നത്തിംഗ് ഫോണ്‍ 2 വരുന്നു: പ്രീബുക്കിംഗ് തുടങ്ങി, വിലയും പ്രത്യേകതകള്‍
ഇപ്പോള്‍ ഫോണിന്‍റെ യൂറോപ്പിലെ വില വിവരം സംബന്ധിച്ച സൂചനകളും ചോര്‍ന്നിട്ടുണ്ട്. രണ്ട് റാം മോഡലുകളിലാണ് നത്തിംഗ് ഫോണ്‍ 2 ഇറങ്ങുക എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
ദില്ലി: നത്തിംഗ് ഫോണ്‍ 2 വരുന്ന ജൂലൈ 11ന് പുറത്തിറങ്ങും. ഈ ഫോണിന്‍റെ നിരവധി വിവരങ്ങള്‍ ഇതിനകം തന്നെ പുറത്ത് എത്തിയിട്ടുണ്ട്. ഇപ്പോള്‍ പുതിയ ഫോണ്‍ എത്തുന്നതിന്‍റെ ഭാഗാമായി ജൂണ്‍ 29 വ്യാഴാഴ്ച മുതല്‍ ഫോണിന്‍റെ പ്രീബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
ഇപ്പോള്‍ ഫോണിന്‍റെ യൂറോപ്പിലെ വില വിവരം സംബന്ധിച്ച സൂചനകളും ചോര്‍ന്നിട്ടുണ്ട്. രണ്ട് റാം മോഡലുകളിലാണ് നത്തിംഗ് ഫോണ്‍ 2 ഇറങ്ങുക എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഇത് പ്രകാരം 8GB റാം 256 സ്റ്റോറേജ് പതിപ്പിന് ഏതാണ്ട് 729 യൂറോ വിലവരും. അതായത് ഇന്ത്യന്‍ രൂപയില്‍ കണക്ക് കൂട്ടിയാല്‍ 65600 രൂപ. അതേ സമയം 12GB RAM + 512GB പതിപ്പായിരിക്കും ഹൈഎന്‍റ് എന്നാണ് വിവരം. ഇതിന് 76500 രൂപയ്ക്ക് അടുത്ത് വിലവരും. യൂറോപ്യന്‍ യൂണിയന്‍ വിലയാണ് ഇത്.
ഇന്ത്യയിലെ നത്തിംഗ് ഫോൺ 1 ന്‍റെ വില കണക്കിലെടുക്കുമ്പോൾ നത്തിംഗ് ഫോണ്‍ 2 വില ഏകദേശം 30,000 രൂപയ്ക്കും 35,000 രൂപയ്ക്കും ഇടയിലായിരിക്കുമെന്ന് ഉപഭോക്താക്കൾ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മികച്ച അപ്ഡേഷനോടെ എത്തുന്ന നത്തിംഗ് ഫോണിന്റെ 2 കാര്യത്തിൽ അത് അങ്ങനെയാകണമെന്നില്ല.
നത്തിംഗ് കമ്പനി നേരത്തെ പ്രഖ്യാപിച്ചത് പോലെ നത്തിംഗ് രണ്ടാംതലമുറ ഫോണിന് സ്‌നാപ്ഡ്രാഗൺ 8 ജെൻ ഫ്ലാഗ്ഷിപ്പ് പ്രൊസസറാണ് ഉണ്ടാകുക. ഇത് തന്നെയാണ് നത്തിംഗ് 1 ല്‍ നിന്നും രണ്ടിലേക്ക് എത്തുമ്പോഴുള്ള വലിയ അപ്ഡേഷന്‍. നത്തിംഗ് ഫോണ്‍ 2 ക്യാമറാ സെഗ്മെന്‍റിലും വലിയ അപ്ഡേഷന്‍ കമ്പനി വരുത്തുന്നു. പിന്നില്‍ ഡ്യുവൽ 50 മെഗാപിക്‌സൽ ക്യാമറ സംവിധാനവും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് നവീകരിച്ച ക്യാമറ സെൻസറും നത്തിംഗ് ഫോണ്‍ 2വില്‍ ഉള്‍പ്പെടുത്തും എന്നാണ് വിവരം. നത്തിംഗ് ഫോൺ 1 നെ അപേക്ഷിച്ച് ഫോണിന്റെ 2 ഡിസൈനും പരിഷ്കരിക്കും എന്നാണ് വിവരം.
ഓപ്പോ റെനോ 10 ഇന്ത്യയില്‍ ഉടനെത്തും; വിലയും പ്രത്യേകതയും
പുതിയ നത്തിംഗ് ഫോണ്‍ എപ്പോള്‍; നിര്‍ണ്ണായക വെളിപ്പെടുത്തല്‍
'ഞാനും ദേവുവും ഇപ്പോൾ സുഹൃത്തുക്കളാണ്'; വിഷ്ണുവുമായുള്ള അഭിമുഖം