Nothing Phone 1 Sale : ഒടുവില്‍ നത്തിംഗ് ഫോണ്‍ 1 വില്‍പ്പനയ്ക്ക് എത്തി; കിടിലന്‍ ഓഫറുകള്‍ ഇങ്ങനെ

നത്തിംഗ് ഫോൺ 1 ആൻഡ്രോയിഡ് 12 നെ പോലെ പ്രവർത്തിക്കും. കൂടാതെ HDR10+ പിന്തുണയോടെ വരുന്ന 120Hz സാംസങ് E4 അമോൾഡ് ഡിസ്‌പ്ലേയും TUV റെയിൻലാൻഡ് സർട്ടിഫിക്കേഷനും ഉണ്ടായിരിക്കും.

Nothing Phone 1 Goes on Sale : Price, Specifications, Launch Offers

ദില്ലി: നത്തിം​ഗ് ഫോൺ 1 ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. വൈകുന്നേരം ഏഴ് മണിക്കാണ് ഇന്ത്യയിൽ ലഭ്യമായി തുടങ്ങിയത്. ലണ്ടൻ ആസ്ഥാനമായുള്ള നത്തിം​ഗ് ഫോൺ 1 (Nothing Phone 1) കമ്പനിയുടെ ആദ്യ സ്മാർട്ട്‌ഫോണാണിത്. 6.55 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേ, 120Hz പുതുക്കൽ നിരക്ക്, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778G+ SoC, 50 മെഗാപിക്‌സൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം, 33W ഫാസ്റ്റ് ചാർജിംഗുള്ള 4,500mAh ബാറ്ററി എന്നിവയുമായാണ് ഇത് വന്നിരിക്കുന്നത്.

ഫോൺ ഇന്ത്യൻ വിപണിയിലെത്തിയിരിക്കുന്നത് ഫ്ലിപ്കാർട്ട് വഴിയാണ്.നേരത്തെ പ്രീ ഓർഡർ സംവിധാനം വഴി ഫോൺ ബുക്കിങ് ആരംഭിച്ചിരുന്നു. നത്തിങ് ഫോൺ 1-ന്റെ അടിസ്ഥാന മോഡലായ എട്ട് ജിബി റാം + 128 ജിബി സ്റ്റോറേജ് ഉള്ള പതിപ്പിന് 4 35,999 രൂപയാണ് വില. ഓഫർ രണ്ടു ശതമാനം കുറച്ചതോടെ 34,999 രൂപയ്ക്കാണ് ഫോൺ ലഭിക്കുന്നത്. ടോപ്പ് വേരിയന്റായ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 37,999 രൂപയാണ് ഓഫർവില.

ആപ്പിളിന്റെ എതിരാളിയായിരിക്കും നത്തിങ് ഫോൺ 1 എന്ന നിലയിൽ വാർത്തകൾ നേരത്തെ വന്നിരുന്നു. ഇത് ശരി വയ്ക്കും രീതിയിൽ ആപ്പിളിനെ വെല്ലുവിളിക്കും വിധമുള്ളതായിരിക്കും നത്തിങ് ഫോൺ 1 എന്നാണ് കമ്പനിയും പറയുന്നത്. വില കൂടിയ ആൻഡ്രോയിഡ് ഫോൺ തന്നെയാണ് നത്തിംഗെന്നാണ് സൂചനയുണ്ട്.  

നത്തിംഗ് ഫോൺ 1 ആൻഡ്രോയിഡ് 12 നെ പോലെ പ്രവർത്തിക്കും. കൂടാതെ HDR10+ പിന്തുണയോടെ വരുന്ന 120Hz സാംസങ് E4 അമോൾഡ് ഡിസ്‌പ്ലേയും TUV റെയിൻലാൻഡ് സർട്ടിഫിക്കേഷനും ഉണ്ടായിരിക്കും. 8 ജിബി റാമും 128 ജിബി ഓൺബോർഡ് സ്‌റ്റോറേജും സഹിതം സ്‌നാപ്ഡ്രാഗൺ 778G+ SoC ആണ് ഇത് നൽകുന്നത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള ഡ്യുവൽ പിൻ ക്യാമറകളും 4,500mAh അല്ലെങ്കിൽ 5,000mAh ബാറ്ററിയും 45W ഫാസ്റ്റ് ചാർജിംഗും ഈ സ്മാർട്ട്‌ഫോണിന്റെ പ്രത്യേകതയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. 

വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവയും ഇതിൽ ഉൾപ്പെടുന്നുവെന്ന് പറയപ്പെടുന്നു. പിൻ പാനലിൽ എൽഇഡി ലൈറ്റുകൾ ഉണ്ട്.റിട്ടേൺ ടു ഇൻസ്ട്രിക്റ്റ് എന്ന വെർച്വൽ പ്ലാറ്റ്ഫോം വഴിയാണ് ജൂലൈ 12 ന് നത്തിങ് ഫോൺ 1 ലോഞ്ച് ചെയ്തത്. 

നത്തിംഗിനെതിരെ ദക്ഷിണേന്ത്യന്‍ യൂട്യൂബേര്‍സിന്‍റെ പ്രതിഷേധം; പ്രതികരണവുമായി മലയാളി വ്ളോഗര്‍മാര്‍

നത്തിംഗ് ഫോണിനെതിരെ ദക്ഷിണേന്ത്യന്‍ 'ഡിയര്‍ നത്തിംഗ്' പ്രതിഷേധം; ഒടുവില്‍ 'യൂടേണ്‍' അടിച്ചു
 

Latest Videos
Follow Us:
Download App:
  • android
  • ios