വണ്‍പ്ലസ് 13, വണ്‍പ്ലസ് 13ആര്‍ ഇന്ത്യ ലോഞ്ച് ഇന്ന്; പ്രതീക്ഷിക്കുന്ന വില, എങ്ങനെ തത്സമയം കാണാം

വണ്‍പ്ലസ് കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലായ വണ്‍പ്ലസ് 13 ഉം, മിഡ്‌-റേഞ്ച് ഫോണായ വണ്‍പ്ലസ് 13ആര്‍ മോഡലും ഇന്ന് ഇന്ത്യയില്‍ പുറത്തിറങ്ങും

OnePlus 13 series India launch today expected price and how to watch live stream

ദില്ലി: ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസ് അവരുടെ വണ്‍പ്ലസ് 13 സിരീസ് ഇന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ പുറത്തിറക്കും. വണ്‍പ്ലസ് 13 ഫ്ലാഗ്ഷിപ്പ്, വണ്‍പ്ലസ് 13ആര്‍ മിഡ്-റേഞ്ച് എന്നീ ഫോണ്‍ മോഡലുകളാണ് ഈ സിരീസിലുള്ളത്. വണ്‍പ്ലസ് 13 സിരീസ് മുമ്പ് ചൈനയില്‍ മാത്രമായിരുന്നു കമ്പനി ലഭ്യമാക്കിയിരുന്നത്. വണ്‍പ്ലസ് ബഡ്‌സ് പ്രോ3 സ്‌പെഷ്യല്‍ വേരിയന്‍റും ഇന്ന് പുറത്തിറങ്ങും. വണ്‍പ്ലസ് വാച്ച് 3യും ചടങ്ങില്‍ അവതരിപ്പിക്കപ്പെടും എന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും സ്ഥിരീകരണമില്ല.  

ഇന്ത്യന്‍ സമയം രാത്രി 9 മണിക്കാണ് വണ്‍പ്ലസിന്‍റെ വിന്‍റര്‍ ലോഞ്ച് ഇവന്‍റ് ആരംഭിക്കുക. വണ്‍പ്ലസ് 13, വണ്‍പ്ലസ് 13ആര്‍ എന്നീ രണ്ട് സ്‌മാര്‍ട്ട്‌ഫോണുകളാണ് ഇവന്‍റിന്‍റെ പ്രധാന ആകര്‍ഷണം. വണ്‍പ്ലസ് ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ ലോഞ്ച് ഇവന്‍റ് തത്സമയം സ്ട്രീമിങ് ചെയ്യും. 

വണ്‍പ്ലസ് 13

വണ്‍പ്ലസ് കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലാണ് വണ്‍പ്ലസ് 13. വണ്‍പ്ലസ് 13ആര്‍ മിഡ്-റേഞ്ച് ഫോണും. സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പില്‍ വരുന്ന വണ്‍പ്ലസ് 13ല്‍ 50 എംപി വീതമുള്ള ട്രിപ്പിള്‍ റീയര്‍ ക്യാമറ വരുമെന്നാണ് സ്ഥിരീകരണം. ഇതിന് പുറമെ 32 എംപി സെല്‍ഫി ക്യാമറ, 2കെ റെസലൂഷനിലും 120Hz റിഫ്രഷ് റേറ്റിലുമുള്ള ക്വാഡ്-കര്‍വ്‌ഡ് ഡിസ്‌പ്ലെ, വീഗാന്‍ ലെതര്‍ ഫിനിഷ്, 6000 എംഎഎച്ച് ബാറ്ററി, 100 വാട്‌സ് ഫാറ്റ് വയേര്‍ഡ് ചാര്‍ജിംഗ്, ഇതിന് പുറമെ വയലെസ് ചാര്‍ജിംഗ് സൗകര്യം എന്നിവയും വണ്‍പ്ലസ് 13ന്‍റെതായി പുറത്തുവന്ന ഫീച്ചറുകളാണ്. വണ്‍പ്ലസ് 13ന്‍റെ ബേസ് വേരിയന്‍റിന് 65,000 രൂപയ്ക്കും 70,000 രൂപയ്ക്കും ഇടയില്‍ വില ഇന്ത്യയില്‍ പ്രതീക്ഷിക്കുന്നു. 

വണ്‍പ്ലസ് 13ആര്‍

അതേസമയം ഉപഭോക്താക്കളുടെ കീശയ്ക്ക് കൂടുതല്‍ അനുയോജ്യമാകുന്ന വണ്‍പ്ലസ് 13ആറിന് സ്നാപ്‌ഡ്രാഗണ്‍ 8 ജനറേഷന്‍ 3 ചിപ്പാണ് ഉണ്ടാവുക. പ്രത്യേക ടെലിഫോട്ടോ ലെന്‍സുള്ള ആദ്യ ആര്‍ സിരീസ് ഫോണായിരിക്കും ഇത്. 1.5കെ റെസലൂഷനിലും 120Hzലുമുള്ള ഒഎല്‍ഇഡി ഫ്ലാറ്റ് ഡിസ്‌പ്ലെ, 6000 എംഎഎച്ച് ബാറ്ററി എന്നിവയും പ്രതീക്ഷിക്കുന്ന വണ്‍പ്ലസ് 13ആറിന് 50,000 രൂപയില്‍ താഴെയാണ് പ്രതീക്ഷിക്കുന്ന വില. വണ്‍പ്ലസ് 13 ഉം, വണ്‍പ്ലസ് 13ആറും ആന്‍ഡ്രോയ്‌ഡ് 15 അടിസ്ഥാനത്തിലുള്ള ഓക്സിജന്‍ ഒഎസ്15ലാണ് പ്രവര്‍ത്തിക്കുക. 

Read more: വണ്‍പ്ലസ് 13 വരവായി, വണ്‍പ്ലസ് 12ന്‍റെ വില കുറച്ചു, ഇന്ത്യക്കാര്‍ക്ക് ലോട്ടറി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios