ഇന്ത്യന്‍ ലോഞ്ചിന് തയ്യാറെടുത്ത് വണ്‍പ്ലസ് 13; വില, റാം, സ്റ്റോറേജ് വിവരങ്ങള്‍ ചോര്‍ന്നു- റിപ്പോര്‍ട്ട്

വണ്‍പ്ലസിന്‍റെ ഏറ്റവും പുതിയ ഫ്ലാഗ്‌ഷിപ്പ് ഫോണായ വണ്‍പ്ലസ് 13ന്‍റെ വില, റാം, സ്റ്റോറേജ് വിവരങ്ങള്‍ ജനുവരി ഏഴിലെ ലോഞ്ചിന് മുമ്പ് ചോര്‍ന്നതായി സൂചന 

OnePlus 13 could be priced between Rs 67000 and Rs 70000 in India report

ദില്ലി: ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വണ്‍പ്ലസ് അവരുടെ വണ്‍പ്ലസ് 13 സിരീസ് 2025 ജനുവരി ഏഴാം തിയതി ആഗോളതലത്തില്‍ പുറത്തിറക്കാനിരിക്കുകയാണ്. വണ്‍പ്ലസ് 13, വണ്‍പ്ലസ് 13ആര്‍ എന്നീ രണ്ട് ഹാന്‍ഡ്‌സെറ്റുകളാണ് ഈ സിരീസിലുള്ളത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ലോഞ്ചിന് മുന്നോടിയായി വണ്‍പ്ലസ് 13ന്‍റെ വില വിവരം ചോര്‍ന്നതായാണ് ഒരു ടിപ്‌സ്റ്ററെ ഉദ്ധരിച്ച് ഗാഡ്‌ജറ്റ് 360യുടെ റിപ്പോര്‍ട്ട്. 

വണ്‍പ്ലസ് 13ന്‍റെ ഇന്ത്യയിലെ വില 67,000ത്തിനും 70,000ത്തിനും ഇടയിലായിരിക്കുമെന്നാണ് എക്‌സില്‍ ടിപ‌്‌സ്റ്ററായ യോഗേഷ് ബ്രാര്‍ റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് റാമുകളിലും സ്റ്റോറേജുകളിലുമുള്ള വേരിയന്‍റുകള്‍ വണ്‍പ്ലസ് 13നുണ്ടാകുമെന്ന് അദേഹം വ്യക്തമാക്കി. മുന്‍ഗാമിയായ വണ്‍പ്ലസ് 12ന്‍റെ 12 ജിബി + 256 ജിബി വേരിയന്‍റിന് 64,999 രൂപയും 16 ജിബി + 512 ജിബി വേരിയന്‍റിന് 69,999 രൂപയുമായിരുന്നു വില. ഇതില്‍ നിന്ന് നേരിയ ഉയര്‍ച്ച വണ്‍പ്ലസ് 13നുണ്ടാകും എന്നാണ് നിലവിലെ സൂചന. വണ്‍പ്ലസ് 13ന്‍റെ ഡിസൈന്‍, നിറങ്ങള്‍, ചില പ്രധാന ഫീച്ചറുകള്‍ എന്നിവ ഇതിനകം പുറത്തുവന്നിട്ടുണ്ട്.

അതേസമയം ഒരൊറ്റ റാം, സ്റ്റോറേജ് കോണ്‍ഫിഗറേഷനോടെയാവും വണ്‍പ്ലസ് 13ആര്‍ പുറത്തുവരിക എന്നും യോഗേഷ് ബ്രാര്‍ പറയുന്നു. മുന്‍ഗാമിയായ വണ്‍പ്ലസ് 12ആര്‍ 8 ജിബി + 128 ജിബി, 16 ജിബി + 256 ജിബി ഓപ്ഷനുകളോടെയാണ് പുറത്തിറങ്ങിയത്. യഥാക്രമം 39,999, 45,999 എന്നിങ്ങനെയായിരുന്നു വണ്‍പ്ലസ് 12ആര്‍ വേരിയന്‍റുകളുടെ വില. പിന്നീട് കമ്പനി വണ്‍പ്ലസ് 12ആറിന്‍റെ 8 ജിബി + 256 ജിബി വേരിയന്‍റ് 42,999 രൂപയിലും ഇന്ത്യയില്‍ പുറത്തിറക്കി. വരാനിരിക്കുന്ന വണ്‍പ്ലസ് 13ആറിന്‍റെ വിലവിവരം പുറത്തുവന്നിട്ടില്ല. 

Read more: കുഞ്ഞനെങ്കിലും വമ്പന്‍; വണ്‍പ്ലസ് 13ആറിന് സ്‌നാപ്‌ഡ്രാഗണ്‍ 8 ജെനറേഷന്‍ 3 സോക് ചിപ്‌, എഐ ഫീച്ചറുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios