ലക്ഷണമൊത്ത ഫ്ലാഗ്ഷിപ്പ് എന്ന് വിലയിരുത്തല്‍; വണ്‍പ്ലസ് 13 എപ്പോള്‍ വാങ്ങാം, തുടക്കത്തിലേ ഓഫറുകള്‍

സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്, ആകര്‍ഷകമായ ഡിസൈന്‍, മികച്ച ട്രിപ്പിള്‍ റീയര്‍ ക്യാമറ, ലോംഗ് ലാസ്റ്റിംഗ് ബാറ്ററി, എഐ ഫീച്ചറുകള്‍ എന്നിവ വണ്‍പ്ലസ് 13 ഫ്ലാഗ്ഷിപ്പിനെ കരുത്തുറ്റതാക്കുന്നു എന്ന് റിപ്പോര്‍ട്ട്

OnePlus 13 series availability and first offers in India

തിരുവനന്തപുരം: ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വണ്‍പ്ലസിന്‍റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പായ വണ്‍പ്ലസ് 13 ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുമെന്ന് ആദ്യ റിപ്പോര്‍ട്ടുകള്‍. പ്രീമിയം ഫോണായ വണ്‍പ്ലസ് 13 അതിന്‍റെ എല്ലാ ഫീച്ചറുകളിലും പൂര്‍ണ തൃപ്തി നല്‍കുന്നതായാണ് വിവിധ ടെക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കരുത്തുറ്റ ചിപ്, ആകര്‍ഷകമായ ഡിസൈന്‍, എഐ ഫീച്ചറുകള്‍ സഹിതമുള്ള ട്രിപ്പിള്‍ റീയര്‍ ക്യാമറ, ലോംഗ് ലാസ്റ്റിംഗ് ബാറ്ററി എന്നിവ ഫോണിനെ സമ്പന്നമാകുന്നതായി ടൈംസ് ഓഫ് ഇന്ത്യയുടെ വിശകലനത്തില്‍ പറയുന്നു.

വണ്‍പ്ലസ് 13 ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണ്‍ ആകര്‍ഷകമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒതുക്കമുള്ള ഡിസ്പ്ലെയില്‍ മാര്‍ബിള്‍ ലുക്കുള്ള ബാക്ക് പാനല്‍, ഐപി69 + ഐപി68 റേറ്റിംഗ്, 6.82 ഇഞ്ച് ക്വാഡ് എച്ച്‌ഡി+ പ്രോഎക്‌സ്‌ഡിആര്‍ ഡിസ്‌പ്ലെ, എല്‍ടിപിഒ 4.1, 120Hz റിഫ്രഷ് റേറ്റ്, 4500 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്, സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്, ആന്‍ഡ്രോയ്‌ഡ് 15, ഓക്സിജന്‍ ഒഎസ് 15, 50 എംപി വീതമുള്ള ട്രിപ്പിള്‍ റീയര്‍ ക്യാമറ (അള്‍ട്രാ-വൈഡ്, ടെലിഫോട്ടോ അപ്‌ഗ്രേഡ് ചെയ്തു), 32 എംപി സെല്‍ഫി ക്യാമറ, 6000 എംഎഎച്ച് ബാറ്ററി (വണ്‍പ്ലസ് 12ല്‍ 5400 എംഎഎച്ച്), 100 വാട്സ് സൂപ്പര്‍വോക് ഫാസ്റ്റ് ചാര്‍ജിംഗ്, 50 വാട്സ് വയര്‍ലെസ് ചാര്‍ജിംഗ്, എഐ ഫീച്ചറുകള്‍ എന്നിവയെല്ലാം ചേരുന്ന വണ്‍പ്ലസ് 13 പ്രീമിയം ഫോണുകളുടെ വിപണിയില്‍ എതിരാളികള്‍ക്ക് വെല്ലുവിളിയാവും എന്നാണ് പ്രാഥമിക വിലയിരുത്തലുകള്‍. 

ജനുവരി 10 മുതലാണ് ഇന്ത്യയില്‍ വണ്‍പ്ലസ് 13 ലഭ്യമാവുക. വണ്‍പ്ലസ് 13ആര്‍ വിപണിയിലെത്തുക ജനുവരി 13നും. വില്‍പനയുടെ ആരംഭത്തിലെ ഓഫര്‍ എന്ന നിലയില്‍ ഐസിഐസിഐ ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് വണ്‍പ്ലസ് 13 ഫോണ്‍ വാങ്ങിയാല്‍ 5000 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കും. 24 മാസത്തേക്ക് നോ-കോസ്റ്റ് ഇഎംഐ സൗകര്യവുമുണ്ട്. അതേസമയം വണ്‍പ്ലസ് 13ആര്‍ ആണ് വാങ്ങുന്നതെങ്കില്‍ ഐസിഐസിഐ കാര്‍ഡ് ഉടമകള്‍ക്ക് 3000 രൂപ വരെയാണ് കിഴിവ്. 12 മാസം വരെ നോ-കോസ്റ്റ് ഇഎംഐ സൗകര്യവുമുണ്ട്. 

ട്രേഡ്-ഇന്‍ സംവിധാനം വഴി എക്‌സ്‌ചേഞ്ച് സൗകര്യവും വണ്‍പ്ലസ് ഒരുക്കിയിട്ടുണ്ട്. വണ്‍പ്ലസ് 13 വാങ്ങാന്‍ 7000 രൂപ വരെയും വണ്‍പ്ലസ് 13ആര്‍ വാങ്ങാന്‍ 3000 രൂപ വരെയും എക്സ്ചേഞ്ച് ബോണസ് ലഭിക്കും. 

Read more: രാജകീയമായി അവതരിച്ചു; വണ്‍പ്ലസ് 13, വണ്‍പ്ലസ് 13ആര്‍ വിലയും ഫീച്ചറുകളും വിശദമായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios