ്‌മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കള്‍ തമ്മില്‍ പൊരിഞ്ഞ മത്സരമാണ് നടക്കുന്നത്. ആപ്പിളും വണ്‍പ്ലസും വിവോയും മോട്ടോറോളയും സാംസങും സിഎംഎഫുമല്ലാം ഈ പോരാട്ടത്തില്‍ രംഗത്തുണ്ട്. വിലയിലും ഫീച്ചറുകളിലും എന്ത് അത്ഭുതം കൊണ്ടുവരാം എന്ന ആലോചനയിലാണ് കമ്പനികളെല്ലാം എന്ന് സമീപകാല മോഡലുകള്‍ വ്യക്തമാക്കുന്നു. ലോകത്തെ ഏറ്റവും വലിയ സ്‌മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ആളെ പിടിക്കാന്‍ ദീപാവലി കച്ചവടം പ്രഖ്യാപിച്ച് വണ്‍പ്ലസ് പോരാട്ടച്ചൂട് കൂട്ടിയിരിക്കുകയാണ്. 

2024 ദീപാവലി വില്‍പനമേള ചൈനീസ് സ്‌മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 26ന് വണ്‍പ്ലസിന്‍റെ ദീപാവലി സെയില്‍ ആരംഭിക്കും. വണ്‍പ്ലസ് 12, വണ്‍പ്ലസ് നോര്‍ഡ് 4 എന്നിവയ്ക്കാണ് പ്രധാനമായും ഓഫറുകളുണ്ടാവുക. ഓണ്‍ലൈനിലും ഓഫ്‌ലൈനിലും വണ്‍പ്ലസ് സ്റ്റോറുകള്‍ വഴിയും ആമസോണ്‍, റിലയന്‍സ് ഡിജിറ്റല്‍, ക്രോമ, വിജയ് സെയില്‍സ് തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകള്‍ വഴിയും ദീപാവലി വില്‍പനയുണ്ടാകും. ബാങ്ക് കാര്‍ഡ് ഡിസ്കൗണ്ടും ഫ്ലാറ്റ് ഡിസ്‌കൗണ്ടും വണ്‍പ്ലസിന്‍റെ സ്മാര്‍ട്ട്ഫോണുകള്‍ക്കുണ്ടാകും എന്നുറപ്പ്. 

ഫോള്‍ഡബിള്‍ ഫോണായ വണ്‍പ്ലസ് ഓപ്പണ്‍ വാങ്ങുന്നവര്‍ക്ക് 20,000 രൂപ വരെ ഇന്‍സ്റ്റന്‍റ് ബാങ്ക് ഡിസ്‌കൗണ്ട് ലഭിക്കുമെന്നാണ് ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ട്. 1,39,999 രൂപയ്ക്കാണ് ഈ ഫോണ്‍ ഇന്ത്യയില്‍ കമ്പനി പുറത്തിറക്കിയത്. വണ്‍പ്ലസ് നോര്‍ഡ് സിഇ4 ലൈറ്റ് 5ജിക്ക് 2,000 രൂപയും, വണ്‍പ്ലസ് നോര്‍ഡ് സിഇ 4ന് 1,500 രൂപയും, വണ്‍പ്ലസ് നോര്‍ഡ് 4ന് 2,000 രൂപയും, വണ്‍പ്ലസ് 12ആറിന് 3,000 രൂപയും, വണ്‍പ്ലസ് 12ന് 7,000 രൂപയും ഇന്‍സ്റ്റന്‍റ് ബാങ്ക് ഡിസ്കൗണ്ട് ലഭിക്കും. 64,999 രൂപ വിലയുള്ള മോഡലാണ് വണ്‍പ്ലസ് 12. മറ്റ് ഓഫറുകളും ഓരോ ഫോണും ലഭ്യമാകുന്ന കൃത്യമായ വിലയും വരും ദിവസങ്ങളില്‍ അറിയാം. കോംപ്ലിമെന്‍ററിയായി ബ‍ഡ്‌സ്, നോ-കോസ്റ്റ് ഇഎംഐ എന്നിവ വണ്‍പ്ലസിന്‍റെ ദീപാവലി വില്‍പനയില്‍ ഉണ്ടായേക്കും. 

Read more: എന്തിനാണ് ക്യൂ നിന്ന് സമയം കളയുന്നത്; വെറും 10 മിനുറ്റില്‍ ഐഫോൺ 16 കയ്യിലെത്തും, 7 മിനുറ്റില്‍ കിട്ടിയവരും!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios