OnePlus Ace Racing : വൺപ്ലസിന്റെ ഏസ് റേസിങ് എഡിഷൻ ഇറങ്ങി; വിലയും പ്രത്യേകതയും
വൺപ്ലസ് ഏസ് റേസിങ് എഡിഷനിൽ മൂന്ന് റിയർ ക്യാമറ സംവിധാനമാണ് ഉള്ളത്. 64 മെഗാപിക്സൽ ആണ് പ്രൈമറി സെൻസ
വൺപ്ലസിന്റെ ഏസ് റേസിങ് എഡിഷൻ (OnePlus Ace Racing) ആഗോളതലത്തില്‍ അവതരിപ്പിച്ചു. ഇന്ത്യൻ വിപണിയില്‍ അടക്കം ഉടന്‍ പ്രതീക്ഷിക്കുന്ന ഈ ഫോണ്‍ ആദ്യം എത്തിയിരിക്കുന്നത് ചൈനയിലാണ്. മീഡിയടെക് ഡൈമെൻസിറ്റി 8100- മാക്സ് പ്രോസസർ, 5000 എംഎഎച്ച് ബാറ്ററി, 64-മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം എന്നിങ്ങനെയാണ് ഏസ് റേസിങ് എഡിഷ വണ്‍പ്ലസ് ഫോണിന്‍റെ പ്രത്യേകതകള്‍..
120Hz റിഫ്രഷ് റേറ്റും പഞ്ച്-ഹോൾ കട്ട്ഔട്ടും ഉള്ള 6.59-ഇഞ്ച് ഫുൾ-എച്ച്‌ഡി + എൽസിഡി ഡിസ്‌പ്ലേയാണ് ഈ സ്മാർട് ഫോണിനുള്ളത്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 8100-മാക്സ് പ്രോസസര്‍ ഫോണിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്നു.
വൺപ്ലസ് ഏസ് റേസിങ് എഡിഷനിൽ മൂന്ന് റിയർ ക്യാമറ സംവിധാനമാണ് ഉള്ളത്. 64 മെഗാപിക്സൽ ആണ് പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഉള്ളത്. സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി മുൻവശത്ത് 16 മെഗാപിക്സലിന്റേതാണ് ക്യാമറ.
67W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് ഔട്ട്-ഓഫ്-ബോക്‌സിൽ ആണ് വൺപ്ലസ് ഏസ് റേസിങ് എഡിഷൻ പ്രവർത്തിക്കുന്നത്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഉൾക്കൊള്ളുന്നതാണ് ഫോൺ.
ഫോണിന്‍റെ വിലയിലേക്ക് വന്നാല്‍ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് അടിസ്ഥാന മോഡലിന് 1,999 യുവാൻ ആണ് വില ഏകദേശം 23,000 രൂപ വരും. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 2,199 യുവാനും ഏകദേശം 25,300 രൂപ വരും. 12 ജിബി റാം വേരിയന്റിന് 2,499 യുവാനുമാണ് ഏകദേശം 28,700 രൂപ വില വരും. ബ്ലൂ, ഗ്രേ എന്നീ രണ്ട് നിറങ്ങളിലാണ് ഈ ഫോണ്‍ എത്തുക. ഇന്ത്യയില്‍ എത്തുമ്പോള്‍ വിലയില്‍ ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.